ആകെ പേജ്‌കാഴ്‌ചകള്‍

2011, ജൂലൈ 23, ശനിയാഴ്‌ച

താര സല്ലാപം...........

രാഷ്ട്രീയത്തില്‍ കഴിവ് തെളിയിച്ച ഭാവന ലാര്‍ജ് ..കളം മാറ്റി ചവിട്ടുന്നു...സംഗീത രംഗത്ത് പ്രതിഭകളുടെ കുറവ് നികത്താന്‍...മലയാള സിനിമയുടെ എല്ലാ രംഗത്തെയും കുറവ് നികത്താന്‍ ഇറങ്ങി തിരിച്ച മഹാ പ്രതിഭ പല്ലേഷ് കൊണ്ടിട്റ്റ് ..


ഇവര്‍ തമ്മില്‍ ഉള്ള ഒരു എക്സ്ക്ലൂസീവ്  താര സല്ലാപം കാളകൂടത്തിന്റെ സിനിമ ലേഖകന്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു...



ഭാവന ലാര്‍ജ്:പല്ലേഷ് ഇതിനോടകം തന്നെ കേരളത്തില്‍ ഒരു സംഭവം ആയി കഴിഞ്ഞു...എന്ത് തോന്നുന്നു ഇപ്പൊ?

പല്ലേഷ്:ഒത്തിരി അഭിമാനം തോന്നുന്നു ചേച്ചി...മലയാള സിനിമ ..ഗാനരംഗം... സംഗീതരംഗം .....സംവിധാനരംഗം ......ഇതെല്ലാം വരണ്ടു ഉണങ്ങി കിടക്കുക ആയിരുന്നു..അവിടെയെക്ക്  പെയ്തിറിങ്ങിയ ഒരു ആസിഡ് മഴ ആണ് ഞാന്‍ എന്നാണ് എല്ലാരും പറയുന്നത്..


ഭാവന ലാര്‍ജ്:സ്ത്രീകളുടെ ഒരു പ്രതികരണം പൊതുവേ എങ്ങനെയാണ് ?

പല്ലേഷ്:ആദ്യം ഒക്കെ വളരെ തണുത്ത പ്രതികരണം ആയിരുന്നു..ഇപ്പൊ  പലരും എന്റെ ഫോട്ടോ ആവശ്യപ്പെടുന്നുണ്ട്.കൊച്ചു കുട്ടികള്‍ കരയുമ്പോ കാണിച്ചു പേടിപ്പിക്കാന്‍. തിരുവനന്തപുരത്ത്  നിന്നും ഒരു ചേച്ചി വിളിച്ചു പറഞ്ഞു.."എന്റെ മോള്‍ വാല്‍ ഇല്ലാത്ത കുരങ്ങനെ കാണണം എന്ന് പറഞ്ഞു എപ്പോളും കരച്ചില്‍ ആയിരുന്നു...അങ്ങനെ ഒരു ജീവി ഇല്ല മോളെ എന്ന് പറഞ്ഞിട്ട് അവള്‍ വിശ്വസിക്കുന്നില്ല  ...എന്ത് ചെയ്യണം എന്ന് അറിയാതെ ബുദ്ധിമുട്ടി ഇരിക്കുമ്പോള്‍ ആണ് യൌടുബില്‍ സാറിന്റെ പാട്ടുകള്‍ കണ്ടത്...ഡൌണ്‍ലോഡ് ചെയ്തു കൊടുത്തപ്പോ മോള്‍ക്ക് ഭയങ്കര സന്തോഷം ആയി... എങ്ങനെ ആണ് സാറിനോട് നന്ദി പറയേണ്ടേ എന്നറിയില്ല.."എന്റെ കണ്ണ് നിറഞ്ഞു പോയി...

കാസര്‍കോട്‌ നിന്ന് ഒരു പാത്തുമ്മ എന്ന ഒരു സ്ത്രീ വിളിച്ചിട്ട് പറഞ്ഞു.   ."മോനെ... അന്റെ പാട്ട് കേട്ടിട്ട് തളര്‍ വാതം പിടിച്ചു കിടന്ന എന്റെ ഉമ്മൂമ്മ കട്ടിലില്‍ നിന്ന് എണീറ്റ്‌.."നിറുത്തെടാ ഹമുക്കെ ഓന്റെ ഒരു പാട്ട്"..എന്നും പറഞ്ഞു ഒരു പാത്രം എടുത്തു എറിഞ്ഞു...ഡോക്ടര്‍മാര് ഉമ്മൂമ്മ ഒരിക്കലും എനീക്കില്ല എന്നാ പറഞ്ഞിരുന്നെ..ഇങ്ങളോട് എങ്ങനെയാ ഇതിനൊക്കെ ഞാള് നന്ദി പറയെ? ഇങ്ങള് ബല്യ ആളാവും...".. പാട്ട് കൊണ്ട് ഇവിടെ എത്ര പേര് രോഗങ്ങള്‍ ഭേദം ആക്കിയിട്ടുണ്ട്?...എന്റെ പാട്ടുകള്‍ പല രോഗങ്ങള്‍ക്കും ഉള്ള മരുന്ന് ആണ്...എന്റെ തന്നെ ഞരമ്പ്‌ രോഗം ഈ സിനിമയോടെ കുറഞ്ഞു എന്നാണ് പലരും പറയുന്നത്..

പിന്നെ വേറെ ഒരു ചേച്ചി വിളിച്ചു നന്ദി പറഞ്ഞിരുന്നു...ഞാന്‍ പറഞ്ഞല്ലോ..... എന്റെ "രാത്രി കാള രാത്രി" .. എന്നാ ഗാനം ഭര്‍ത്താവിനെ പിരിഞ്ഞു ഇരിക്കുന്ന ഭാര്യമാര്‍ക്കും ഭാര്യമാരെ പിരിഞ്ഞിരിക്കുന്ന ഭര്‍ത്താക്കന്മാര്‍ക്കും വേണ്ടി ഉള്ളതാണ് എന്ന്... ഒരു ചേച്ചി പറയുക. ആണ് . " ഈ പാട്ട് കേട്ടപ്പോ ഒരു കെഴങ്ങന്‍ ആണെങ്കിലും  എന്റെ ഭര്‍ത്താവ് ഇതിനെക്കാള്‍ എന്ത് ഭേദം ആണ് തോന്നി പോയി! ഈ പാട്ട് സഹിക്കുന്ന തിനേക്കാള്‍ നല്ലത് അങ്ങേരു തന്നെയാ ..ഉടനെ ഞാന്‍ അങ്ങേരടെ അടുത്തേക്ക് തിരിച്ചു പോയി.."..

ഭാവന ലാര്‍ജ് : ഭാവ സാന്ദ്രമായ ഈ ആലാപനത്തിന്റെ രഹസ്യം എന്താണ്..... ഇത്ര ഭാവസാന്ദ്രമായി രാത്രി കാള രാത്രി എന്ന ഗാനം ആലപിച്ചത് എങ്ങനെ?...കേട്ടിട്ട് എന്റെ കണ്ണ് നിറഞ്ഞു പോയി...

പല്ലേഷ്: എന്റെ ശബ്ദം അത് എല്ലാര്ക്കും അറിയാമല്ലോ...പിന്നെ ഭാവം.അത് ഒരു രഹസ്യം ആണ്....ഞാന്‍ ആരോടും പറഞ്ഞിട്ടില്ല..റെക്കോര്‍ഡ്‌ ചെയ്യുന്നതിന്റെ തലേ ദിവസം രാത്രി ഞാന്‍ കുറേ ചക്ക പുഴുക്കും പഴം കഞ്ഞിയും കഴിച്ചിരുന്നു..... രാവിലെ ആയപ്പോ വയറിനു ആകെ ഒരു അസ്വസ്ഥത...അപ്പോളാണ് പ്രോട്ക്ഷന്‍ ബോയ്‌ വന്നു പറഞ്ഞത്...." സാറേ ..ടാങ്കെര്‍ ലോറി വന്നില്ല..അത് കൊണ്ട് ടോയ് ലെറ്റില്‍ വെള്ളം ഇല്ല" എന്ന് ... സിനിമ ഫീല്‍ഡില്‍ വരുന്നതിനു മുന്‍പ് ഞാന്‍ വല്ല റെയില്‍വേ ട്രാക്ക്ന്റെ സൈഡ് ഒക്കെ വച്ചു അഡ്ജസ്റ്റ് ചെയ്തേനെ..പക്ഷെ ഇപ്പൊ ഞാന്‍ ഒരു സംവിധായകന്‍.. നടന്‍.... ഗായകന്‍ ... ഒക്കെ ആയി പോയില്ലേ.. എന്ത് ചെയ്യാന്‍ പറ്റും?പിടിച്ചു നിന്നു !...അന്ന് രാവിലെ പാടിയതാണ് രാത്രി കാളരാത്രി എന്ന ഗാനം......അതാണ്‌ ഇത്ര ഭാവം...അന്ന് ഉച്ചയ്ക്കാണ് ടാങ്കെര്‍ ലോറി വന്നത്....സിനിമയില്‍ ഉടനീളം ഈ ടാങ്കെര്‍ ലോറി പ്രശ്നം ഉണ്ടായിരുന്നു...അത് കൊണ്ട് പലപ്പോഴും എനിക്ക് നല്ല ഭാവാഭിനയവും കാഴ്ച വെക്കാന്‍ പറ്റി.

ഭാവന ലാര്‍ജ് : പല്ലേഷ്ന്റെ ഗാനങ്ങള്‍ മനോഹരം ആയിട്ടുണ്ട്‌..ഇഷ്ടം ആവാത്ത ചില ഗാനങ്ങളെ പറ്റി പറയാമോ?


പല്ലേഷ്:മലയാളത്തില്‍ ഇന്ന് വരെ ഇറങ്ങിയ മിക്ക ഗാനങ്ങളും എന്റെ പാട്ടുകളുടെ അടുത്ത്‌ പോലും നില്ക്കാന്‍ പറ്റാത്തവ  ആണ്..ഉദാഹരണത്തിന്... "കരി മിഴി കുരുവിയെ കണ്ടില്ല....നിന്‍ ചിരി മൊഴി ചിലംബൊലി  കേട്ടില്ല" ... എന്തൊരു പാട്ട് ആണ് ഇതൊക്കെ..? കുരുവിയെ കണ്ടില്ല എങ്കില്‍ വല്ല പട്ടിയോ പൂച്ചയോ പിടിച്ചു തിന്നു കാണും.. അല്ലെങ്കില്‍ തന്നെ എന്തെങ്കിലും കാണാതെ പോയാല്‍ നമ്മള്‍ അന്വേഷിക്കണം..എന്നിട്ടും കണ്ടില്ല എങ്കില്‍ പോലീസ് സ്റ്റേഷനില്‍ പോയി ഒരു പരാതി  കൊടുക്കണം..എന്തോ ചിലംബൊലി  കേട്ടില്ല എന്ന് പറഞ്ഞു... കേള്‍വി കുറവ് ഉണ്ടെങ്കില്‍ പോയി ഒരു ഇ എന്‍ ടി  ഡോക്ടറെ കാണുക അല്ലെ വേണ്ടത്?അല്ലാണ്ട് ഇങ്ങനെ ഒക്കെ പാട്ട് എഴുതാന്‍ തുടങ്ങിയാല്‍ എന്താ ചെയ്യുക? ഇങ്ങനെ ഒക്കെ ഉള്ള ട്രെന്‍ഡ് മലയാള സിനിമയില്‍ മാറണം..ഞാന്‍ മാറ്റും....എന്നാലേ മലയാള സിനിമ നന്നാവൂ......


ഭാവന ലാര്‍ജ്:പല്ലേഷ്ന്റെ ഷൂട്ടിംഗ് നു ഇടയില്‍ ഒരു പാട് രസകരമായ അനുഭവങ്ങള്‍ ഉണ്ടായി എന്ന് കേട്ടിട്ടുണ്ട്..ഒരെണ്ണം എനിക്ക് വേണ്ടി പറയാമോ...

 പല്ലേഷ്:"ഗോകുല കാലന്‍" എന്ന പാട്ട് ഷൂട്ട്‌ ചെയ്യുന്നതിന്റെ തലേ ദിവസം............ രാത്രി മുഴുവന്‍ ഞാന്‍ ഉറക്കം അളച്ചു ഇരുന്നു സാധകം ചെയ്യുക ആയിരുന്നു..പിറ്റേന്നു രാവിലെ നോക്കുമ്പോ ഉണ്ട് കുറേ പേര് ഷൂട്ടിംഗ് സ്ഥലത്ത്..കുറേ പുല്ലും വൈക്കോലും കാടിവെള്ളവും പഴ തൊലിയും ആയിട്ട്..അവര് പറയുകയാ "ഒരു എരുമ രാത്രി മുഴുവന്‍   ഇവിടെ കിടന്നു   അമറുന്നത് കേട്ടു.... അതിനു വിശന്നിട്ടാണ്..ഇതൊക്കെ വേഗം അതിനു കൊടുക്ക് " എന്ന് . എന്നെ കാണാതെ പലരും ഞാന്‍ പാട്ട് പാടുന്ന  ശബ്ദം കേട്ടിട്ട് എരുമ അമറ്ന്നതാണ് എന്നാണ് വിചാരിച്ചത്..ഭയങ്കര കോമഡി ആയിരുന്നു...

ഭാവന ലാര്‍ജ്:  ആരാധകരുടെ ശല്യം ഉണ്ടോ? പ്രത്യേകിച്ചു പെണ്‍കുട്ടികളുടെ?

 പല്ലേഷ്:ഒരു പാട് ആരാധകര്‍ ഉണ്ട്..ചേച്ചി..എനിക്ക് എല്ലാ ജില്ലകളിലും അത്യാവശ്യം പരിചയക്കാര്‍ ഉണ്ട്..അവര്‍ പറയുന്നത് ഇപ്പൊ പല സ്ഥലത്തും എന്റെ ഫ്ലെക്സ് ബോര്‍ഡ്‌ വെച്ചിട്ടുണ്ട് എന്നാണ്..പുതിയതായി പണിയുന്ന വീടുകള്‍ ..ഫ്ലാറ്റുകള്‍ എല്ലാത്തിന്റെ മുന്നിലും ഇപ്പൊ കണ്ണ് കൊള്ളണ്ടിരിക്കാന്‍ കോലം വെക്കുന്നതിനു പകരം എന്റെ ഫ്ലെക്സ് ബോര്‍ഡ്‌ ആണ്..അത് അങ്ങോട്ട്‌ വച്ചു കഴിഞ്ഞാല്‍ പിന്നെ പട്ടിക്കുട്ടി  പോലും   അങ്ങോട്ട്‌ നോക്കുന്നില്ല പോലും... ചില പെണ്‍കുട്ടികള്‍ പറയും............ ഉറക്കം വരുന്നില്ല പല്ലേഷ് ഏട്ടന്‍ ഒരു പാട്ട് പാടി തരാമോ എന്ന്...ഞാന്‍ പാടി കൊടുക്കും..എന്താണോ എന്നറിയില്ല..ഫുള്‍ ആയി ഞാന്‍ പാടുന്നതിനു മുന്നേ ബോധം പോയി നല്ല ഉറക്കം കിട്ടുന്നു എന്നാ എല്ലാരും  പറയുന്നേ...കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എന്റെ പാട്ട് ഇപ്പൊ ഉപയോഗിക്കുന്നുണ്ട്..അനെസ്തേഷ്യ കൊടുത്തിട്ടും ബോധം കെടാത്ത ചിലരെ ബോധം കെടുത്താന്‍..കോളേജുകളില്‍ പൊതുവേ ഗാന മേളയുടെ അവസാനം എന്റെ പാട്ടുകള്‍ ആണ്ചേച്ചി ഇപ്പൊ പാടുന്നത്.. എല്ലാരും വേഗം പിരിഞ്ഞു പോവാന്‍...ഇനി ഞാന്‍ ചേച്ചിയോട് കുറച്ചു കാര്യങ്ങള്‍ ചോദിക്കാം...


പല്ലേഷ്: ചേച്ചി ഈ രംഗത്തേക്ക് ഇറങ്ങാന്‍ എന്താ കാരണം.?

ഭാവന ലാര്‍ജ്:നമ്മളെ പോലെ പ്രതിഭ ഉള്ളവര്‍ ഇനിയും മടിച്ചു നിന്നാല്‍ മലയാള ഗാന രംഗം നശിച്ചു പോവും പല്ലു..പാടില്ല ....എന്തെങ്കിലും ഉടനെ ചെയ്തേ പറ്റൂ എന്ന് എനിക്കും തോന്നി...എനിക്ക് പിന്നെ പല്ലുവിനെ പോലെ എല്ലാ കഴിവും ഒന്നിച്ചു ഇല്ലല്ലോ...അത് കൊണ്ട് തല്‍കാലം പാട്ട് മാത്രം..എങ്ങനെ ഉണ്ട് എന്റെ പാട്ട്?

പല്ലേഷ്: നന്നായിട്ടുണ്ട്..ചേച്ചി ഇത്ര നന്നായി പാടും എന്ന് അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ എന്റെ സിനിമയില്‍ പാടിച്ചെനെ..അടുത്ത സിനിമയില്‍ എന്തായാലും ചേച്ചി പാടണം...ഞാനും ചേച്ചിയും ഒന്നിച്ചു പാടുന്ന ഒരു യുഗ്മ ഗാനം..

പ്രേക്ഷകര്‍ക്കായി നമ്മുക്ക് ഒന്നിച്ചു ഒരു ഗാനം ആലപിക്കാം...എന്താ?

പല്ലേഷ് & ഭാവന ലാര്‍ജ്:" തന്നന്നം താനന്നം തന്നനീ ... തന താനന്നം തന്നന്നം തന്നനീ ... ഹോയ് .."

എന്റെ പാവം ലേഖകന്‍ ബോധം പോവുന്നതിനു മുന്നേ ഓടി രക്ഷപെട്ടത് കാരണം താര സല്ലാപം തല്‍കാലം ഇവിടെ അവസാനിക്കുന്നു...

3 അഭിപ്രായങ്ങൾ:

  1. kidilan...'bhavana large'-ne thiranjedukkan valla prathyeka karanavum undo??

    മറുപടിഇല്ലാതാക്കൂ
  2. ഭാവന ലാര്‍ജ് പുതിയ ആല്‍ബം ഇറക്കുന്ന കാര്യം ആരും അറിഞ്ഞില്ലേ?....യൌടുബില്‍ കിടപ്പുണ്ട്..ഒന്ന് കണ്ടു നോക്ക്...

    മറുപടിഇല്ലാതാക്കൂ