ആകെ പേജ്‌കാഴ്‌ചകള്‍

2011, ജൂലൈ 1, വെള്ളിയാഴ്‌ച

exclusive interview ......

"രാജുവും രാധയും" എന്ന മഹത്തായ കലാ സൃഷ്ടി നമുക്ക് സമ്മാനിച്ച പല്ലേഷ് കൊണ്ടിട്റ്റ്  കാളകൂടത്തിനു അനുവദിച്ച എക്സ് ക്ലൂസീവ് അഭിമുഖം.............

ചോദ്യം:താങ്കളുടെ പുതിയ    "രാജുവും രാധയും"  എന്ന സിനിമയെ പറ്റി....


പല്ലേഷ്:പ്രേമത്തിന് ഒരു പുതിയ നിര്‍വചനം കൊടുക്കുക എന്നതാണ് എന്റെ ലക്‌ഷ്യം.പ്രേമത്തിന്റെ കോണ്‍സെപ്റ്റ്  ഞാന്‍ പൊളിച്ചു എഴുതും.എന്റെ സിനിമ എല്ലാവരിലും പ്രേമത്തിലൂടെ ഭക്തി വളര്‍ത്തും. എന്റെ സിനിമയിലെ ഒരു ഗാനം കണ്ടു ഒരു വല്യമ്മ "എന്റെ ഭഗവാനേ" എന്നും പറഞ്ഞു താഴെ പോവുന്നത് ഞാന്‍ നേരിട്ട് കണ്ടതാണ്.

ചോദ്യം: പാട്ടുകളെ  പറ്റി ...


പല്ലേഷ്: ഞാന്‍ സിനിമ ചെയ്യുമ്പോള്‍ തീര്‍ച്ചയായും പാട്ടുകള്‍ക്ക് പ്രാധാന്യം ഉണ്ടാവും.എന്റെ സിനിമയിലെ ഓരോ ഗാനങ്ങളും എന്റെ ജീവിത  അനുഭവങ്ങള്‍ ആണ്." എല്‍ കെ ജിയിലെ ടീച്ചറെ.............." എന്ന ഗാനം...........ഞാന്‍ എല്‍ കെ ജി വരയെ പഠിച്ചിട്ടുള്ളൂ.അത് കൊണ്ട് തന്നെ എല്‍ കെ ജിയിലെ ടീച്ചര്‍ ആണ് എന്റെ പ്രേമ സങ്കല്‍പം.പണ്ട് അവരെ നോക്കി പല്ല് കാണിച്ചതിന് എന്നെ അവിടെ നിന്ന് പുറത്ത് ആക്കുക ആയിരുന്നു.പിന്നെ.".രാത്രി കാളരാത്രി എന്ന ഗാനം"..............അത് മലയാള സിനിമയിലെ ഒരു ക്ലാസ്സിക്‌ ആയി കഴിഞ്ഞു.ഇപ്പൊ വയനാട്ടിലും ഒക്കെ കൃഷി സ്ഥലത്ത് ആന,കാട്ടുപന്നി ,കാട്ടു പോത്ത് ഒക്കെ  ഇറങ്ങിയാല്‍ ഓടിക്കാന്‍ പാട്ട കൊട്ടുകയും പടക്കം പൊട്ടി ക്കുകയും ഒന്നും ചെയ്യാറില്ല.! ഈ ഗാനം ഉറക്കെ വെക്കും.ഒരിക്കല്‍ കേള്‍ക്കുന്ന വന്യ മൃഗങ്ങള്‍  അതോടെ കേരളം വിട്ടു പോവുന്നുണ്ട് എന്നാണ് എല്ലാരും പറയുന്നത്.......

ചോദ്യം: ആദ്യത്തെ സിനിമ അനുഭവങ്ങളെ പറ്റി പറയാമോ..?

പല്ലേഷ്:ഒരു പാട് കഷ്ടപ്പാടുകള്‍  അനുഭവിച്ചു.തമാശകളും ഉണ്ടായി.എന്റെ പല്ല് കൊണ്ട് മൂന്ന് നായികമാര്‍ക്ക് ഷൂട്ടിംഗ് ന്റെ ഇടയില്‍ പരിക്ക് പറ്റിയിരുന്നു. അതില്‍ ഒരു കുട്ടിയേയും  കൊണ്ട് ആശുപത്രിയില്‍ ചെന്നപ്പോ മണ്ടന്‍ ഡോക്ടര്‍ ചോദിച്ചു "ഈ കുട്ടിയെ മരപ്പട്ടി കടിച്ചതാണോ" എന്ന്..എന്റെ പല്ല് കൊണ്ട പാട് ആണ്.. നല്ല കോമഡി ആയിരുന്നു....പിന്നെ പോയ സ്ഥലങ്ങളില്‍ ഏല്ലാം നാട്ടുകാര്‍ നല്ല സഹകരണം ആയിരുന്നു.കുറേ സീന്‍ ഷൂട്ട്‌ ചെയ്തത് പ്രേത ബാധ ഉണ്ട് എന്ന് നാട്ടുകാര്‍ പറയുന്ന ഒരു വീട്ടില്‍ ആണ് .ഷൂട്ടിംഗ് കഴിഞ്ഞപ്പോ വീട്ടു ഉടമസ്ഥന്‍ ഇനി ഇവിടെ ഒരു പ്രേതവും ബാക്കി കാണില്ല എന്ന് പറഞ്ഞു. അവരുടെ തെങ്ങിന് വളം ഇടാന്‍ വെച്ചിരുന്ന ഒരു ലോഡ് വെള്ള കുമ്മായം എനിക്ക്  മേയ്കപ്പ് ഇടാന്‍ ഫ്രീ ആയി തന്നു.

ചോദ്യം: സൌന്ദര്യം ഇങ്ങനെ സംരക്ഷിക്കുന്നു?

പല്ലേഷ്: പാല്‍...കുങ്കുമപ്പുവ് ...ബദാം .. പിന്നെ വെള്ള കുമ്മായം.ദന്ത സംരക്ഷണത്തിന് അമേരിക്കയില്‍ നിന്ന് കൊണ്ട് വരുന്ന സ്പെഷ്യല്‍ പേസ്റ്റ് ആണ്.

ചോദ്യം:ഭാവാഭിനയത്തെ പറ്റി..

പല്ലേഷ്:നവരസങ്ങള്‍ എല്ലാം ഞാന്‍ ചെറുപ്പത്തിലേ കാണിക്കും.ഈ സിനിമയില്‍ ഇതിനു പുറമേ ആക്രാന്തം, പശു ചാണകം ഇടുമ്പോ ഉള്ള ഭാവം..പെരുച്ചാഴി  മരച്ചീനി കാണുമ്പോ ഉള്ള ഭാവം തുടങ്ങിയ ചില പ്രത്യേക ഭാവങ്ങളും കാണിക്കുന്നുണ്ട്.എല്ലാം പ്രേക്ഷകര്‍ രണ്ടു കയ്യും നീട്ടി സ്വീകരിക്കും എന്ന്  തന്നെ ആണ് എന്റെ വിശ്വാസം.

ചോദ്യം:ഓടക്കുഴല്‍  വായിക്കാന്‍ അറിയാമോ?

പല്ലേഷ്: ഓടക്കുഴല്‍  പോയിട്ട് ഓലപ്പീപ്പി വായിക്കാന്‍ പോലും എനിക്ക് അറിഞ്ഞൂടാ.പിന്നെ ഒരു മ്യൂസിക്‌ ഉപകരണം വേണം എന്ന് വിചാരിച്ചു അത് ഉപയോഗിച്ചു എന്നെ ഉള്ളു. ഓടക്കുഴല്‍  വളരെ സേഫ് ആയ സംഗീത ഉപകരണം ആണ്.നാട്ടുകാര്‍ പല തവണ എന്നെ പ്രോത്സാഹിപ്പിക്കാന്‍ സെറ്റില്‍ വന്നു കൈ ക്രിയ നടത്തിയിരുന്നു.എന്റെ കയ്യില്‍ ഇരുന്ന ഓടക്കുഴല്‍ വെച്ചാണ്‌ പലപ്പോഴും തല്ല് കിട്ടിയത്.വല്ല വീണയോ മറ്റോ ആയിരുന്നെങ്കില്‍ എന്റെ പണി തീരുമായിരുന്നു.


ചോദ്യം:ഇത്ര നന്നായി ഇങ്ങനെ സംഘട്ടന രംഗങ്ങള്‍ അഭിനയിക്കുന്നു? നന്നായി ഡാന്‍സും ചെയുന്നുണ്ടല്ലോ..

പല്ലേഷ്:നാട്ടുകാര്‍ എന്നെ തല്ലുന്ന രംഗങ്ങള്‍ എല്ലാം ഒറ്റ ഷോട്ടിലാണ് എടുത്ത്.അത്ര ഒരിജിനാലിട്ടി ആയിരുന്നു.ഞാന്‍ ബാക്കി ഉള്ളവരെ തല്ലുന്ന ഷോട്ടുകള്‍ എടുക്കാന്‍ ഇത്തിരി ബുദ്ധിമുട്ടി.ഡാന്‍സ് നന്നായി എന്ന് എല്ലാവരും പറയുന്നുണ്ട്.പ്രത്യേകിച്ചു മൂണ്‍ വാല്ക്.മൈക്കല്‍ ജാക്സണ്‍ ഉണ്ടായിരുന്നെങ്കില്‍ എന്നെ നേരിട്ട് വന്നു അഭിനന്ദിച്ചെനെ  എന്ന് പലരും പറഞ്ഞു.പാവം. ഇതൊന്നും കാണാന്‍ അദ്ദേഹം ഇന്നില്ല.ഷര്‍ട്ട്‌ന്റെയും പാന്റ്സ് ന്റെയും ഉള്ളില്‍ കുറേ കടിക്കുന്ന ഉറുമ്പിനെ ഇട്ടാണ് "ഗോകുല കാലന്‍..." എന്ന  ഡാന്‍സ് സീനില്‍ കാണുന്ന ആ ചാട്ടം ഷൂട്ട്‌ ചെയ്തത്.

ചോദ്യം:പുതിയ പ്രൊജക്റ്റ്‌ കളെ പറ്റി...

പല്ലേഷ്: ഒരു പാട് എണ്ണം വന്നിരുന്നു.കരിം കുരങ്ങു രസായനം ഉണ്ടാക്കുന്ന ഒരു കമ്പനി എന്നെ മോഡല്‍ ആക്കാന്‍ ശ്രമിച്ചിരുന്നു.ഇവരുടെ ഒക്കെ ഉദ്ദേശം വേറെ ആണ്.കരിം കുരങ്ങിനെ കൊണ്ട് എനിക്കെതിരെ മാനനഷ്ട കേസ് കൊടുപ്പിച്ചു എന്റെ ഭാവി നശിപ്പിക്കുക  എന്നതാണ് അവരുടെ ഉദ്ദേശം.
ഡിസ്കവറി ചാനല്‍ ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം അടിസ്ഥാനമാക്കി ഒരു ഡോകുമെന്ററി  ചെയുന്നുണ്ട്.കുരങ്ങാന്മാരില്‍ നിന്ന് ഉള്ള മനുഷ്യന്റെ വികാസം ...പത്തു സ്റ്റേജ് ആയി ആണ് ഇത് കാണിക്കുന്നത്.ആദ്യത്തെ അഞ്ചു സ്റ്റേജില്‍ ഞാന്‍ തന്നെ അഭിനയിക്കണം എന്നാണ് അവര്‍ പറയുന്നത്.സമയം കിട്ടുമോ എന്ന് അറിയില്ല.
പിന്നെ കുറേ ഫ്ലാറ്റ് ഉണ്ടാക്കുന്ന കമ്പനിക്കാര്‍..അവരുടെ പണി നടക്കുന്ന  ഫ്ലാറ്റ് കളുടെ മുന്നില്‍ എന്റെ കട്ട്‌ ഔട്ട്‌ വെച്ചോട്ടെ എന്ന് ചോദിച്ചു.....
 "സ്വാമി ദന്ത ഗോപുരാനന്ദ" എന്ന ഒരു സിനിമ ആണ് അടുത്തത്.ഇതില്‍ ഞാന്‍ ടൈറ്റില്‍  റോള്‍ ആണ് അഭിനയിക്കുക.എട്ടു ഗാനങ്ങള്‍ ഇതിലും ഉണ്ടാവും....ഇത് മലയാളം,ഇംഗ്ലീഷ്,കന്നഡ,ഹിന്ദി,
തെലുഗ്,തമിഴ്
തുടങ്ങിയ എല്ലാ ഭാഷകളിലും എടുക്കാന്‍ ആണ് ഉദ്ദേശം.

2 അഭിപ്രായങ്ങൾ: