ആകെ പേജ്‌കാഴ്‌ചകള്‍

2011, ജൂൺ 9, വ്യാഴാഴ്‌ച

kaalakoodam daily

പ്രഥമ പരിഗണന അടിസ്ഥാന  സൌകര്യ വികസനം : കേന്ദ്രമന്ത്രി

ന്യൂ ഡല്‍ഹി: തിഹാര്‍ ജയിലിലെ അടിസ്ഥാന സൌകര്യ വികസനം സര്‍ക്കാര്‍ അടിയന്തരമായി നടത്തും എന്ന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി കപില്‍ സിബല്‍ പറഞ്ഞു.തിഹാര്‍ ജയില്‍ കോണ്‍ഗ്രസ്‌ കമിറ്റിയുടെ വാര്‍ഷിക യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.യോഗത്തില്‍ കോണ്‍ഗ്രസ്‌ എം പി സുരേഷ് കല്മാടി അധ്യക്ഷത വഹിച്ചു .ജയില്‍ കോണ്‍ഗ്രസ്‌ കമിറ്റി പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപെട്ട സുരേഷ് കല്മാടിയെ മുന്‍ കേന്ദ്ര മന്ത്രി എ രാജാ പൊന്നാട അണിയിച്ചു.

തിഹാര്‍ ജയിലില്‍  ഉടനെ തന്നെ സെന്‍ട്രല്‍ എ സി  സംവിധാനം നടപ്പിലാക്കും. ജയിലിലെ കാറ്റെരിംഗ് താജ് ഗ്രൂപ്പ്‌ നെ എല്പിച്ചതായി മന്ത്രി അറിയിച്ചു.ഇതിനുള്ള  ഫണ്ട്‌ കണ്ടെത്താന്‍ വേണ്ടി ലോവേര്‍ പ്രൈമറി സ്കൂള്‍ കളില്‍ കൊടുക്കുന്ന ഉച്ച കഞ്ഞി നിറുത്താന്‍ തീരുമാനം ആയിട്ടുണ്ട്‌.ജയിലില്‍ കിടക്കുന്നവര്‍ക്ക് വിദേശ ബാങ്കുകളിലെ അക്കൗണ്ട്‌ ഉപയോഗിക്കാന്‍  ഉടനെ തന്നെ ഓണ്‍ലൈന്‍ ബാങ്കിംഗ് സൗകര്യം ജയിലില്‍ ലഭ്യമാക്കും. 

രാജ്യത്ത് ഗവേഷണം നടക്കുന്നില്ല എന്ന വാദത്തെ മന്ത്രി ശക്തമയി എതിര്‍ത്തു.
ഓരോ അഴിമതിയും എത്രയോ കാലത്തേ ഗവേഷണത്തിന്റെ ഫലം ആണ് എന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.അഴിമതി യോടുള്ള ജനങ്ങളുടെ കാഴ്ച്ചപാട് മാറണം എന്ന് അദ്ദേഹം പറഞ്ഞു.ശാസ്ത്രീയമായി , തെളിവ് ഇല്ലാതെ അഴിമതി നടത്താന്‍ പരിശീലനം നല്‍കുന്ന ഒരു സ്ഥാപനം ഉടനെ തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും കപില്‍ സിബല്‍ അറിയിച്ചു.




4 അഭിപ്രായങ്ങൾ: