ആകെ പേജ്‌കാഴ്‌ചകള്‍

2011, ജൂൺ 11, ശനിയാഴ്‌ച

Oru pennu kaanal katha..

ഒരു പെണ്ണ് കാണല്‍ കഥ ............
 
 പെണ്ണുങ്ങളെ കാണാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയെങ്കിലും ഔദ്യോഗികമായി ഒരു പരിപാടി ആദ്യമായിട്ടാണ്!

അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോ ക്ലാസ്സ്‌ മേറ്റ്‌ ഷാജിമോന്‍ കെ പി ( ഓമനത്തം ഒക്കെ പേരില്‍ മാത്രമേ  ഉള്ളു!) ക്ലാസ്സിലെ മൂന്ന് പഠിപ്പിസ്റ്റ് പെണ്ണുങ്ങളെ ഒന്നിച്ചു പ്രേമിച്ചു എന്നൊക്കെ അവകാശപ്പെട്ടിരുന്നു.ഇവന്‍ ആള് കൊള്ളാമല്ലോ എന്നൊക്കെ അന്ന് തോന്നി.കോണകം ഉടുത്ത് നടക്കുമ്പോ തന്നെ ലൈന്‍ അടിച്ചവര്‍ പരിചയത്തില്‍ ധാരാളം ഉണ്ട്.. ഈ കാര്യത്തില്‍ ഞാന്‍ പണ്ടേ ഒരു മണ്ടന്‍ ആയിരുന്നു.ബാക്ക്കി കാര്യങ്ങളില്‍ മണ്ടന്‍ അല്ലെ  എന്നൊന്നും ചോദിക്കരുത്!മണ്ടത്തരങ്ങളുടെ കാര്യത്തില്‍ ഞാന്‍ പണ്ടേ പുലി തന്നെ.!.പേപ്പര്‍ കണ്ടക്ടര്‍ ആണോ എന്ന് ചെക്ക്‌ ചെയ്യാന്‍ പ്ലഗ്പോയിന്റ്‌ ഇല്‍  കടലാസ് ഇട്ടു നോക്കിയ ആളാണ് ഞാന്‍. ആ കഥകള്‍ പിന്നെ!

പെണ്ണ് കാണാന്‍ ആയി കുറേ കാലം മുന്നേ  തന്നെ ഞാന്‍ 3000 രൂപ വിലയുള്ള ഒരു ലൂയി ഫിലിപ്പ് ഷര്‍ട്ട്‌ വാങ്ങി വെച്ചിട്ടുണ്ടായിരുന്നു.ഈ ലൂയി ഫിലിപ്പ് പണ്ട് ഏതോ രാജാവ് ആയിരുന്നത്രെ. ഞാന്‍ ഷര്‍ട്ട്‌ വാങ്ങിയപ്പോള്‍ തന്നെ രാജാവിന്റെ   പുച്ഛം ഞാന്‍ ശ്രദ്ദിച്ചു..ഇവന്‍ ഒക്കെ ഇത്ര ആയോ എന്ന ഒരു സ്റ്റൈല്‍."രാജ ഭരണം ഒക്കെ തീര്‍ന്നു രാജാവേ..... അടങ്ങി ഇരുന്നോ!" എന്ന് പറഞ്ഞാണ് ഞാന്‍ അന്ന് രാജാവിനെ അലമാരയില്‍ വെച്ച് പൂട്ടിയത്.പാവം രാജാവ്!

മുണ്ട് ആണ് പണ്ടേ നമ്മുടെ ഇഷ്ട വേഷം.മൊബൈല്‍ വെക്കാന്‍ ഒരു സ്ഥലം ഇല്ല എന്ന ഒരു പ്രോബ്ലം മാത്രമേ എനിക്ക് അതില്‍ തോന്നിയിട്ടുള്ളൂ.പെണ്ണ് കാണാന്‍ പോവുമ്പോ ഒരു കണ്‍ട്രി ലുക്ക്‌ ആവേണ്ട എന്ന് വിചാരിച്ചു 2000 രൂപയ്ക്ക് ഒരു ജീന്‍സും വാങ്ങി.രാജാവിനു കമ്പനി കൊടുത്തു ജീന്‍സും ഭദ്രമായി അലമാരയില്‍ തന്നെ.ഈ കുന്തം ഇട്ടു പണ്ടേ എനിക്ക് ശീലം ഇല്ല!

അലമാരയില്‍ ഇരുന്നു രാജാവ് എന്നെ കുറേ കാലം ആയി തെറി വിളിക്കുന്നു."വല്ല സിനിമ നടന്റെയും ദേഹത്ത് കിടക്കേണ്ട എന്നെ നീ വാങ്ങിയത് എന്തിനാട ?"...

അങ്ങനെ കുറേ കാലം കൂടി ഒരു പെണ്ണ് കാണല്‍ ഒത്തു വന്നു.അപകടങ്ങള്‍ ഒക്കെ പെട്ടെന്ന് ആണ് വരുക.എല്ലാം പെട്ടെന്ന് ആയിരുന്നു.മഹാ പാപി ആയ എന്റെ പാപ ജാതകം ഏതോ പെണ്ണിന്റെ ജതകുവുമായി ചേരുന്നു അത്രെ! പെണ്ണ് ബി ടെക് ആണ്."നിങ്ങളുടെ പെര്‍ഫെക്റ്റ്‌ ബാങ്കിംഗ് പാര്‍ട്ട്‌നര്‍" എന്ന് പരസ്യം കൊടുക്കുന്ന ബാങ്കില്‍ ആണ് ജോലി.കേരള മാട്രിമോണിയില്‍ പടം കണ്ടു.ഐശ്വര്യാ റായി ഒന്നും അല്ല.സമാധാനം!

ഉടനെ വന്നു പെണ്ണിനെ കാണണം എന്ന് പെണ്ണിന്റെ അമ്മ.ഉടനെ പോയില്ല എങ്കില്‍ ഇനി പെണ്ണ് വേറെ വല്ല വഴിക്കും ചാടി പോയാലോ ! ഏതായാലും പോയേക്കാം എന്ന് തീരുമാനിച്ചു.ചെല്ലാന്‍ പറഞ്ഞ ദിവസം നേരത്തെ തന്നെ ഒരു അമ്പലം വിസിറ്റ് പ്ലാന്‍ ചെയ്തിരുന്നു.അതിപ്പോ മുടക്കാന്‍ പാടില്ലല്ലോ.! ദൈവത്തിന്റെ  കടാക്ഷം കൊണ്ടാണ് ഞങ്ങളുടെ ഹേലി കോപ്ടെര്‍ പോലും പറക്കുന്നത്.അപ്പൊ അമ്പലം വിസിറ്റ് ക്യാന്‍സല്‍ ചെയ്യാന്‍ പറ്റില്ല.അങ്ങനെ അമ്പലം വിസിറ്റ് അല്പം നേരത്തെ ആക്കി.5 ദിവസത്തെ ലീവ് എടുത്തു അങ്കത്തിനു ഇറങ്ങി. പാവം ലൂയി ഫിലിപ്പ് രാജാവ് കാത്തിരുന്നു മടുത്തു പോയിക്കാണും.ലൂയി ഫിലിപ്പ് രാജാവിനെ മടങ്ങതെയും ചുളിയാതെയും ഭദ്രമായി ബാഗില്‍ വച്ചു.

 ഒടുവില്‍ ആ ദിവസം വന്നെത്തി.ലൂയി ഫിലിപ്പ് രാജാവിന്റെ സ്വാതന്ത്ര ദിനം.! ഉച്ചക്ക് ആണ് പരിപാടി. ഉച്ച വരെ ടൈം ഉണ്ട് സുന്ദരന്‍ ആവാന്‍.ഫെയര്‍ ആന്‍ഡ്‌ ലവ് ലി കുറേ വാരി തേച്ചു നോക്കിയാലോ? വേണ്ട! വല്യ കാര്യം ഉണ്ടാവില്ല..ഇല്ലാത്തത്‌ ഉണ്ടാക്കാന്‍ അല്ലാലോ .ഫെയര്‍ ആന്‍ഡ്‌ ലവ് ലി! ഉള്ളത് കൂട്ടാന്‍ അല്ലെ...അപ്പൊ പിന്നെ കാര്യം ഇല്ല! ഏതായാലും ഫിലിപ്പ് രാജാവും ജീന്‍സും ഒക്കെ ഉണ്ടല്ലോ..അതൊക്കെ വച്ചു അഡ്ജസ്റ്റ് ചെയ്യാം...അളിയന്റെ വക ഇത്തിരി ബ്രൂട്ട്  സ്പ്രേയും.ഇതിന്റെ പരസ്യം ഞാന്‍ ടി വി യില്‍ കണ്ടിട്ടുണ്ട്. കണ്ട്രോള്‍ തരണേ ആഞ്ജനേയ. ...............!

വഴി ശരിക്ക് അറിഞ്ഞൂടാ പെണ്ണ് വീട്ടിലേക്ക്.എന്റെ കൂടെ പഠിച്ച ഒരു അലവലാതി ആ പ്രദേശത്ത്‌ എവിടെയോ ആണ് താമസം.അവനെ വിളിച്ചു....അവനു കാര്യം അറിയണം... എന്തിനാണ് സ്ഥലം അന്വേഷിക്കുന്നത് എന്ന്.അങ്ങനെ രഹസ്യം പുറത്ത് ആയി...അവനോടു വഴി ചോദിക്കുന്നതിനെക്കാള്‍ ഭേദം ഞാന്‍ പെണ്ണ് കാണാന്‍ പോവുക ആണ് എന്ന് പേപ്പര്‍ലോ റേഡിയോയിലോ കൊടുക്കുന്നത് ആയിരുന്നു.സകലമാന കൂതറകളും അറിഞ്ഞു ഞാന്‍ പെണ്ണ് കാണാന്‍ പോവുക ആണ്! ആള് മാറി ആള് മാറി വാര്‍ത്ത‍ പോയതോടെ എന്റെ കല്യാണം ആയി എന്നാണ് അവസാനം ന്യൂസ്‌ അറിഞ്ഞ ചിലര്‍ അറിഞ്ഞത്‌.ഈശ്വരോ രക്ഷ!

പെണ്ണ് വീടിന്റെ സമീപ പ്രദേശം ആയപ്പോ പെണ്ണ് വീട്ടിലേക്ക്  വിളിച്ചു.പഴയ സിനിമയില്‍ ജയന്‍ പറയുന്ന പോലെ " ഇതാ ഞാന്‍ തൊട്ടടുത്തു എത്തി ............"എന്ന് അറിയിച്ചു." കോഴി ഓഫീസിന്റെ അടുത്ത് നിന്ന് ലെഫ്റ്റ് തിരിഞ്ഞാല്‍ മതി" എന്ന് നിര്‍ദേശം കിട്ടി ഫോണിലൂടെ."കോഴി ഓഫീസോ?" ഇതു എന്താണാവോ? ഈ നാട്ടില്‍ ഒക്കെ കോഴിക്കും ഒഫീസ് ഉണ്ടോ ആവോ?.പിന്നെ ആണ് മനസിലായത് കോഴി ഫാര്‍മിനു ഈ നാട്ടില്‍ പറയുന്ന പേരാണ് കോഴി ഓഫിസ്. കൊള്ളാം!

വഴി കാണിക്കാന്‍ ഒരു സ്ത്രീ ഉണ്ടായിരുന്നു വീടിന്റെ അടുത്ത്‌.അവര്‍ കാറിന്റെ ഉള്ളിലേക്ക് തറപ്പിച്ചു ഒന്ന് നോക്കി..ഇവനാണോ ചെക്കന്‍ എന്ന ഒരു സ്റ്റൈലില്‍! എന്നിട്ട് ഇതിലെ പോയാല്‍ മതി എന്ന് പറഞ്ഞു. അങ്ങനെ വീട് എത്തി.ഞാന്‍ ചുറ്റും നോക്കി.ഒരു ലോക്കല്‍ കമ്മിറ്റിക്കുള്ള ആളുണ്ട്.വീട് മാറി പോയോ?
ഒരു താടിക്കാരന്‍ ഇത്തിരി കലിപ്പിച്ചു നില്‍ക്കുന്നുണ്ട് മുറ്റത്ത്‌.ഇത്തരം സന്ദര്‍ഭങ്ങളില്‍ സാധാരണ എന്റെ മനസ്സില്‍ വരുക  'തോമസ്‌ കുട്ടീ ... വിട്ടോടാ" എന്നാണ്.ഹേ..അതാവില്ല." ധൈര്യം വിദ്വാനു ഭൂഷണം " എന്ന് വിചാരിച്ചു ഇറങ്ങി.

ആള്‍ക്കാര്‍ കുറേ ഉണ്ട്.. ഇനി വല്ല സിനിമ നടനും വരുന്നുണ്ടോ ആവോ? അല്ലാണ്ട് എന്നെ കാണാന്‍ ഇത്രയും ആളോ? ഇനി ഇപ്പൊ ഞാന്‍ ഈ നാട്ടില്‍ ഒക്കെ ഇത്ര ഫേമസ് ആയോ? കയറി ഇരുന്നു...പല ഭാഗത്ത് നിന്നും നോട്ടങ്ങള്‍.ഞാന്‍ ചമ്മി അങ്ങനെ ഇരിക്കുക ആണ്.അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ.നോട്ടക്കാരെ ഒക്കെ ഞാന്‍ തിരിച്ചും നോക്കി തുടങ്ങി.ഞാന്‍ ഒന്ന് ഞെട്ടി! നോട്ടക്കാരുടെ അറ്റത്ത്‌ കാണുന്നത് അല്ലെ ഞാന്‍ കാണാന്‍ വന്ന ഐശ്വര്യാ റായി.തന്നെ!..തന്നെ!.. ഇവള്‍ ഇത്ര പെട്ടെന്ന് ഇങ്ങു ഇറങ്ങി വന്നോ? ഞാന്‍ സിനിമയില്‍ ഒക്കെയേ പെണ്ണ് കാണല്‍ കണ്ടിട്ടുള്ളു.അതില്‍ ഒക്കെ കുറേ ടൈം കഴിഞ്ഞു ആരെങ്കിലും " ഇന്ദു.. .അല്ലെങ്ങില്‍ രശ്മീ ......" എന്നൊക്കെ വിളിക്കുമ്പോള്‍ ആണ് പെണ്ണ് ചായയും കൊണ്ട് ഇറങ്ങി വരുക.ഇതെന്തു കഥ.? ഇനി ഇപ്പൊ ഈ നാട്ടില്‍ ഒക്കെ ചിലപ്പോ ഇങ്ങനെ ആയിരിക്കും.

ഞാന്‍ ചുറ്റും നോക്കി. കുറേ ട്രോഫി ഒക്കെ ഇരിക്കുന്നു.ഇനി എന്നെ പോലെ  എല്‍ പി സ്കൂളില്‍ തവളച്ചാട്ടം ഫസ്റ്റ് വാങ്ങിയതിനു കിട്ടിയതവുമോ? ഛെ.. ആവില്ല.വല്ല പാട്ടോ ഡാന്‍സ് ഓ വല്ലതും ആവും!
കക്ഷി ആണോ ചേച്ചി ആണോ ആവോ കലാകാരി?.നോട്ടം മുകളിലേക്ക് ആയി.സ്റ്റേര്‍ കേസ് ആണ്. എന്നെ പോലെ ഒക്കെ തന്നെ! സ്റ്റേര്‍ കേസ് ന്റെ കാര്യം അല്ല. തുണി ഉണങ്ങാന്‍ ഇട്ടിരിക്കുന്നുണ്ട് അതിന്റെ മേലെ.
എന്റെ പരിപാടിയും ഇങ്ങനെ ഒക്കെ തന്നെ. കുളി കഴിഞ്ഞാല്‍ തുണി ഉണങ്ങാന്‍ ഇടുക മിക്കവാറും വല്ല ഡോര്‍ ന്റെ മുകളിലും ആണ്.

അച്ഛന്‍ .. അമ്മ,അളിയന്‍, ചേച്ചി എല്ലാവരും അവിടെ കണ്ട ഓരോ കഥാപാത്രങ്ങളോട്(ക്ഷമിക്കണം...... ആരൊക്കെ ആരാണ് എന്നൊന്നും എനിക്കറിഞ്ഞൂടാ!) സംസാരിക്കുന്നുണ്ട്.കാര്‍ത്തിക് (ചേച്ചിയുടെ മോന്‍) ചാടി മറിഞ്ഞു നടക്കുന്നു.എനിക്ക് മാത്രം പണി ഒന്നും ഇല്ല!.ഞാന്‍ ഈ ഫില്മിലെ  ഹീറോ ആണോ അതോ എക്സ്ട്രാ നടനോ?പെണ്ണ് പോലും എന്നെ മൈന്‍ഡ് ചെയ്യുന്നില്ല." നിനക്ക് പെണ്ണിനോട് സംസാരിക്കെണ്ടേ?" എന്നൊക്കെ ബഹളത്തിന്റെ ഇടയില്‍ ആരോ ചോദിക്കുന്ന കേട്ടു." അതിനെന്താ സംസാരിച്ചോട്ടെ!" എന്നൊക്കെ എവിടുന്നോ മറുപടിയും. "ത്രിശൂര്‍ പൂരത്തിന് ചെണ്ട മേളം നടക്കുമ്പോ തവള കരഞ്ഞാല്‍ ആരെങ്കിലും കേള്‍ക്കുമോ ബന്ധു മിത്രാദികളെ?" എന്നൊക്കെ ഞാന്‍ മനസ്സില്‍ വിചാരിച്ചു.മേശയുടെ മേലെ ബിസ്കറ്റ് പഴം ഒക്കെ ഇരിപ്പുണ്ട്.ഞാന്‍ ഒരു ബിസ്കറ്റ് എടുത്തു കടിച്ചു.നല്ല എരിവ്‌! അവിടെയും രക്ഷ ഇല്ല.പഴം ഏതായാലും  വേണ്ട.രാത്രി ബാംഗ്ലൂര്‍ വരെ ഡ്രൈവ് ചെയ്യാന്‍ ഉള്ളതാണ് ..പരിചയം ഇല്ലാത്ത വേഷം കെട്ടും ആണ്.ജീന്‍സും ഇട്ടു ഷര്‍ട്ടും ഇന്‍ ചെയ്തു എന്നെ ആരും ഇത് വരെ കണ്ടു കാണില്ല.ഇതെല്ലം ഇടുന്നവന്മാരെ സമ്മതിക്കണം.ചൂട് എടുത്തിട്ട് വയ്യ!.

പുറത്ത് ആരോടോ സംസാരിച്ചു കൊണ്ടിരുന്ന അളിയന്‍ അകത്തു വന്നു  പിന്നെയും ചോദിച്ചു." നിനക്ക് പെണ്ണിനോട് സംസാരിക്കെണ്ടേ?" .ഇത്തവണ സംവിധായകന്റെ മനസ് അലിഞ്ഞു.എക്സ്ട്രാ നടന്‍ ആയി ഇരിക്കുക ആയിരുന്ന എനിക്ക് ഒരു ചെറിയ റോള്‍ !ബാക്കി നടീ നടന്മാര്‍ അഭിനയം തുടര്‍ന്നു. ടി വി ഇരിക്കുന്ന ഒരു മുറിയിലേക്ക് ഞാനും നായികയും.ടി വി യില്‍ ഇന്ത്യ ബംഗ്ലാദേശ് കളി നടക്കുന്നു.കണ്ണട ഇല്ലാത്തതു കൊണ്ട് എനിക്ക് ഒന്നും കാണുന്നില്ല.എന്താപ്പോ ചോദിക്കുക? " എന്റെ പ്രൊഫൈല്‍ കണ്ടില്ലേ സൈറ്റ് ഇല്‍?" .".കണ്ടു, തബല പഠിച്ചിട്ടുണ്ട് അല്ലെ? !"..മറുപടിയുടെ കൂടെ ഒരു ചോദ്യവും കിട്ടി."ഉവ്വ് ..."
"കളരി അറിയാം അല്ലെ?" ...മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു ഫിലിമില്‍ ജഗതിയോട് കൊച്ചിന്‍ ഹനീഫ പുറത്ത് ഒരു തട്ട് തട്ടി ഈ ചോദ്യം ചോദിക്കുന്നുണ്ട്. " അങ്ങനെ വലിയതായിറ്റൊന്നും അറിയില്ല" ഞാന്‍ വിനീതനായി പറഞ്ഞു.ഇവള്‍ എങ്ങാനും പോയി പറഞ്ഞു പുറത്ത് കലിപ്പിച്ചു നില്‍ക്കുന്ന താടി  എന്നെ ഒരു തട്ട് തട്ടിയാലോ.! കൊച്ചിന്‍ ഹനീഫ സ്റ്റൈലില്‍.ഞാന്‍ ചിലപ്പോ ജഗതി താഴെ പോയ പോലെ താഴെ പോവും.ജീന്‍സും കുന്തവും ഒക്കെ വലിച്ചു കയറ്റിയ കാരണം അനങ്ങാന്‍ കൂടെ വയ്യ!

വിഷയം മാറ്റാന്‍ ഞാന്‍ ട്രോഫി കാര്യം ചോദിച്ചു." ഈ ട്രോഫി ഒക്കെ എന്തിനു കിട്ടിയതാ?".. മനസ്സില്‍  K  S  ചിത്രയെയും ഡാന്‍സ് കാരി മഞ്ജു വാര്യയെയും ഒക്കെ വിചാരിച്ചാണ് ചോദിച്ചത്. " ട്രോഫി ഒക്കെ ചേച്ചിക്ക് കിട്ടിയതാ. അവള്‍ നല്ല പഠിപ്പിസ്റ്റ് ആണ്." "അപ്പൊ തനിക്ക് കിട്ടിയ ട്രോഫി ഒന്നും ഇല്ലേ?"..
" എനിക്ക് സ്കൂളില്‍ ഷോര്‍ട്ട് പുട്ട് നു ട്രോഫി കിട്ടിയിട്ടുണ്ട്"....ഭഗവാനെ!.. ആ ഷോര്‍ട്ട് പുട്ട് ബോള്‍ ചിത്ര യുടെയും മഞ്ജു വരിയരുടെയും മുകളില്‍ കൂടെ എന്റെ നേരെ വരുന്നത് പോലെ തോന്നി.അനക്കാന്‍ പറ്റുന്നതില്‍  കൂടുതല്‍ ഭാരം ഉള്ള കസേര ആയതു ഭാഗ്യം.അല്ല എങ്കില്‍ ഞാന്‍ ഓട്ടോ മാറ്റിക് ആയി ഇത്തിരി പുറകോട്ടു പോയേനെ.! ഇത്തിരി ദൂരെ ഇരുന്നത് ഭാഗ്യം.

സമയം പോവുന്നു.4 .30 നു രാഹു കാലം തുടങ്ങും.അതിനു മുന്നേ ഇറങ്ങണം." ബാംഗ്ലൂര്‍ ലേക്ക് ട്രാന്‍സ്ഫര്‍ കിട്ടുമോ?" ഞാന്‍ ചോദിച്ചു." ബുദ്ധിമുട്ട് ആണ്".."അപ്പൊ ശരി.. കാണാം സമയം പോവുന്നു" എന്ന് പറഞ്ഞു ഞാന്‍ എന്റെ നായക വേഷം അവസാനിപ്പിച്ചു.എല്ലാ അഭിനയ്താക്കളും പരസ്പരം ടാറ്റ പറഞ്ഞു പിരിഞ്ഞു.എനിക്ക് ഇനി വീണ്ടും ഡ്രൈവര്‍ വേഷം.! " മുറ്റത്തു താടി ക്കാരന്‍ അപ്പോളും കലിപ്പ് തന്നെ..ഇവനെ ഇക്കിളി ഇട്ടു നോക്കിയാല്‍ ചിരിക്കുമോ ആവോ..! എങ്ങനെ ഉണ്ട് പെണ്ണ്?" ചോദ്യം ഉയരുന്നു. ഞാന്‍ ജാഡ വിടാതെ " കുഴപ്പം ഇല്ല " എന്ന് പറഞ്ഞു. വീട് എത്തി വേഗം ഉറങ്ങണം എന്ന ചിന്തയില്‍ വണ്ടി ഞാന്‍ പറപ്പിച്ചു.12  മണിയോടെ വീണ്ടും ബാംഗ്ലൂര്‍ നഗരം!

5.30 ക്ക് എഴുന്നേറ്റാല്‍ മാത്രമേ എന്റെ ഓഫീസില്‍ പോക്ക് നടക്കൂ.12 മണിക്ക് കിടന്ന ഞാന്‍ എഴുന്നേറ്റത് 10 മണിക്ക്.! സാരമില്ല ഞാന്‍ പോയില്ല എന്ന് വിചാരിച്ചു അവിടെ ഹേലി കോപ്ടെര്‍ ഒന്നും പറക്കാതെ ഇരിക്കില്ല.ഞാന്‍ ഏഴുന്നെല്‍ക്കുന്നതിനു മുന്നേ തന്നെ വീട്ടുകാര്‍ പെണ്ണ് വീട്ടില്‍ വിളിച്ചു ഓ കെ പറഞ്ഞിരുന്നു.അവിടുത്തെ കാര്യം അറിഞ്ഞിട്ടില്ല! പെണ്ണ് എന്നെ പോലെ മടി പിടിച്ചു വീട്ടില്‍ ഇല്ല.ബാങ്കില്‍ പോയി.! അവള്‍ ഇത് വരെ അഭിപ്രായം പറഞ്ഞിട്ടില്ല.

2 - 3  ദിവസം കഴിഞ്ഞു.പെണ്ണ് വീട്ടില്‍ നിന്ന് ഫോണ്‍ വന്നു.പെണ്ണിന് നാട്ടില്‍ തന്നെ നിന്നാല്‍ മതി അത്രെ!
എന്നാ പിന്നെ ഇതങ്ങു നേരത്തെ പറഞ്ഞൂടായിരുന്നോ? അങ്ങനെ ആ എപ്പിസോട് തീര്‍ന്നു.

പക്ഷെ ഇതിനോടകം എന്റെ പെണ്ണ്  കാണല്‍ രഹസ്യം സകല അലവലാതികളും അറിഞ്ഞിരുന്നു. ഹൈദരാബാദില്‍ നിന്ന് അവിനാഷ് വിളിച്ചു." രാജുവേ എന്ത് വേഷം കെട്ടി ആണ് പോയെ?"
ഞാന്‍ :" ജീന്‍സും ലൂയി ഫിലിപ്പ് ഷര്‍ട്ട്‌ ഉം. " " വെറുതെ അല്ല.. പ്രാഞ്ചി ഏട്ടന്‍ സ്റ്റൈല്‍ ആയത്...മുണ്ടും ജുബ്ബയും ഒക്കെ ഇട്ടു സാധാരണ നടക്കുന്ന മാതിരി പോയാല്‍ പോരായിരുന്നോ?"... സത്യം! വെറുതെ കുറേ കാശ് കളഞ്ഞു...

മൊബൈലില്‍ വരുന്ന വിളികളുടെ എണ്ണം കൂടി കൊണ്ടിരുന്നു. " ആല്‍പ്സ് ലേക്ക് പോവാന്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തോ പിള്ളേച്ചാ?" .. ദ്രോഹികള്‍ ! കഷ്ട കാലത്തിനു പണ്ടെങ്ങോ പറഞ്ഞു പോയി കല്യാണം കഴിഞ്ഞാല്‍ പോവാനുള്ള ഒരു സ്ഥാലം! ഊട്ടി ..കൊടൈകനാല്‍... മനാലി ഒക്കെ ലോക്കല്‍ സ്ഥലങ്ങള്‍ അല്ലെ എന്നൊക്കെ പണ്ട് ഒരു ജാടയ്ക്ക് തട്ടി വിട്ടിരുന്നു.നാശം! ഇനി കുറച്ച കാലം മൊബൈല്‍ ഓഫ്‌ ചെയ്തു വെക്കുന്നതാണ് നല്ലത്.! എന്റെ ഉറുമി കയ്യില്‍ ഇല്ലാത്തത്‌ നിന്റെ ഒക്കെ നല്ല കാലം കാലമാടന്മാരെ ...!

ഏതായാലും ബാങ്കിനോട് ഞാന്‍ പ്രതികാരം ചെയ്തു... എന്റെ സ്ഥിര നിക്ഷേപം ഞാന്‍ " നിങ്ങളുടെ പെര്‍ഫെക്റ്റ്‌ ബാങ്കിംഗ് പാര്‍ട്ട്‌നര്‍" ബാങ്കില്‍ നിന്ന് മാറ്റി. സേവിങ്ങ്സ് ബാങ്കിലും മിനിമം ബാലന്‍സ് ആക്കി.
"അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്!"......................

ഇനി കുറച്ചു കാലം രാജാവിനും ജീന്സിനും എനിക്കും  വിശ്രമം...



.






 

 
 

10 അഭിപ്രായങ്ങൾ:

  1. ithu enthenkilumokke nadakkum :) mikkavaarum ini rajuvinum rajavinum jeansinum visramam undavilya...

    മറുപടിഇല്ലാതാക്കൂ
  2. dae thakarthu machooo.....
    apoo kudungan theerumichuruppichanalaleyyy.....
    anyway best of luck......
    last but not the least kidilan blog......

    മറുപടിഇല്ലാതാക്കൂ
  3. Aliyo vishamikkanda.
    Namukkum oru divasam varum.

    BTW...I loved the blog...especially the references to the 5th standardiley kathakal :-)

    മറുപടിഇല്ലാതാക്കൂ
  4. haha..
    valli pulli vidaatha vivaranam kandapalley thonni, ee oru pennu kaanal oru nadakku povoola ennu :-D
    enthaayalum sangathi kalakki.
    aadyavasanam maayathe mukhathu chiri undaayirunnu :)

    മറുപടിഇല്ലാതാക്കൂ
  5. xcellent bro....

    oru short filim aakaam..;)... dnt wry bro this s just a begining...god bless...

    മറുപടിഇല്ലാതാക്കൂ
  6. super rajesh...vaayikkumbol aadyavasaanam chirikkan patti...keep it up...thabalist maathralla appol, ezhuthist koode aanu,alle..

    മറുപടിഇല്ലാതാക്കൂ