ആകെ പേജ്‌കാഴ്‌ചകള്‍

2011, ജൂലൈ 31, ഞായറാഴ്‌ച

കുരുട്ടു ബുദ്ധി ...........

മൈക്രോ പ്രോസ്സസ്സര്‍   ലാബ്..

ഇങ്ങനെ ഒരു ഭീകരന്‍ അവതരിക്കുന്നത്  അഞ്ചാം സെമെസ്റ്റെരില്‍   ആണ്.അഞ്ചാം   സെമെസ്റ്റെരില്‍ പഠിക്കുന്ന കാലം എന്ന് പറഞ്ഞാല്‍ സാങ്കേതികമായി ശരി അല്ല....പുറത്ത് വേറെ പണി ഒന്നും ഇല്ലാത്തപ്പോ അഞ്ചാം സെമെസ്റ്റര്‍ ക്ലാസ്സില്‍ കയറി ഇരുന്നു ഉറങ്ങുന്ന  കാലം എന്ന് പറഞ്ഞാല്‍ കുറച്ചു  കൂടെ ശരി ആണ്.

സ്കൂളില്‍ പഠിക്കുമ്പോ ഒരു ക്ലാസില്‍ നിന്നു അടുത്ത്‌ ക്ലാസിലേക്ക് ജയിക്കുമ്പോ എന്തൊക്കെ ബുദ്ധിമുട്ട് ആയിരുന്നു......പുതിയ ടെക്സ്റ്റ്‌ ബുക്ക്‌ വാങ്ങണം.. നോട്ട് ബുക്ക്‌ വാങ്ങണം..ഒരു സെമെസ്റ്റര്‍ ഇല്‍  നിന്നു അടുത്ത സെമെസ്റ്റര്‍  ആവുമ്പോ ഇത്ര ബുദ്ധിമുട്ട് ഒന്നും ഇല്ല..ടെക്സ്റ്റ്‌ ബുക്ക്‌ ഒന്നും പണ്ടേ വാങ്ങാറില്ല...ഏതോ ഒരു സിനിമയില്‍ ജഗതി പറയുന്ന പോലെ " എല്ലാം പാഴ് ചെലവ് ആണെന്നെ!!..." ആ കാശിനു എത്ര സുഖിയനും ബോണ്ടയും പഴം പൊരിയും കഴിക്കാം...


പിന്നെ നോട്ട് ബുക്ക്‌.. ഞാന്‍ പണ്ടേ നോട്ട് ഒന്നും എഴുതാറില്ല..ക്ലാസ്സില്‍ ഉറങ്ങി ഇല്ല എങ്കില്‍ ആരുടെ എങ്കിലും പടം വരക്കും..! അത് കൊണ്ട് നോട്ട് ബുക്കും ഫ്രഷ്‌ ആയി തന്നെ ഇരിക്കും. സെമെസ്റ്റര്‍ മാറുമ്പോ മൂന്നോ നാലോ പേജ് കീറി കളഞ്ഞാല്‍ അടുത്ത സെമസ്റ്ററില്‍ വീണ്ടും അത് തന്നെ ഉപയോഗിക്കാം...

മുരുഗന്‍ എന്ന് ഓമന പേരില്‍ എല്ലാവരും വിളിക്കുന്ന ഒരു സാറിനാണ് പ്രസ്തുത ലാബ്‌ ന്റെ ചുമതല..പുതിയതായി സ്റ്റേഷനില്‍ ചാര്‍ജ് എടുത്ത സര്‍ക്കിള്‍ ഏമാന്‍ ന്റെ സ്വഭാവം ആണ്..കര്‍ശന നിര്‍ദേശം ആണ് "എല്ലാവരും നോട്ട് ബുക്കില്‍ ചെയ്യാനുള്ള പ്രോഗ്രാം എഴുതി കൊണ്ട് വരണം" എന്ന്...അത് കൊണ്ട് പഴയ ഒരു നോട്ട് ബുക്ക്‌ ന്റെ രണ്ടു മൂന്ന് പേജ് കീറി കളഞ്ഞു ഞാനും ലാബിനായി ഒരു നോട്ട് ബുക്ക്‌ ഉണ്ടാക്കി..ഐശ്വര്യമായി "രാജേഷ്‌ ജി പിള്ള , s 5 , EC " എന്ന് മുകളിലും "മൈക്രോ പ്രോസ്സ്സോര്‍ ലാബ്" എന്ന് നടുവിലും ഭംഗിയായി എഴുതി വച്ചു...അതോടെ തീര്‍ന്നോ ഐശ്വര്യം? ഹേയ്‌ ഇല്ല..!ബുക്ക്‌ കവറില്‍ ഐശ്വര്യാ റായി ചേച്ചി ആണ് ...അങ്ങനെ ചിരിച്ചു കൊണ്ടിരിക്കുന്ന പടം..അത് കൊണ്ട് ഇപ്പോളും ഉണ്ട് ഐശ്വര്യം..

ഇനി പ്രോഗ്രാം എഴുതണം.. ദൈവം സഹായിച്ചു എനിക്ക് അതിന്റെ abcd അറിഞ്ഞു കൂടാ..എന്നെ മാത്രം കുറ്റം പറഞ്ഞിട്ടും കാര്യമില്ല...ഈ കുന്തത്തിന്റെ തിയറി പേപ്പര്‍  കൊച്ചിന്‍ യുനിവേര്‍സിറ്റി ഞങ്ങളോട് പഠിക്കാന്‍ പറഞ്ഞിട്ടില്ല.(ഒന്ന് പറഞ്ഞിരുന്നെങ്കില്‍ കാണാമായിരുന്നു..ഒരു സപ്ലി  ..അല്ലാണ്ട് എന്ത്..!)..നാലാം സെമെസ്റ്റര്‍ല്‍ കമ്പ്യൂട്ടര്‍ architecture ആന്‍ഡ്‌ organization എന്ന് ഒരു പേപ്പര്‍ ഉണ്ട്.അത് തന്നെ  ആര്‍ക്കും ഒന്നും മനസിലാവുന്നില്ല.ഈനാം പേച്ചിക്ക് മര പട്ടി കൂട്ട് എന്ന് പറഞ്ഞ പോലെ  അതിന്റെ അവസാനത്തെ രണ്ടു module   ആയി ആണ് മൈക്രോ പ്രോസ്സസ്സര്‍ പഠിക്കാന്‍ പറഞ്ഞിരിക്കുന്നത്. അന്ന് ആകെ പഠിച്ചത് ഇതിന്റെ architecture എന്നും പറഞ്ഞു കുറേ പെട്ടികള്‍ മാത്രം ...നല്ല രസം ...കുറേ പെട്ടികള്‍..... അങ്ങോട്ടും ഇങ്ങോട്ടും കുറേ വരകളും..ഇത് മാത്രം അറിയാം.. ഈ ജ്ഞാനം വച്ചു വേണം പ്രോഗ്രാം എഴുതാന്‍..എന്റെ മുരുഗാ.."ഹര ഹരോ ഹര.."!

ലാബ് തുടങ്ങുന്ന ആദ്യത്തെ ദിവസം ആരുടെ ഒക്കെയോ നോട്ട് ബുക്ക്‌ നോക്കി എന്റെ ബുക്കിലും കുറേ പടം ഒക്കെ വരച്ചു മുരുഗനെ കാണിച്ചു ലാബില്‍ കയറി..ഏതായാലും ആദ്യം കാണിച്ച ശൌര്യം ഒന്നും മുരുഗന്‍ പിന്നെ കാണിച്ചില്ല... പിന്നെ എല്ലാം സാധാരണ പോലെ..എല്ലാവര്‍ക്കും കേട് ആക്കാനും മാത്രമുള്ള  ഉള്ള കിറ്റ്‌ ലാബില്‍ ഇല്ല...അത് കൊണ്ട് രണ്ടും മൂന്ന്നും പേര് ഒന്നിച്ചാണ് ലാബ്‌ ചെയ്യല്‍... സൗകര്യം ആയി..

എന്റെ കൂടെ പഠിപ്പിസ്റ്റ് രതീഷ്‌ (കണ്ടാല്‍ ഉള്ള ഓമനത്വം കൊണ്ട് എല്ലാരും ടൈസണ്‍  എന്ന് വിളിക്കും) ഉണ്ടല്ലോ..അവന്‍ പ്രോഗ്രാം ഒക്കെ എഴുതി കൊണ്ട് വന്നോളും..അവന്‍ തന്നെ എല്ലാം കിറ്റില്‍ പ്രോഗ്രാം ചെയ്തോളും. ഔട്ട്‌ പുട്ടും ഉണ്ടാക്കും.....അപ്പൊ എനിക്ക് എന്താ പണി എന്ന് ചോദിക്കരുത്..നാട്ടുകാരുടെ ക്ഷേമം അന്വേഷിക്കണം... ചായയും സുഖിയനും തിന്നണം.. രാജ്യത്തിന്റെ പുരോഗതിക്കായി ചര്‍ച്ചകള്‍ നടത്തണം..  ഉറങ്ങണം.... അങ്ങനെ ഭാരിച്ച പണികള്‍ ആണ് എനിക്ക്..

ഞാന്‍ ഒന്നും ചെയ്തില്ല എന്ന് ആരും കുറ്റം പറയരുത്....ഒരിക്കല്‍ ടൈസണ്‍  ഒരു പ്രോഗ്രാം എഴുതി  stepper   മോട്ടോര്‍ നെ കറക്കി.. എങ്ങോട്ട് ആണ് ഇത് കറങ്ങുന്നത് എന്ന് അവനു മനസിലാവുന്നില്ല...പാവം..! അപ്പൊ ഞാന്‍ ആപത്തിലെ സഹായിയായ ഡിങ്കനെ പോലെ  ഇടപെട്ടു..എന്റെ ബുക്കില്‍ നിന്നും ഒരു കഷണം കടലാസ് കീറി അതിന്റെ മേലെ പിടിപ്പിച്ചു.. ഒരു ആരോ മാര്‍ക്കും ഇട്ടു.കിടിലം !..ഇപ്പൊ കണ്ടാല്‍ മനസിലാവും ഇത് കറങ്ങുന്നുണ്ട് എന്ന്....ഉറക്കം തൂങ്ങിയും പഞ്ചാര അടിച്ചും ഇരിക്കുന്ന ബാക്കി ഉള്ളവന്മാരെയും വിളിച്ചു കാണിച്ചു..."കണ്ടോടാ ആണ്‍ പിള്ളേര്‍ stepper   മോട്ടോര്‍ കറക്കുന്നത്  ?"ഇതാണ് ആറു മാസത്തിനു ഇടയില്‍ ഞാന്‍ ചെയ്ത ഏക പരീക്ഷണം..!

സെമെസ്റ്റര്‍ കഴിയാറായി...ഇത് എനിക്ക് തീരെ ഇഷ്ടം ഉള്ള കാര്യം അല്ല...പഠിക്കാനുള്ള കൊതി കൊണ്ട് ഒന്നും അല്ല..സെമെസ്റ്റര്‍ തീരുമ്പോ പരീക്ഷ എന്ന ഒരു അനാവശ്യ സംഗതി വരും...മനുഷ്യനെ മിനക്കെടുത്താന്‍..വന്നു internal പരീക്ഷ.!.സാദാ പോലീസ് ആയിരുന്ന മുരുഗന്‍ അപ്പൊ വീണ്ടും D S P  ആയി..എല്ലാവരെയും നേരിട്ട് അര മണിക്കൂര്‍ ഒക്കെ വൈവ നടത്തും എന്നാണ് പറയുന്നത്...ഈശ്വരാ...

വൈവ നടത്താന്‍ എന്നെ വിളിച്ചപ്പോള്‍ ഏകദേശം 5 മണി ആയി..മുരുഗന്‍ എന്തെക്കൊയോ രണ്ടു മൂന്നു സിമ്പിള്‍ ചോദ്യങ്ങള്‍ ചോദിച്ചു എന്നോട്..ഈ സിമ്പിള്‍ ചോദ്യങ്ങള്‍ പണ്ടേ എനിക്ക് ഇഷ്ടം അല്ല..അത് കൊണ്ട് ഉത്തരം പറഞ്ഞില്ല..".എന്ത് എങ്കിലും അറിയാമോ?" മോട്ടോര്‍ നു മേലെ കടലാസ്സ്‌ വെക്കാന്‍ അറിയാം ..അല്ലാണ്ട് എനിക്ക് എന്ത് അറിയാന്‍..."പഠിച്ചു വരുന്നതെ ഉള്ളു സാര്‍ " ഞാന്‍ വിനീതനായി ..."എന്നാ പഠിച്ചിട്ട്  ഒക്കെ വാ..എത്ര കാലം എടുക്കും പഠിക്കാന്‍?" ചോദ്യത്തോടൊപ്പം ഒരു ആക്കിയ ചിരിയും....ചിരി കൊലച്ചിരി ആയിരുന്നു എന്ന് മാര്‍ക്ക്‌ കണ്ടപ്പോ എനിക്ക് മനസിലായി...75 ഇല്‍ 40 മാര്‍ക്ക്‌ ആണ് മുരുഗന്‍ സാര്‍ എനിക്ക് തന്നത്...അതില്‍ അല്ല എനിക്ക്  വിഷമം...അതിനെക്കാള്‍ കുറഞ്ഞ മാര്‍ക്ക് ഞാന്‍  നോക്കിയിട്ട് വേറെ ആര്‍ക്കും കാണുന്നില്ല.." യു ബ്രൂട്ടസ്..! നിനക്ക് ഞാന്‍ വെച്ചിട്ടുണ്ട്.."

അങ്ങനെ internal പരീക്ഷ എന്ന മഹാമഹം കഴിഞ്ഞു..ഇനി ആണ് യുനിവേര്‍സിറ്റി പരൂഷ .....വീണ്ടും മുരുഗനുമായി ഉള്ള അങ്കം..എങ്ങനെ എങ്കിലും മുരുഗനെ ഒന്ന് ഞെട്ടിക്കണം എന്ന ആഗ്രഹം എനിക്കുണ്ട്...
അങ്ങനെ സഹ മുറിയനായ ചൊവ്വ മനുഷ്യന് ഞാന്‍ ശിഷ്യപ്പെട്ടു..അദ്ദേഹം പഠിച്ച പണി പതിനെട്ടും നോക്കി..എന്നെ പഠിപ്പിക്കാന്‍..സോറി..ഞാന്‍ കീഴടങ്ങിയില്ല...." ചന്തുവിനെ പഠിപ്പിക്കാന്‍ ആവില്ല മക്കളെ.." ഞാന്‍ മമ്മൂട്ടി യെ പോലെ അങ്ങനെ നില്പ് ആണ്...


ഏതായാലും ഒരു കാര്യം ഞാന്‍ അദ്ദേഹത്തില്‍ നിന്നു പഠിച്ചു..എങ്ങനെ മൈക്രോ പ്രോസ്സസ്സര്‍ കിറ്റ്‌ ഉപയോഗിക്കാം എന്ന്....ഞാന്‍ ചോദിച്ചു.." എടാ ഇപ്പൊ മൂന്നും അഞ്ചും കൂട്ടാന്‍ ആണ് ചോദ്യം എങ്കില്‍ ഉത്തരം ആയി കിട്ടുന്നത് എട്ട്..ഇതില്‍ മൂന്ന് എവിടെ സ്റ്റോര്‍ ചെയ്യണം....അഞ്ചു എവിടെ സ്റ്റോര്‍ ചെയ്യണം? എട്ട് എന്ന ഉത്തരം എവിടെ വരും? " എന്റെ സംശയം സിമ്പിള്‍..അവന്‍ പറഞ്ഞു തന്നു" ഏതെങ്കിലും ഒരു മെമ്മോറി location  ഇല്‍ 3  സ്റ്റോര്‍ ചെയ്യണം..വേറെ ഒരു മെമ്മോറി location  ഇല്‍ 5 സ്റ്റോര്‍ ചെയ്യണം. .പ്രോഗ്രാം ശരി ആണെങ്കില്‍ ഉത്തരം ആയി നീ പ്രോഗ്രാമില്‍ പറയുന്ന   മെമ്മോറി location  ഇല്‍ എട്ട് വരും ..ഉദാഹരണത്തിന് നീ 2000  എന്ന മെമ്മോറി location  ഇല്‍ 3  സ്റ്റോര്‍ ചെയ്തു 2001 എന്ന മെമ്മോറി location  ഇല്‍ 5  സ്റ്റോര്‍ ചെയ്തു..പ്രോഗ്രാമ്മില്‍ നീ പറയുന്നു... ഉത്തരം 2100  എന്ന മ്മോറി location  ഇല്‍ വരും എന്ന്... പ്രോഗ്രാം ശരി ആണ് എങ്കില്‍ 2100  എന്ന മ്മോറി location  ഇല്‍ എട്ട് എന്ന   ഉത്തരം താനേ വരും.....  "..അങ്ങനെ ചൊവ്വ ഗുരുക്കളുടെ അടുത്ത്‌ നിന്നു ഞാന്‍ ഒരു അടവ് പഠിച്ചു.. അതെങ്കില്‍ അത്...!

യുനിവേര്‍സിറ്റി പരൂഷ ആയി...രാജേഷ്‌ എന്ന പേര് ആയതു കൊണ്ട് പരീക്ഷ യ്ക്ക് ഒക്കെ അവസാനമേ എന്റെ പേര് വരൂ..അക്ഷര മാല ക്രമത്തില്‍ ആണല്ലോ ആളെ വിളിക്കുന്നത്..ആദ്യം പോയ പുലികള്‍ ഒക്കെ ഔട്ട്‌ പുട്ട് ഒന്നും ഇല്ലാതെ മടങ്ങി..."ഒരു രക്ഷയും ഇല്ല..." എല്ലാവരും ഇതാണ് പറയുന്നത്..

ഉച്ച ആയപ്പോ ഞാന്‍ അകത്ത് കയറി..നറുക്ക് ഇട്ടാണ് ചോദ്യങ്ങള്‍ ... ഞാന്‍ നറുക്ക് എടുത്തു..കിട്ടിയത് odd നമ്പര്‍ കളുടെ square കണ്ടു പിടിക്കാന്‍ ഉള്ള ചോദ്യം..ആദ്യം odd നമ്പര്‍ കണ്ടു പിടിച്ചിട്ടല്ലേ square .. നടന്നത് തന്നെ...! " കിറ്റില്‍ പണിയുന്നതിനു മുന്നേ എല്ലാരും ഫ്ലോ ചാര്‍ട്ട് കാണിക്കണം.." മുരഗന്‍ അവിടെ ഇരുന്നു ഓര്‍ഡര്‍ ഇടുന്നുണ്ട്....ഭാഗ്യം! പടം വരയ്ക്കാന്‍ എനിക്ക് അറിയാം..ആറ്റം ബോംബ്‌ ഉണ്ടാക്കുനതിന്റെ ഫ്ലോ ചാര്‍ട്ട് വേണം എന്ന് പറഞ്ഞാലും ഞാന്‍ വരയ്ക്കും..അല്ലെങ്കിലും ഫ്ലോ ചാര്‍ട്ട് വരയ്ക്കല്‍ പണ്ടേ എനിക്ക് ഇഷ്ടം ആണ്..വേഗം ഫ്ലോ ചാര്‍ട്ട് ഉണ്ടാക്കി കാണിച്ചു..കൊള്ളാമല്ലോ..എന്ന സ്റ്റൈലില്‍ മുരുഗന്‍ എന്നെ ഒന്ന് നോക്കി.."ഇനി വേഗം പ്രോഗ്രാം എഴുതിക്കോ..സമയം കളയേണ്ട.." എന്നും പറഞ്ഞു..അതല്ലേ കുഴപ്പം..ഞാന്‍ മോട്ടോര്‍ കറക്കാന്‍ ഉള്ള പ്രോഗ്രാം എഴുതിയാല്‍ മോട്ടോര്‍ ഉം കിറ്റും ഒന്നിച്ചു കത്തി പോവും എന്ന് എനിക്കല്ലേ അറിയൂ ......!

പക്ഷെ ഇത്തിരി ആലോചിച്ചപ്പോ എനിക്ക് ഒരു കുരുട്ടു ബുദ്ധി തോന്നി..odd  നമ്പര്‍ എന്ന് പറയുമ്പോ 1 ,3 ,5 , ,7 ... .. ഇതിന്റെ square ആയ  ഉത്തരം hexa decimal  ഫോമില്‍ മൈക്രോ പ്രോസ്സസ്സര്‍ ന്റെ ഏതെങ്കിലും മെമ്മോറി location ഇല്‍ ആണ് മുരുഗന്‍ കാണുക..എന്നാ പിന്നെ 1 ,3 ,5 ,7 ഇതിന്റെ ഒക്കെ square (അതായത് 1 ,9 , 25 , 49 ...) ഇതൊക്കെ നേരെ ഏതെങ്കിലും മെമ്മോറി location ഇല്‍ നേരിട്ട് അങ്ങ് സ്റ്റോര്‍ ചെയ്തു ഇതാണ് ഉത്തരം എന്ന് പറഞ്ഞു മുരുഗനെ അത് കാണിച്ചാലോ?.. അങ്ങനെ കിറ്റ്‌ operate ചെയ്യാന്‍ പഠിപ്പിച്ചു തന്ന ചൊവ്വ മനുഷ്യനെ മനസില്‍ ധ്യാനിച്ച്‌ ഞാന്‍ പണി തുടങ്ങി..

2000  എന്ന തുടങ്ങുന്ന മെമ്മോറി location ഇല്‍ വേഗം 1 ,3 ,5 ,7 ന്റെ square ആയ 1 ,9 , 25 , 49 ..സ്റ്റോര്‍ ചെയ്തു..
2100  എന്ന തുടങ്ങുന്ന മെമ്മോറി location ഇല്‍ ഓര്‍ഡര്‍ മാറ്റി 3 ,5 ,7 ,1 ..ന്റെ square അയാ  9 , 25 , 49 ,1 .. സ്റ്റോര്‍ ചെയ്തു..അങ്ങനെ മുരുഗന്‍ പരീക്ഷിക്കാന്‍ ചാന്‍സ് ഉള്ള എല്ലാ odd  നമ്പര് കളുടെ square ഉം ഞാന്‍ പല പല മെമ്മോറി location ഇല്‍ പല പല ഓര്‍ഡര്‍ ഇല്‍  സ്റ്റോര്‍ ചെയ്തു..ഇനി ഇപ്പൊ പ്രോഗ്രാം ഒന്നും വേണ്ട..മുരുഗന്‍ ഏത് odd  നമ്പര്‍ പരീക്ഷിച്ചാലും ഉത്തരം ഞാന്‍ പല പല സ്ഥലങ്ങളിലായി  സ്റ്റോര്‍ ചെയ്തു വച്ചിട്ടുണ്ട്..... കള്ളത്തരം കാണിക്കുമ്പോ അത് ഫൂള്‍ പ്രൂഫ്‌ ആയിരിക്കണം..

ഇനി പ്രോഗ്രാം പേപ്പറില്‍ എഴുതണം...ആര്‍ക്കും ഒന്നും മനസിലാവാത്ത സ്റ്റൈലില്‍ കുറേ ആഡ്, ഷിഫ്റ്റ്‌..ജമ്പ്.. എന്നൊക്കെ അതില്‍ എഴുതി വച്ചു..പടച്ച തമ്പുരാന്‍ വിചാരിച്ചാല്‍ പോലും ഇത് വായിച്ചു മനസിലാക്കില്ല..ബുദ്ധി ഉപയോഗിച്ചു ...ചിന്തിച്ച് എഴുതിയത് ആണ് എന്ന് തോന്നിക്കാന്‍ കുറേ വെട്ടും കുത്തും ഒക്കെ നടത്തി പേപ്പറില്‍..സമയം മൂന്ന് മണി... പരിപാടി തീര്‍ന്നു... നാല് മണി വരെ ആണ് പരീക്ഷ...കള്ളത്തരം കാണിക്കുമ്പോ ട്യ്മിംഗ് വളരെ പ്രധാനം ആണ്. ഞാന്‍ ഇപ്പൊ ഇത് മുരുഗനെ കാണിച്ചാല്‍ അങ്ങേരു ചിലപ്പോ എല്ലാം വായിച്ചും പരീക്ഷിച്ചും നോക്കും...അത് കൊണ്ട് രാഹുല്‍ ദ്രാവിഡ്‌ നെ പോലെ ഞാന്‍ അങ്ങനെ വെയിറ്റ് ചെയ്തു..

മൂന്നു അമ്പത് ആയി സമയം...ആര്‍ക്കെങ്കിലും ഔട്ട്‌ പുട്ട് ഉണ്ടോ? എന്ന് മുരുഗന്‍ ഉറക്കെ ചോദിച്ചു....ഞാന്‍ മെല്ലെ കൈ പൊക്കി..മുരുഗന്‍ ഒന്ന് ഞെട്ടി.. പുലികള്‍ എല്ലാം തോറ്റ സ്ഥലത്ത് പൂച്ചയോ? മുരുഗന്‍ അടുത്ത് വന്നു.." odd നമ്പര്‍ ന്റെ square അല്ലെ ചോദ്യം..?" അതെ..സാര്‍..."ഞാന്‍ odd നമ്പര്‍ എന്റര്‍ ചെയ്യാം " എന്ന് പറഞ്ഞു മുരുഗന്‍ 1 ,3 ,5 ,7 എന്റര്‍ ചെയ്തു..ഞാന്‍ വേഗം2000  എന്ന തുടങ്ങുന്ന മെമ്മോറി location ഇല്‍ പോയി ഞാന്‍ ആദ്യമേ സ്റ്റോര്‍ ചെയ്തു വച്ച ഇതിന്റെ square കാട്ടി കൊടുത്തു..മുരുഗന്റെ ഞെട്ടല്‍ മാറാന്‍ ഇത്തിരി സമയം എടുത്തു...." ഞാന്‍ ഒന്ന് കൂടെ നോക്കട്ടെ.." എന്ന് പറഞ്ഞു മുരുഗന്‍ ഓര്‍ഡര്‍ മാറ്റി 3 ,5 ,7 ,1 എന്ന് എന്റര്‍ ചെയ്തു....മുരുഗന്റെ കണ്ണ് ഒന്ന് തെറ്റിയ സമയം കൊണ്ട് ഞാന്‍ ഇത്തവണ 2000  എന്ന തുടങ്ങുന്ന മെമ്മോറി location നു പകരം 2100   എന്ന തുടങ്ങുന്ന മെമ്മോറി location ആണ് കാണിച്ചു കൊടുത്തത്... അവിടെ ഞാന്‍ ആദ്യമേ ഉത്തരം സ്റ്റോര്‍ ചെയ്തു വച്ചിട്ടുണ്ട്....മുരുഗന്‍ നോക്കുമ്പോ ഉത്തരം കറക്റ്റ്...." എടാ ഭയങ്കരാ " എന്ന സ്റ്റൈലില്‍ മുരുഗന്‍ എന്നെ നോക്കി..അപ്പോളേക്കും മണി നാല്.... മുരുഗന് ടൈം ഇല്ല. പോയിട്ട്  ബാക്കി ഉള്ളവരെ വിറപ്പിക്കാന്‍ ഉള്ളതാണ്...."ഔട്ട്‌ പുട്ട് ഓക്കേ" എന്ന് എന്റെ പേപ്പറില്‍ എഴുതി തിരിച്ചു പോയി...ഭാഗ്യം!..അപ്പോളെകും current പോയി...

ഞാന്‍ എന്തോ തരികിട കാണിച്ചു എന്ന് അടുത്ത്‌ ഇരിക്കുന്ന മല  അണ്ണന് തോന്നി.. അവനും ഇറക്കി ഒരു നമ്പര്‍.." സാര്‍ എനിക്കും ഔട്ട്‌ പുട്ട് ഉണ്ടായിരുന്നു..അപ്പോള്‍ ആണ് കറന്റ്‌ പോയത്.." " എന്ന ഞാന്‍ UPS കൊണ്ടുവരട്ടെ?" മുരുഗന്‍ ചോദിച്ചു...അതോടെ മല  അണ്ണന്‍ ഒതുങ്ങി...

അങ്ങനെ ചൊവ്വ ഗുരുക്കള്‍ പഠിപ്പിച്ച അടവ് ഭംഗി ആയി ഉപയോഗിച്ചു 75   ഇല്‍ 68 മാര്‍ക്ക് വാങ്ങി ഞാന്‍ ലാബ്‌ പാസ്‌ ആയി...പാവം ചൊവ്വ ഗുരുക്കള്‍ ഔട്ട്‌ പുട്ട് കിട്ടാണ്ട്‌ 35 മാര്‍ക്ക്..!

നോട്ട്: ചില സമയത്ത് ബുദ്ധി യെക്കാള്‍ ഉപയോഗപ്പെടുക കുരുട്ടു ബുദ്ധി ആയിരിക്കും...
ഡിസ് ക്ലൈമര്‍:..ബി ടെക് പഠിക്കുന്ന ..മൈക്രോ പ്രോസ്സസ്സര്‍   ലാബ് പരീക്ഷ എഴുതുന്ന പിള്ളേര്‍ ആരെങ്കിലും ഈ വിദ്യ പരീക്ഷിച്ചു പൊളിഞ്ഞാല്‍ ഞാന്‍ ഉത്തരവാദി അല്ല..







7 അഭിപ്രായങ്ങൾ:

  1. "കണ്ടാല്‍ ഉള്ള ഓമനത്വം കൊണ്ട് എല്ലാരും ടൈസണ്‍ എന്ന് വിളിക്കും" -- ഹ ഹ ഹ!! ആ ഡയലോഗ് കലക്കി!
    താങ്കള്‍ക്ക് ഇത്ര കഴിവുണ്ടെന്ന് വിചാരിച്ചില്ല! തെറ്റിദ്ധരിക്കരുത്, കുരുട്ടുബുധിയാണ് ഞാന്‍ ഉദ്ദേശിച്ചത് :D

    മറുപടിഇല്ലാതാക്കൂ
  2. ചന്തു, ചൊവ്വ ഗുരുക്കള്‍, പിന്നെ ആറ്റം ബോംബിന്‍റെ ഫ്ലോ ചാര്‍ട്ടും... ഒരു രക്ഷയുമില്ല.. ചിരിച്ചു പണി തീര്‍ന്നു... :)
    കൊള്ളാം , ഇനി അടുത്ത പോസ്റ്റ്‌ വരട്ടെ... :P

    മറുപടിഇല്ലാതാക്കൂ
  3. Good one.... Aapathil sahayi dinkan...ee prayogam Rani Jai il padikunna kalathu vere orale kurichu oru teacher paranjathu orma verunnu... Enthayalum neeyum avanae polae oru Dinkan aayathil abhimanikunnu...

    മറുപടിഇല്ലാതാക്കൂ
  4. machoo thakarthu...
    went bak to btech dayzzz..
    guess wat i am presently conducting the microprocessor and microcontroller lab for btech students......
    nintaey trick will be ter in my mind....

    മറുപടിഇല്ലാതാക്കൂ
  5. പാവം പിള്ളേര്‍ ജീവിച്ചു പോട്ടെ...മാഷെ...
    പിന്നെ നല്ല കുരുട്ടു ബുദ്ധി ഉള്ളവന്‍ ഏത് കുരുക്കില്‍ നിന്നും ഊരി പോരും...

    മറുപടിഇല്ലാതാക്കൂ
  6. ha ha ha... Is it true??I heard about this.. but never believed it :D... who is murugan.. oorma kitunilla

    മറുപടിഇല്ലാതാക്കൂ
  7. maria entha kettath??
    murugan has taken only microprocessor lab..atha orma illathe...

    മറുപടിഇല്ലാതാക്കൂ