വേറെ പണി ഒന്നും ഇല്ലാത്തോണ്ട് ഫേസ് ബുക്കില്‍ ബാക്കി ഉള്ളവരുടെ അപ്പ് ഡേറ്റ് ഒക്കെ നോക്കി അങ്ങനെ ഇരിക്കുമ്പോ ആണ് പെട്ടെന്ന് ഒരു പിംഗ് കിട്ടിയത്..ഹൈദരാബാദില്‍ കൂടെ ഉണ്ടായിരുന്ന അനിരുധ് ആണ്..തൃശൂര്‍ കാരന്‍..അവനും എന്നെ പോലെ ഒരു കന്യകന്‍ ആണ്...!
" എന്തയെടാ കല്യാണ കാര്യം ? "
"The boat is still in thirunakkara"....ഞാന്‍ .
"ന്നു വച്ചാ ?" അവനു കാര്യം മനസിലായില്ല..
" വഞ്ചി ഇപ്പോളും തിരുനക്കര തന്നെ.....ന്ന്.ഇതൊരു പഴം ചൊല്ല് ആണ്..ഇത് വരെ ഒന്നും ആയിട്ടില്ല മാഷെ.."
" ബേസിക് ആയി എന്താ പ്പോ പ്രശ്നം?"
" പ്രശ്നം ഒക്കെ ഇഷ്ടം പോലെ ഉണ്ട്.. ഒന്നാമത് മിക്കവാറും പെണ്ണുങ്ങളുടെ ജാതകവുമായി എന്റെ ജാതകം ചേരില്ല..ചേരുന്ന പെണ്ണുങ്ങള്ക്ക് നമ്മുടെ ഒടുക്കത്തെ ഗ്ലാമര്‍ കണ്ടിട്ട് പിടിക്കുന്നില്ല.. ഇതൊക്കെ തന്നെ ബേസിക് പ്രശ്നം.."
" സത്യം പറഞ്ഞാ ഇത് ഒരു മിനക്കെട് തന്നെ ആണ് ട്ടോ.പഠിക്കുന്ന കാലത്ത് വല്ലതിനെയും ലൈന്‍ അടിച്ചാല്‍ മതി ആയിരുന്നു...ല്ലേ?"
" അതിപ്പോ പറഞ്ഞിട്ട് കാര്യം ഇല്ല..പോയ ബുദ്ധി ആന പിടിച്ചാല്‍ കിട്ടില്ലലോ..."
" ഇവളുമാരുടെ ഒക്കെ ഉള്ളിരിപ്പ് അറിയാന്‍ ഭയങ്കര ബുദ്ധിമുട്ട് തന്നെ...."
" ഉള്ളിരിപ്പ് അറിയാന്‍ ഒക്കെ വഴിയുണ്ട്..."
"എന്താ ദ്? എനിക്ക് കൂടെ ഒന്ന് പറഞ്ഞു താട.. കല്യാണ ആലോചന ഒക്കെ ഞാനും തുടങ്ങിയിട്ടുണ്ട്.."
"ട്രേഡ് secret ആണ്.. എങ്കിലും പറഞ്ഞു തരാം..ഈ ഫേസ് ബുക്ക് ഇതിനു ഉള്ള ഒരു മാര്ഗം ആണ്..."
"മനസിലാവുന്ന ഭാഷയില്‍ പറയെടാ ശവി..."
" ഡാ എനിക്ക് രണ്ടു ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ട്...ഒന്ന് എന്റെ ശരിക്ക് പേരിലും രണ്ടാമത്തെ കള്ള പേരിലും...ഇത് എന്തിനാണ് എന്ന് വെച്ചാല്‍ എനിക്ക് എല്ലാം പരീക്ഷിച്ചു നോക്കുന്ന ഒരു ശീലം പണ്ടേ ഉണ്ട്..അപ്പൊ ഞാന്‍ എന്റെ ഒന്നാമത്തെ അക്കൗണ്ട് ഇല്‍ നിന്നു രണ്ടാമത്തെ അക്കൗണ്ട് ലേക്ക് ഫ്രണ്ട് റിക്വസ്റ്റ് ഇടും...മെസ്സേജ് അയച്ചു നോക്കും..ബ്ലോക്ക് ചെയ്തു നോക്കും.. റിപ്പോര്ട്ട് abuse ചെയ്തു നോക്കും... അങ്ങനെ എല്ലാ ടെസ്റ്റ് കേസും ഞാന്‍ പരീക്ഷിക്കും...."
" നിനക്ക് അരപ്പിരി ആണ് എന്ന് എനിക്ക് നേരത്തെ അറിയാം...കാര്യം വല്ലതും ഉണ്ടെങ്കില്‍ പറ.. അല്ലേല്‍ ഞാന്‍ പോണു.."
" തോക്കില്‍ കേറി വെടി വെക്കാതെ...ഞാന്‍ കാര്യത്തിലേക്ക് വരുന്നു..അപ്പൊ ഈ കല്യാണ ആലോചന വരുന്ന പെണ്ണുങ്ങള്ക്ക് ഒരു ഫേസ് ബുക്കില്‍ ഫ്രണ്ട് റിക്വസ്റ്റ് ഇട്ടാല്‍ ഇവളുമാരുടെ മനസിലിരുപ്പ് അറിയാം..."
"അതിനു അവളുമാര് നിന്നെ ഫ്രണ്ട് ആയി ആഡ് ചെയ്യേണ്ടേ? വെറുതെ മനുഷ്യനെ മിനക്കെടുത്താതെ പോടാ...."
" വേണ്ട മച്ചു..ഞാന്‍ ഇപ്പൊ റിക്വസ്റ്റ് ഇട്ടാല്‍ അവരുടെ ഫേസ് ബുക്കില്‍ കണ്ഫേം..നോട്ട് now .. എന്ന് രണ്ടു ഓപ്ഷന് ആവും വരുക.കണ്ഫേം അടിച്ചാല്‍ നമ്മള്‍ ഫ്രണ്ട് ആയി.. നോട്ട് now അടിച്ചാല്‍ ഫേസ് ബുക്ക് ചോദിക്കും.." ഇയാളെ നിങ്ങള്ക്ക് ഫേസ് ബുക്കിന്റെ പുറത്ത് അറിയാമോ എന്ന്.." അവിടെ അറിയില്ല എന്ന് അടിച്ചാല്‍ അതോടെ പണി തീര്ന്നു.. പക്ഷെ....അറിയാം എന്ന് പറഞ്ഞാല്‍ ഫേസ് ബുക്ക് വിചാരിക്കും ഫ്രണ്ട് ആണ് എന്ന്...പക്ഷെ തല്കാലം ആഡ് ചെയ്യാന്‍ ഉദ്ദേശം ഇല്ല ... ന്ന്. അതാണ് നമ്മുടെ പിടിവള്ളി.."
"കൊള്ളാ ലോ.. എന്നിട്ട്?"
"ഇതോടെ ഈ ആളിന്റെ എല്ലാ അപ്പ്ഡേറ്റ്സും നമുക്ക് വരാന്‍ തുടങ്ങും.. വീട്ടില്‍ പഴം കഞ്ഞിയും മുളക് ചമ്മന്തിയും കഴിച്ചു കിടക്കുന്നവള്‍ ഒക്കെ ചൈനീസ് നൂടില്സും മെക്സിക്കന്‍ ഫുഡും ഒക്കെ ലൈക് ചെയ്യുന്നത് നമുക്ക് കണ്ടു ചിരിക്കാം..മനസ്സിലിരുപ്പ് മനസിലാക്കാന്‍ ഇത് ഒരു നല്ല ഐഡിയ അല്ലെ?"
" നീ കൊള്ളാം...പണ്ടേ നിനക്ക് ഒടുക്കത്തെ കുരുട്ടു ബുദ്ധി ആണല്ലോ..അല്ലാ ഇവളുമാര്ക്ക് ഫ്രണ്ട് ആക്കാന്‍ ഉദ്ദേശം ഇല്ല ച്ചാ... നോ അടിച്ച് ഇയാളെ അറിയില്ല എന്ന് അങ്ങട് പറഞ്ഞാ എന്താ ?"
" അതാണ് ഡാ ചില ലവളുമാരുടെ ഒരു സ്റ്റൈല്‍..നോ അടിക്കില്ല...ഭയങ്കര ബുദ്ധി ആണല്ലോ......ഇനി കുറച്ചു കാലം കഴിഞ്ഞു ഇവന്‍ എങ്ങാനും ആള് ഭയങ്കരന്‍ ആണ് എന്ന് എങ്ങാനും തോന്നിയാല്‍ അപ്പൊ ആഡ് ചെയ്യാമല്ലോ.... ഒരു സോറി ഡാ ന്ന് കാച്ചിയാല്‍ പോരെ.....കണ്ടില്ലേ ഒരുത്തി ടി വി യില്‍ സ്വയം വരം നടത്തി ഏറ്റവും കാശ് ഉള്ളവനെ നോക്കി കെട്ടിയത്..അവനെ പിച്ച ചട്ടി എടുപ്പിച്ചിട്ടു ഇപ്പൊ അവള്ക് ഇഷ്ടം ബാബാ റാം ദേവ് നെ ആണത്രെ.. അങ്ങരെ കെട്ടണം എന്നല്ലേ അവള് ഇപ്പൊ പറയുന്നത്.."
" നിന്റെ തിയറി ഒക്കെ എനിക്ക് ഇഷ്ടം ആയി..അല്ല നീ ഇതൊക്കെ ടെസ്റ്റ് ചെയ്തോ?"
"പിന്നെ എപ്പോളെ...ഞാന്‍ പലരെയും ടെസ്റ്റ് ചെയ്തു..,...അങ്ങനെ അല്ലെ പലരുടെയും ഇഷ്ട നടന്‍ അനൂപ് മേനോന് ആണ് എന്നൊക്കെ ഞാന്‍ അറിഞ്ഞേ..."
"അനൂപ് മേനോനോ ? അങ്ങനെ ഒരു നടന്‍ ഉണ്ടോ? ഞാന്‍ ഇത് വരെ കേട്ടിട്ടില്ലല്ലോ...."
"ഞാനും കേട്ടിട്ടില്ല...പിന്നെ ഫേസ് ബുക്കില്‍ തപ്പി നോക്കിയപ്പോ കിട്ടി..ഇവനെ....കണ്ടിട്ടുണ്ട് ചില സിനിമയില്‍ ഒക്കെ.....കാണാന്‍ ഒക്കെ കൊള്ളാം..വെളുത്തു തുടുത്ത് സായ്പ്പിനെ പോലെ ഇരിക്കും ..ചില പെണ്ണുങ്ങളുടെ ഭാഷയില്‍ ചബ്ബി ചീക്സ് ഒക്കെ ആണത്രെ..അഭിനയം കണ്ടാ ചിലപ്പോ കരഞ്ഞു പോവും....കൂടുതല്‍ അഭിപ്രയം പറയാന്‍ ഞാന്‍ ആളല്ല..ഇബന് ഇത് വരെ അഭിനയിച്ച ഏറ്റവും നല്ല വേഷം ഏത് എന്നൊക്കെ ഫേസ് ബുക്കില്‍ ചര്‍ച്ച ഉണ്ട്. എന്റെ അഭിപ്രായത്തില്‍ ഇവന്‍ അഭിനയിക്കാത്ത സിനിമയില്‍ ആണ് ഇവന്റെ ബെസ്റ്റ് വേഷം..."
" ഒരു മിനുറ്റ്...ട്ടാ . ഞാന്‍ നീ ഈ പറഞ്ഞവനെ ഫേസ്ബുക്കില്‍ തപ്പുക ആണ് ഇപ്പൊ..."
"ഓക്കേ.. നീ ഒന്ന് കണ്ടു നോക്ക്..."
" ച്ചീ. ഈ അലവലാതി ആണോ? ജാഡ തെണ്ടി..ഇവനെ ഞാനും കണ്ടിട്ടുണ്ട്... മോഹന്‍ലാല്‍ ആണ് ന്നാ ഭാവം .. സങ്കടം ഒക്കെ അഭിനയിക്കുന്നത് കണ്ടാല്‍ ഒരു മാതിരി ..****.... മുട്ടിയ ഭാവം ആണ്(ബ്ലോഗില്‍ വൃത്തികെട് എഴുതുന്നില്ല..). കോമഡി കണ്ടാല്‍ നമുക്ക് കരച്ചില്‍ വരും.ഇവന്‍ അഭിനയിച്ച ഏറ്റവും നല്ല റോള്‍ ...മാങ്ങാ തൊലി..! ഇതുങ്ങള്ക്ക് ഒന്നും വേറെ ഒരു പണീം ഇല്ലാ? .ഇവനെ ഒക്കെ ആണോട പെണ്ണുങ്ങള്ക്ക് ഇഷ്ടം ? കണ്ടില്ലേ 857 പേര് ആണ് അവനെ ഫേസ് ബുക്കില്‍ ലൈക് ചെയ്തിരിക്കുന്നത്...."
" നീ എന്ന സന്തോഷ് പണ്ടിട്റ്റ് എന്ന അവതാര പുരുഷനെ ഒന്ന് നോക്കിക്കേ ഫേസ് ബുക്കില്‍..അവനും ഉണ്ട് ഇഷ്ടം പോലെ ഫാന്സ്.."
"എടാ എനിക്ക് തല കറങ്ങുന്നു..ഇവന്മാരെ ഒക്കെ ആണോ ഇവളുമാര്ക്ക് ഇഷ്ടം? വല്ലാത്ത കാലം..തന്നെ.ട്ടാ .."
"തല കറങ്ങേണ്ട..ബുദ്ധിയും ബോധവും ഉള്ള പെണ്ണുങ്ങളും ഉണ്ട്..സൌന്ദര്യം മാത്രം അല്ലാണ്ട് ആള്കാരുടെ സംസാരം ..പെരുമാറ്റം ഒക്കെ കൂടെ നോക്കുന്നവര്‍..പക്ഷെ ഇത്തിരി കുറവ് ആണ്.ന്നെ ഉള്ളൂ....ഞാന്‍ ഫ്രണ്ട് റിക്വസ്റ്റ് റിക്വസ്റ്റ് ഇടുമ്പോ ഞാന്‍ സാധാരണ ഒരു മെസ്സേജ് കൂടെ അയക്കാറുണ്ട്... തന്റെ പേരെന്റ്സ് ഒരു കല്യാണ ആലോചന കൊണ്ട് വന്നിരുന്നു..താല്പര്യം ഉണ്ട് എങ്കില്‍ നമുക്ക് ഇവിടെ സംസാരിക്കാം.. എന്നും പറഞ്ഞു..ഞാന്‍ ഫ്രണ്ട് റിക്വസ്റ്റ് ..ഇട്ടിട്ടു അപ്പ്രൂവ് ചെയ്ത രണ്ടു പെണ്ണുങ്ങള്‍ ഉണ്ട്.. ദോഷം പറയരുതല്ലോ.. ആ രണ്ടു പേരുടെയും കല്യാണം തീരുമാനം ആയിരിക്കുന്നു.ഒരാള്‍ കോഴിക്കോട്കാരി.സോഫ്റ്റ്വെയര് എഞ്ചിനീയര്‍..ഞാന്‍ ഫ്രണ്ട് ആയി ആഡ് ചെയ്തപ്പോ ഇവള് അമേരിക്കയില്‍ ആയിരുന്നു..തിരിച്ചു വന്നപ്പോ ശടെന്നു കല്യാണം ആയി ...കെട്ടുന്നത് ഒരു സോഫ്റ്റ്വെയര് എഞ്ചിനീയര്‍ തന്നെ .രണ്ടാമത്തെ ഒരു തിരുവനന്തപുരംകാരി അതും ഒരു സോഫ്റ്റ്വെയര് എഞ്ചിനീയര്‍ തന്നെ ..കെട്ടുന്നത് ആരാ എന്ന കാര്യം പിന്നെ പറയാം..ട്ടാ.. രഹസ്യാ.... .ജാഡക്കാരികള്‍ ഒക്കെ ഇപ്പോളും സല്മാന് ഖാനെയും ജോണ്‍ അബ്രാഹാമിനെയും ഒക്കെ കാത്തു ഇരിപ്പുണ്ട്...പാവപ്പെട്ട അച്ഛനെയും അമ്മയെയും ഒക്കെ ഓരോ കാരണങ്ങള്‍ പറഞ്ഞു പറ്റിച്ചു.."
"അദെന്താ നീ അങ്ങനെ പറഞ്ഞെ?..."
"പാവം അച്ഛനും അമ്മയും ഒക്കെ കണ്ട ജ്യോതിഷക്കാരുടെ അടുത്ത് പോയി ജാതകം ഒക്കെ നോക്കും..അമ്പലത്തില്‍ പൂജ ഒക്കെ ചെയ്യും....കെട്ടാന്‍ പോണവന് എന്ത് സൈസ് ആണ് എന്നൊന്നും പറയാന്‍ പറ്റില്ലല്ലോ..അപ്പൊ അവരുടെ ഒരു മന സമാധാനത്തിനു.വേണ്ടി ..ചില ലവളുമാരുടെ ഉള്ളിലിരുപ്പ് എന്താണ് ന്ന് ആ പാവങ്ങള്‍ അറിയില്ല...കള്ളത്തരവും കൊനഷ്ട്ടും ഒക്കെ മനസിലാക്കാന്‍ അവര് എഞ്ചിനീയറിംഗ് കോളേജ് ലും ഒന്നും പഠിച്ചിട്ട് ഇല്ലല്ലോ......അപ്പൊ ഇവളുമാര് പറയുന്ന കള്ളം ഒക്കെ കേട്ടു വിശ്വസിക്കേണ്ടി വരും..കാണാന്‍ വരുന്നവനെ കണ്ടിട്ട് ഇഷ്ടം ആയില്ല ..ഇയാള്ക്ക് സിനിമ നടന്റെ ഗ്ലാമര്‍ ഇല്ല എന്നൊന്നും ഇവര് പറയില്ല..അങ്ങനെ പറഞ്ഞാല്‍ ചിലപ്പോ പരെന്റ്സ് പറയും.. മോളെ ഇതില്‍ ഒനും വല്യ കാര്യം ഇല്ല..... ന്ന്......."
" അപ്പൊ പിന്നെ ഇവളുമാര് എന്താടാ പറയുക?"
" അതു സൗകര്യം പോലെ ഓരോരുത്തര്‍ ഓരോന്ന് പറയും..
ചില സോഫ്റ്റ്വെയര് പെണ്ണുങ്ങള്‍ പറയും..സോഫ്റ്റ്വെയര്കാരന് തന്നെ മതി...ന്ന് .. ആലോചന സോഫ്റ്റ്വെയര്കാരന് അല്ല..ഇഷ്ടം ആയില്ല എങ്കില്‍...സോഫ്റ്റ്വെയര്കാരുടെ ജോലിയും ബുദ്ധിമുട്ടും സോഫ്റ്റ്വെയര്കാര്ക്കെ മനസിലാകാന്‍ പറ്റൂ. ആ സമയത്ത് മാത്രം ആണട്ടാ...! അല്ലാത്തപ്പോ സോഫ്റ്റ്വെയര് കാര് അഹങ്കാരികള്‍..ഈഗോക്കാര്‍..സഹായ മനസ്ഥിതി ഇല്ലാത്തവര്‍.വീക്ക് എന്‍ഡില്‍ വെള്ളം അടിക്കുന്നവര്‍. . ഇനി ഇപ്പൊ ഇഷ്ടം ആവാത്തത് സോഫ്റ്റ്വെയര്കാരനെ ആണ് എങ്കില്‍ പറയും.. രണ്ടു പേരും സോഫ്റ്റ്വെയര് ആയ ജീവിതം ബുദ്ധിമുട്ട് ആവും ന്ന്..
ചിലര്ക്ക് പെട്ടെന്ന്..നാടിനോട് ഒടുക്കത്തെ സ്നേഹം വരും.....എന്റെ നാടേ.......... ന്ന്....ഈ മയ്യഴി പുഴയുടെ തീരങ്ങളില്‍ എന്ന സിനിമയില്‍ രഘുവരന് പാടുന്ന പോലെ... അടരുവാന്‍ വയ്യ .....നിന്‍ ഹൃദയത്തില്‍ നിന്നു എനിക്ക് ഏത് സ്വര്ഗം വിളിച്ചാലും..എന്നൊക്കെ പാടി കളയും...... ഏതായാലും നാടിനോട് ഇത്ര സ്നേഹം ഉള്ള ഇത്തരം പെണ്ണുങ്ങള്‍ ഇന്നും ഉണ്ട് ന്ന് മനസിലായത് ഭാഗ്യം..ഞാന്‍ വിചാരിച്ചേ ഉണ്ണി ആര്ച്ച, കൈതേരി മാക്കം ... ഒക്കെ കഴിഞ്ഞതോടെ നാടിനോട് സ്നേഹം ഉള്ള ആള്‍ക്കാര്‍ തീര്ന്നു ന്നാ ..ഇപ്പോളും ഉണ്ട്...നാട് രക്ഷപ്പെട്ടു !.....സമാധാനം.!
എല്ലാ പേപ്പറും സപ്പ്ളി എഴുതി പൊട്ടി പണ്ടാരടങ്ങി കിടക്കുന്നവര്ക്ക് ചിലപ്പോ പഠനത്തോട് പെട്ടെന്ന് ഭയങ്കര താല്പര്യം വരും..പണ്ട് ബുദ്ധ ഭഗവാന് മരത്തിന്റെ ചുവട്ടില്‍ വച്ചു ബോധോദയം ഉണ്ടായ പോലെ...എനിക്ക് ഉന്നത പഠനത്തിനു പോവണം.ഇനീം പഠിക്കണം.... ശാസ്ത്രത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണം.. എന്നൊക്കെ പറഞു കളയും. ഒരു കാരണം ഉണ്ടാക്കാന്‍ ആണോ ഡാ പാട്? അതും പാവങ്ങള്‍ ആയ അച്ഛനെയും അമ്മയെയും ഒക്കെ പറ്റിക്കാന്‍?..നീ കാണാന്‍ പോവുന്നത്തെ ഉള്ളു.. ഉടായിപ്പ് പരിപാടിക്ക് ഞാന്‍ ഒരു ഉദാഹരണം പറയണോ?."
"വേഗം പറ..."
"ഞാന്‍ ഇപ്പൊ മൂന്ന് തവണ മാതൃഭൂമി പത്രത്തില്‍ കല്യാണ പരസ്യം കൊടുത്തു..എല്ലാ പ്രാവശ്യവും ഒരു പുള്ളിക്കാരന് ആലപ്പുഴയില്‍ നിന്നു വിളിക്കും..ജാതകം ഒക്കെ ഭയങ്കര മാച്ച് ആണ്.. സമസപ്തമ യോഗം ആണ് മാങ്ങാ ആണ് തേങ്ങ ആണ് ....എന്നൊക്കെ പറഞ്ഞു...ഇവിടെ ഞങ്ങളും ജാതകം ഒക്കെ നോക്കും..പിന്നെ ആശാന്റെ അഡ്രെസ്സ് ഉണ്ടാവില്ല...ഇവളുടെ പ്രൊഫൈല്‍ ഞാന്‍ കാണാന്‍ തുടങ്ങിയിട്ട് വര്ഷം മൂന്ന് ആവുന്നു.. ഇത്തവണയും പരസ്യം കൊടുത്തപ്പോ പുള്ളി വിളിച്ചു..വീണ്ടും പഴയ പല്ലവി... ഞായര്‍ ആഴ്ച മോള് വരും..എന്നിട്ട് അങ്ങോട്ട് വിളിക്കാം എന്നും പറഞ്ഞു.ഇത്തവണ . ഞാന്‍ ചുമ്മാ ഒരു എക്സ്പ്രസ്സ് ഇന്റെരെസ്റ്റ് അയച്ചു..ഞായര്‍ ആഴ്ച എക്സ്പ്രസ്സ് ഇന്റെരെസ്റ്റ് അക്സെപ്റ്റ് ചെയ്തു.. കൂടെ ഒരു ഒരു മെസ്സേജ് ഉം .."ദയവായി ഇന്നലത്തെ ഫോണ്‍ സംഭാഷണം ഓര്ക്കുക,,,ജാതകം ചേരുന്നില്ല "... വെരി സോറി ന്ന്.."
" ഇത് പെണ്ണിന്റെ ഉടായിപ്പ് പരിപാടി തന്നെ... പാവം അച്ഛന്‍.."
" പക്ഷെ ഇത്തവണ ഞാന്‍ ഒരു മറുപടി അയച്ചൂട്ടാ...." എനിക്ക് സാറിന്റെ ഇന്നലത്തെ ഫോണ്‍ മാത്രം അല്ല.. രണ്ടു വര്ഷം മുന്നേ വിളിച്ച ഫോണും ഓര്‍മ ഉണ്ട്..പണ്ട് ഹണിവെല്ലില്‍ ഇരിക്കുന്ന കാലത്ത് ചുമ്മാ ഒരു രസത്തിന് ഞാന്‍ ഉണ്ടാക്കി ഇട്ട എന്റെ മാട്രിമോണി ഐ ഡി യിലും ജാതകം ഭയങ്കരമായി ചേരുന്നു എന്ന് പറഞ്ഞു സാര്‍ മെസ്സേജ് അയച്ചതും എനിക്ക് ഓര്‍മ ഉണ്ട്... വല്ല ആലോചനയും കൊണ്ട് ഇറങ്ങുന്നതിനു മുന്നേ ആദ്യം മോളോട് ചോദിക്കുക..എന്താ ഉദ്ദേശം ന്ന്...അവള്ക് ചിലപ്പോ വല്ല ജോണ്‍ അബ്രഹമിനെയോ അനൂപ് മേനോനെയോ ഒക്കെ ആവും വേണ്ടി വരുക..ഞാന്‍ ചിലപ്പോ ഇനിയും വല്ല പരസ്യവും കൊടുക്കാന്‍ സാധ്യത ഉണ്ട്....ദയവു ചെയ്തു അപ്പൊ പിന്നെയും .വെറുതെ വിളിച്ചു മനുഷ്യനെ മിനക്കെടുതരുത്.."ഇനി ഞാന്‍ ഇവരാട് എന്ത് പറയും?" എന്ന് ചോദിച്ചപ്പോ മകള്‍ ഉപദേശിച്ച ബുദ്ധി ആവും " അച്ഛാ നമുക്ക് എക്സ്പ്രസ്സ് ഇന്റെര്സ്റ്റ് അക്സെപ്റ്റ് ചെയ്തിട്ട് ജാതകം ചേരുന്നില്ല എന്ന് പറഞ്ഞാ പോരെ ! " എന്നത്.. ഈ അവസാനം പ്രയോഗിച്ച ബുദ്ധി മോള്‍ പറഞ്ഞു തന്നത് ആണെങ്കില്‍ മോളോട് പറ മോള് കുരുട്ടു ബുദ്ധി പഠിച്ച പോലെ ഒരു എഞ്ചിനീയറിംഗ് കോളേജില്‍ തന്നെ ആണ് ഞാനും പഠിച്ചത്..ന്ന്.. "
" അത് കൊള്ളാം...ഇത്തിരി കൂടി പോയിട്ടാ..അല്ലാ..ഒരു കൂതറ പരിപാടി അല്ലേട കണ്ട പെണ്ണുങ്ങള്ക്ക് ഒക്കെ ഫ്രണ്ട് റിക്വസ്റ്റ് കൊടുക്കുന്നത്?"
" കണ്ട പെണ്ണുങ്ങള്ക്ക് മുഴുവന്‍ കൊടുക്കാന്‍ ഒന്നും ഞാന്‍ പറഞ്ഞില്ല..ഞാന്‍ ഒരു കാര്യം പറയട്ടെ. .ഹൈദരാബാദില്‍ ഉള്ള നീയും ബാംഗ്ലൂര്ല് ഉള്ള ഞാനും ഒക്കെ പോയി ഒരു പെണ്ണ് കാണണം എങ്കില്‍ എത്ര ബുദ്ധിമുട്ട് ഉണ്ട്? മിക്കവാറും കേരളം വരെ വരണം...ശബരി എക്സ്പ്രസ്സ് അല്ലെങ്കി ഐലന്‍ഡ് എക്സ്പ്രസ്സ്നു ഒരു ടിക്കറ്റ് കിട്ടണം എങ്കില്‍ രണ്ടു മാസം മുന്നേ ബുക്ക് ചെയ്യണം ...അല്ലെങ്കില്‍ പിന്നെ ഫ്ലൈറ്റ് ല്‍ വരണം..പിന്നെ വീട്ടുകാര്ക്കും കാണേണ്ടി വരും പെണ്ണിനെ...എല്ലാവരും കൂടെ ഒക്കെ പോവണം എങ്കില്‍ ഭയങ്കര മിനക്കെട് ആണ്.പിന്നെ അച്ഛനും അമ്മയ്ക്കും ഒക്കെ പ്രായം ആയി..യാത്ര ചെയ്യല്‍ ഒക്കെ ഇത്തിരി ബുദ്ധിമുട്ട് ആണ്....പിന്നെ..സത്യം പറഞ്ഞാല്‍ കേരളത്തില്‍ പോയി ഒരു പെണ്ണ് കാണുമ്പോ ഒരു പതിനായിരം ഉറുപ്പിക വച്ചു മിനിമം പൊട്ടുന്നുണ്ട്.... ഇങ്ങനെ പത്തെണ്ണം പോയി കാണാന്‍ ഞാന്‍ അംബാനിയും ടാറ്റയും ബിര്ളയും ഒന്നും അല്ല... നാട്ടില്‍ തന്നെ നില്ക്കുന്നവര്ക്ക് ഇതൊന്നും വല്യ പ്രശ്നം അല്ല...അനുഭവത്തിന്റെ വെളിച്ചത്തില്‍.... ഞാന്‍ ഇപ്പൊ കാള പെറ്റൂ ന്ന് കേട്ടാല്‍ ഉടന്‍ കയര്‍ എടുക്കാറില്ല...ഒരു മാനേജ്മന്റ് പോയിന്റ് ഓഫ് വ്യൂ വില്‍ നോക്കിയാലും കേരളം വരെ പോയി ഒരു പെണ്ണുകാണല്‍ എത്ര സ്റ്റാന്ഡേര്ഡ് മാന്‍ ഹൌര്‍ വേസ്റ്റ് ആണ്? ഒരു പാട് പേര് ബുദ്ധി മുട്ടുന്നതിനെക്കാള്‍ നല്ലത് ഞാന്‍ ഇത്തിരി കൂതറ ആവുന്നത് അല്ലെ? സൊ ഞാന്‍ ഇത്തിരി കൂതറ ആവാന്‍ തീരുമാനിച്ചു.."
" എന്നാ പിന്നെ ഞാന്‍ പോട്ടെ... പോയിട്ട് ഇത്തിരി പണി ഉണ്ട്.."
" ഓഫീസില്‍ ആണോടാ പണി...?"
" അല്ലെടാ ഞാനും ഒരു മൂന്ന് നാല് ഫ്രണ്ട് റിക്വസ്റ്റ് ഒന്ന് ഇട്ടു നോക്കെട്ടെ ന്നേ..."
അവന്‍ പോയപ്പോളെക്കും ദാ വരുന്നു അടുത്ത പിംഗ്.. തിരുവനന്തപുരംകാരന് ഹരി ആണ്..അടുത്ത ക്രോണിക് കന്യകന്‍..!.
" കല്യാണ കാര്യം എന്തുവായെടെ......."
ഇനി ഇപ്പൊ വീണ്ടും പഴയ പല്ലവി തന്നെ ... എന്നാ പിന്നെ എനിക്ക് എല്ലാ കന്യകന്‍ മാരോടും പറയാന്‍ ഉള്ളതൊക്കെ ബ്ലോഗ് ആയി അങ്ങ് എഴുതിയേക്കാം എന്ന് വിചാരിച്ചു...ബാക്കി ഉള്ളവര്‍ക്കും വായിക്കാം..
എന്നെ ഓടിച്ചിട്ട് തല്ലാതിരുന്നാ മതി....!
Note : ഒരു അന്തവും കുന്തവും ഇല്ലാത്ത ബ്ലോഗ് ആയി പോയോ ന്ന് അറിയില്ല..! ആയെങ്കില്‍ ക്ഷമിക്കൂ..!