ആകെ പേജ്‌കാഴ്‌ചകള്‍

2011, ജൂൺ 20, തിങ്കളാഴ്‌ച

kaalakoodam daily: saahityam special

മാട പ്രാവും മണ്ടരി തേങ്ങയും

അമാവാസി കഴിഞ്ഞു.....!!!!!!!!!

മേട മാസത്തിലെ പൊന്നോണ നാളില്‍ 

സൂര്യന്‍ ഉണര്‍ന്നു....പല്ല് തേച്ചു..
 മുഖം കഴുകി.. പൌഡര്‍ ഇട്ടു............
മണ്ടരി ബാധിച്ച തെങ്ങോലകള്‍ക്ക് മേലെ
വെളിച്ചം ചിറക് അടിച്ച്‌ ഉയര്‍ന്നു.
.

തെങ്ങിന് മേലെ മണ്ടരി തേങ്ങ ... തെങ്ങിന്റെ ദുഃഖം.!
അതിനും മേലെ ഓല ,
വെള്ളയ്ക്ക ,മടല്‍
താഴെ ഭൂമി ..സര്‍വം സഹ..!!!!

ആ തെങ്ങിന്‍ മൂട്ടിലെക്ക് ഇതാ
ഒരു മാട പ്രാവ് പറന്നു വരുന്നു..

പ്രാവേ നിന്നെ വളര്‍ത്തുവതാര്?
അഫ്ഘാനിലെ ലാദനോ?
 അമേരിക്കയിലെ ഒബാമയോ?
മറഡോണയോ? മിച്ചെല്‍ ജോന്‍സാണോ?
നിന്റെ ചിറകില്‍ സദ്ദാം ന്റെ രക്തം..


പ്രാവേ നീ വരുന്നതെങ്ങു നിന്നോ?
സഹാറ മരുഭൂമിയിലെ തണുപ്പില്‍ നീ വിറയ്ക്കുനില്ലേ?
സൈബെരിയ യിലെ അത്യുഷ്ണം നിന്നെ തളര്‍ത്തുനില്ലേ?
വത്തിക്കാനില്‍ സായുധ കലാപം നീ അറിയുനില്ലേ?..
ഇന്റര്‍ നെറ്റിന്റെ ചതി കുഴികളില്‍ നീയും വീണോ?
എന്നെ പോലെ......


ഒരു നിന്മിഷത്തിന്റെ അന്തരാര്‍ത്ഥത്തില്‍ ...
അടര്‍ന്നു വീഴുന്നു മണ്ടരി തേങ്ങ ...
പ്രാവിന് മേലെ..പ്രാവ് ആകുന്നു ചമ്മന്തി..
മരിക്കുന്നില്ല  പ്രാവേ നീ...
ജീവിക്കുന്നു എന്റെ തൂലികയിലൂടെ...!!!!!!!

                                             കവി മട്ടനൂര്‍...

കവിതയെ പറ്റി പല പ്രമുഖരും പ്രതികരിച്ചിട്ടുണ്ട്..പ്രതികരണങ്ങള്‍ താഴെ .............

വല്യചന്ദ്രന്‍ ചുള്ളി കൊമ്പ്  (കവി/സിനിമ നടന്‍):

മനോഹരം ആയിരിക്കുന്നു.!സ്പോടനാത്മക്മായ തുടക്കം.! ചിങ്ങ മാസം അല്ലാതെ മേട മാസത്തിലെ തിരുവോണത്തിനും പ്രാധാന്യം ഉണ്ട് എന്ന് കവി മട്ടന്നൂര്‍ ആണ് ആദ്യമായി പറഞ്ഞത്. സൂര്യനും മറ്റുള്ളവരെ പോലെ വികാരങ്ങള്‍ ഉണ്ടാവുക സ്വാഭാവികം!
 തേങ്ങയെ തെങ്ങിന്റെ ദുഃഖം ആയി ചിത്രീകരിച്ചത് അസ്സല്‍ ആയി! പ്രാവിനെ വളര്‍ത്തുന്നത് ആര് എന്ന ചോദ്യം എന്റെ മനസ്സില്‍ തറച്ചു.വത്തിക്കാനില്‍ പുതിയ മാര്‍പാപ്പ വന്ന കാര്യം  സായുധ കലാപം ആയി ചിത്രീകരിക്കണമെങ്കില്‍ അസാമാന്യ ഭാവന തന്നെ വേണം.വൈരുദ്ധ്യാത്മക പ്രത്യയ ശാസ്ത്രം നന്നായിട്ടുണ്ട്.ആധുനിക കവിത ആവുമ്പോള്‍ ഇന്റര്‍ നെറ്നെ പറ്റി പരാമര്‍ശിക്കണം എന്ന് എന്നെ പോലെ കവി മട്ടന്നൂരും മനസിലാക്കി.അതി ഗംഭീരം !.അതി മനോഹരം.!

വിജയന്‍ (ഫിലിം ഡയറക്ടര്‍):


"മാട പ്രാവും മണ്ടരി തേങ്ങയും പിന്നെ ഞാനും " എന്റെ അടുത്ത സിനിമ യുടെ പേര് ഇതാവും.
ഉറപ്പായും കവി തന്നെ ആയിരിക്കും ഗാന രചന. മണ്ടരി തേങ്ങ വായിച്ചപ്പോള്‍ എനിക്ക് എന്റെ ബാല്യ കാലം ഓര്‍മ വന്നു. ചെറുപ്പത്തില്‍ എന്റെ തലയിലും വീണിരുന്നു ഒരു തേങ്ങ.പക്ഷെ അതിനു മണ്ടരി പിടിച്ചിട്ട് ഉണ്ടായിരുനില്ല. ഇതിനാണ് ഈ ജെനറേഷന്‍  ഗ്യാപ് എന്നൊക്കെ പറയുന്നത്.
പ്രാവിന്റെ ദുഃഖം ഞാന്‍ മനസിലാക്കുന്നു!



ജോയ്സി സ്വിഫ്റ്റ് (മ്യൂസിക്‌ ഡയറക്ടര്‍/സിങ്ങര്‍ ):

മാര്‍വെല്‍ ലെസ്സ് ! ഫന്റാസ്റ്റിക് ....മാല്‍!ബറോ ! എനിക്ക് പറയാന്‍ വാക്കുകള്‍  കിട്ടുന്നില്ല.ഇത് ഞാന്‍ അടുത്ത് തന്നെ ഒരു റാപ് മ്യൂസിക്‌ ആക്കി മാറ്റും.ക്യാംപസ് കളില്‍ മാട പ്രാവ് ഒരു തരംഗം ആവും...

മണ്ട മണ്ട
മണ്ടരി തേങ്ങ.......................ഫന്റാസ്റ്റിക്.............

ശങ്കരന്‍ (തെങ്ങ് കയറ്റക്കാരന്‍):

പ്രാവിന്‍റെ കാര്യം അറിഞ്ഞു ഞാന്‍ കരഞ്ഞു പോയി..ഇനി ഒറ്റ മണ്ടരി തേങ്ങ പോലും ഞാന്‍ തെങ്ങിന്റെ മുകളില്‍ നിറുത്തില്ല.. എല്ലാം വെട്ടി താഴെ ഇടും..പാവം പ്രാവ്.

 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ