ആകെ പേജ്‌കാഴ്‌ചകള്‍

2011, സെപ്റ്റംബർ 17, ശനിയാഴ്‌ച

ഫേസ് ബുക്ക്‌ പുരാണം.....!

വേറെ പണി ഒന്നും ഇല്ലാത്തോണ്ട് ഫേസ് ബുക്കില്‍  ബാക്കി  ഉള്ളവരുടെ അപ്പ്‌  ഡേറ്റ്  ഒക്കെ നോക്കി അങ്ങനെ ഇരിക്കുമ്പോ  ആണ് പെട്ടെന്ന് ഒരു പിംഗ് കിട്ടിയത്..ഹൈദരാബാദില്കൂടെ ഉണ്ടായിരുന്ന അനിരുധ് ആണ്..തൃശൂര്കാരന്‍..അവനും എന്നെ പോലെ ഒരു കന്യകന്ആണ്...!

" എന്തയെടാ കല്യാണ  കാര്യം ? "

"The boat is still in thirunakkara"....ഞാന്‍ .

"ന്നു വച്ചാ  ?" അവനു കാര്യം മനസിലായില്ല..

" വഞ്ചി ഇപ്പോളും തിരുനക്കര തന്നെ.....ന്ന്.ഇതൊരു പഴം ചൊല്ല് ആണ്..ഇത് വരെ ഒന്നും ആയിട്ടില്ല മാഷെ.."

" ബേസിക് ആയി എന്താ പ്പോ പ്രശ്നം?"

" പ്രശ്നം ഒക്കെ ഇഷ്ടം പോലെ ഉണ്ട്.. ഒന്നാമത് മിക്കവാറും പെണ്ണുങ്ങളുടെ ജാതകവുമായി എന്റെ ജാതകം ചേരില്ല..ചേരുന്ന പെണ്ണുങ്ങള്ക്ക് നമ്മുടെ ഒടുക്കത്തെ   ഗ്ലാമര്കണ്ടിട്ട്  പിടിക്കുന്നില്ല.. ഇതൊക്കെ തന്നെ ബേസിക് പ്രശ്നം.."

" സത്യം പറഞ്ഞാ ഇത് ഒരു മിനക്കെട് തന്നെ ആണ് ട്ടോ.പഠിക്കുന്ന കാലത്ത് വല്ലതിനെയും ലൈന്അടിച്ചാല്മതി ആയിരുന്നു...ല്ലേ?"

" അതിപ്പോ പറഞ്ഞിട്ട് കാര്യം ഇല്ല..പോയ ബുദ്ധി ആന പിടിച്ചാല്കിട്ടില്ലലോ..."

" ഇവളുമാരുടെ ഒക്കെ ഉള്ളിരിപ്പ് അറിയാന്ഭയങ്കര ബുദ്ധിമുട്ട് തന്നെ...."

" ഉള്ളിരിപ്പ് അറിയാന്ഒക്കെ വഴിയുണ്ട്..."

"എന്താ ദ്? എനിക്ക് കൂടെ ഒന്ന് പറഞ്ഞു താട.. കല്യാണ ആലോചന ഒക്കെ ഞാനും തുടങ്ങിയിട്ടുണ്ട്.."

"ട്രേഡ് secret  ആണ്.. എങ്കിലും പറഞ്ഞു തരാം.. ഫേസ് ബുക്ക്ഇതിനു ഉള്ള ഒരു മാര്ഗം ആണ്..."

"മനസിലാവുന്ന ഭാഷയില്പറയെടാ  ശവി..."

" ഡാ എനിക്ക് രണ്ടു ഫേസ് ബുക്ക്അക്കൗണ്ട്ഉണ്ട്...ഒന്ന് എന്റെ ശരിക്ക് പേരിലും രണ്ടാമത്തെ കള്ള പേരിലും...ഇത് എന്തിനാണ് എന്ന് വെച്ചാല്എനിക്ക് എല്ലാം പരീക്ഷിച്ചു നോക്കുന്ന ഒരു ശീലം പണ്ടേ ഉണ്ട്..അപ്പൊ ഞാന്എന്റെ ഒന്നാമത്തെ അക്കൗണ്ട്ഇല്നിന്നു രണ്ടാമത്തെ അക്കൗണ്ട്ലേക്ക് ഫ്രണ്ട് റിക്വസ്റ്റ് ഇടും...മെസ്സേജ് അയച്ചു നോക്കും..ബ്ലോക്ക്ചെയ്തു നോക്കും.. റിപ്പോര്ട്ട്‌ abuse ചെയ്തു നോക്കും... അങ്ങനെ എല്ലാ ടെസ്റ്റ്കേസും ഞാന്പരീക്ഷിക്കും...."

" നിനക്ക് അരപ്പിരി  ആണ് എന്ന് എനിക്ക് നേരത്തെ അറിയാം...കാര്യം വല്ലതും ഉണ്ടെങ്കില്പറ.. അല്ലേല്ഞാന്പോണു.."

" തോക്കില്കേറി വെടി  വെക്കാതെ...ഞാന്കാര്യത്തിലേക്ക് വരുന്നു..അപ്പൊ കല്യാണ ആലോചന വരുന്ന പെണ്ണുങ്ങള്ക്ക് ഒരു ഫേസ് ബുക്കില്‍  ഫ്രണ്ട് റിക്വസ്റ്റ് ഇട്ടാല്ഇവളുമാരുടെ മനസിലിരുപ്പ് അറിയാം..."

"അതിനു അവളുമാര് നിന്നെ ഫ്രണ്ട് ആയി ആഡ് ചെയ്യേണ്ടേവെറുതെ മനുഷ്യനെ മിനക്കെടുത്താതെ പോടാ...."

" വേണ്ട മച്ചു..ഞാന്ഇപ്പൊ റിക്വസ്റ്റ് ഇട്ടാല്അവരുടെ ഫേസ് ബുക്കില്കണ്ഫേം..നോട്ട് now .. എന്ന് രണ്ടു ഓപ്ഷന്ആവും വരുക.കണ്ഫേം അടിച്ചാല്നമ്മള്ഫ്രണ്ട് ആയി.. നോട്ട് now അടിച്ചാല്ഫേസ് ബുക്ക്ചോദിക്കും.." ഇയാളെ നിങ്ങള്ക്ക് ഫേസ് ബുക്കിന്റെ പുറത്ത് അറിയാമോ  എന്ന്.." അവിടെ അറിയില്ല എന്ന് അടിച്ചാല്അതോടെ പണി തീര്ന്നു.. പക്ഷെ....അറിയാം എന്ന് പറഞ്ഞാല്ഫേസ് ബുക്ക്‌  വിചാരിക്കും ഫ്രണ്ട് ആണ് എന്ന്...പക്ഷെ തല്കാലം ആഡ് ചെയ്യാന്ഉദ്ദേശം ഇല്ല ... ന്ന്. അതാണ് നമ്മുടെ പിടിവള്ളി.."

"കൊള്ളാ ലോ.. എന്നിട്ട്?"

"ഇതോടെ ആളിന്റെ എല്ലാ അപ്പ്ഡേറ്റ്സും നമുക്ക് വരാന്തുടങ്ങും.. വീട്ടില്പഴം കഞ്ഞിയും മുളക് ചമ്മന്തിയും കഴിച്ചു കിടക്കുന്നവള്ഒക്കെ ചൈനീസ്നൂടില്സും മെക്സിക്കന്ഫുഡും ഒക്കെ ലൈക്ചെയ്യുന്നത് നമുക്ക് കണ്ടു ചിരിക്കാം..മനസ്സിലിരുപ്പ് മനസിലാക്കാന്ഇത് ഒരു നല്ല ഐഡിയ അല്ലെ?"

" നീ കൊള്ളാം...പണ്ടേ നിനക്ക് ഒടുക്കത്തെ കുരുട്ടു ബുദ്ധി ആണല്ലോ..അല്ലാ  ഇവളുമാര്ക്ക് ഫ്രണ്ട് ആക്കാന്ഉദ്ദേശം ഇല്ല ച്ചാ... നോ അടിച്ച്ഇയാളെ അറിയില്ല എന്ന് അങ്ങട്  പറഞ്ഞാ എന്താ ?"

" അതാണ്ഡാ ചില ലവളുമാരുടെ ഒരു സ്റ്റൈല്‍..നോ അടിക്കില്ല...ഭയങ്കര ബുദ്ധി ആണല്ലോ......ഇനി കുറച്ചു കാലം കഴിഞ്ഞു ഇവന്എങ്ങാനും ആള് ഭയങ്കരന്ആണ് എന്ന് എങ്ങാനും തോന്നിയാല്അപ്പൊ ആഡ് ചെയ്യാമല്ലോ.... ഒരു സോറി ഡാ ന്ന് കാച്ചിയാല്പോരെ.....കണ്ടില്ലേ ഒരുത്തി ടി വി യില്സ്വയം വരം നടത്തി ഏറ്റവും കാശ് ഉള്ളവനെ നോക്കി കെട്ടിയത്..അവനെ പിച്ച ചട്ടി  എടുപ്പിച്ചിട്ടു ഇപ്പൊ അവള്ക് ഇഷ്ടം ബാബാ റാം ദേവ് നെ ആണത്രെ.. അങ്ങരെ കെട്ടണം  എന്നല്ലേ അവള് ഇപ്പൊ പറയുന്നത്.."

" നിന്റെ തിയറി ഒക്കെ എനിക്ക് ഇഷ്ടം ആയി..അല്ല നീ ഇതൊക്കെ ടെസ്റ്റ്ചെയ്തോ?"

"പിന്നെ എപ്പോളെ...ഞാന്പലരെയും  ടെസ്റ്റ്ചെയ്തു..,...അങ്ങനെ അല്ലെ പലരുടെയും  ഇഷ്ട നടന്അനൂപ്മേനോന്ആണ് എന്നൊക്കെ ഞാന്അറിഞ്ഞേ..."

"അനൂപ്മേനോനോ ? അങ്ങനെ ഒരു നടന്ഉണ്ടോ? ഞാന്ഇത് വരെ കേട്ടിട്ടില്ലല്ലോ...."

"ഞാനും കേട്ടിട്ടില്ല...പിന്നെ ഫേസ് ബുക്കില്തപ്പി നോക്കിയപ്പോ കിട്ടി..ഇവനെ....കണ്ടിട്ടുണ്ട് ചില സിനിമയില്ഒക്കെ.....കാണാന്ഒക്കെ  കൊള്ളാം..വെളുത്തു തുടുത്ത് സായ്പ്പിനെ പോലെ  ഇരിക്കും ..ചില പെണ്ണുങ്ങളുടെ ഭാഷയില്ചബ്ബി ചീക്സ് ഒക്കെ ആണത്രെ..അഭിനയം  കണ്ടാ  ചിലപ്പോ കരഞ്ഞു പോവും....കൂടുതല്‍  അഭിപ്രയം പറയാന്ഞാന്ആളല്ല..ഇബന്ഇത് വരെ അഭിനയിച്ച ഏറ്റവും നല്ല വേഷം ഏത് എന്നൊക്കെ ഫേസ് ബുക്കില്ചര്ച്ച ഉണ്ട്. എന്റെ അഭിപ്രായത്തില്ഇവന്അഭിനയിക്കാത്ത സിനിമയില്ആണ് ഇവന്റെ ബെസ്റ്റ് വേഷം..."

" ഒരു മിനുറ്റ്...ട്ടാ . ഞാന്നീ പറഞ്ഞവനെ ഫേസ്ബുക്കില്‍   തപ്പുക ആണ് ഇപ്പൊ..."

"ഓക്കേ.. നീ ഒന്ന് കണ്ടു നോക്ക്..."

" ച്ചീ. അലവലാതി ആണോ? ജാഡ തെണ്ടി..ഇവനെ ഞാനും  കണ്ടിട്ടുണ്ട്... മോഹന്ലാല്ആണ് ന്നാ ഭാവം ..  സങ്കടം ഒക്കെ അഭിനയിക്കുന്നത് കണ്ടാല്ഒരു മാതിരി ..****.... മുട്ടിയ  ഭാവം ആണ്(ബ്ലോഗില്വൃത്തികെട് എഴുതുന്നില്ല..). കോമഡി കണ്ടാല്നമുക്ക് കരച്ചില്വരും.ഇവന്അഭിനയിച്ച ഏറ്റവും നല്ല റോള്‍ ...മാങ്ങാ തൊലി..!  ഇതുങ്ങള്ക്ക് ഒന്നും വേറെ ഒരു പണീം ഇല്ലാ? .ഇവനെ ഒക്കെ ആണോട പെണ്ണുങ്ങള്ക്ക് ഇഷ്ടം ? കണ്ടില്ലേ 857 പേര് ആണ് അവനെ ഫേസ് ബുക്കില്ലൈക്ചെയ്തിരിക്കുന്നത്...."

" നീ എന്ന സന്തോഷ് പണ്ടിട്റ്റ് എന്ന അവതാര പുരുഷനെ ഒന്ന് നോക്കിക്കേ ഫേസ് ബുക്കില്‍..അവനും ഉണ്ട് ഇഷ്ടം പോലെ ഫാന്സ്‌.."

"എടാ എനിക്ക് തല കറങ്ങുന്നു..ഇവന്മാരെ ഒക്കെ ആണോ ഇവളുമാര്ക്ക് ഇഷ്ടം? വല്ലാത്ത കാലം..തന്നെ.ട്ടാ .."

"തല കറങ്ങേണ്ട..ബുദ്ധിയും ബോധവും ഉള്ള പെണ്ണുങ്ങളും ഉണ്ട്..സൌന്ദര്യം മാത്രം അല്ലാണ്ട് ആള്കാരുടെ സംസാരം ..പെരുമാറ്റം ഒക്കെ കൂടെ നോക്കുന്നവര്‍..പക്ഷെ  ഇത്തിരി കുറവ് ആണ്.ന്നെ ഉള്ളൂ....ഞാന്ഫ്രണ്ട് റിക്വസ്റ്റ് റിക്വസ്റ്റ് ഇടുമ്പോ ഞാന്സാധാരണ ഒരു മെസ്സേജ് കൂടെ അയക്കാറുണ്ട്... തന്റെ പേരെന്റ്സ് ഒരു കല്യാണ ആലോചന കൊണ്ട് വന്നിരുന്നു..താല്പര്യം ഉണ്ട് എങ്കില്നമുക്ക് ഇവിടെ സംസാരിക്കാം.. എന്നും  പറഞ്ഞു..ഞാന്ഫ്രണ്ട് റിക്വസ്റ്റ് ..ഇട്ടിട്ടു അപ്പ്രൂവ് ചെയ്ത രണ്ടു പെണ്ണുങ്ങള്ഉണ്ട്.. ദോഷം പറയരുതല്ലോ.. രണ്ടു പേരുടെയും കല്യാണം തീരുമാനം ആയിരിക്കുന്നു.ഒരാള്കോഴിക്കോട്കാരി.സോഫ്റ്റ്വെയര്എഞ്ചിനീയര്‍..ഞാന്ഫ്രണ്ട് ആയി ആഡ് ചെയ്തപ്പോ ഇവള്അമേരിക്കയില്ആയിരുന്നു..തിരിച്ചു വന്നപ്പോ ശടെന്നു കല്യാണം ആയി ...കെട്ടുന്നത് ഒരു സോഫ്റ്റ്വെയര്എഞ്ചിനീയര്തന്നെ .രണ്ടാമത്തെ ഒരു തിരുവനന്തപുരംകാരി അതും ഒരു സോഫ്റ്റ്വെയര്എഞ്ചിനീയര്തന്നെ ..കെട്ടുന്നത് ആരാ എന്ന കാര്യം പിന്നെ പറയാം..ട്ടാ.. രഹസ്യാ.... .ജാഡക്കാരികള്‍   ഒക്കെ ഇപ്പോളും സല്മാന്ഖാനെയും ജോണ്അബ്രാഹാമിനെയും ഒക്കെ കാത്തു ഇരിപ്പുണ്ട്...പാവപ്പെട്ട അച്ഛനെയും അമ്മയെയും ഒക്കെ ഓരോ കാരണങ്ങള്പറഞ്ഞു പറ്റിച്ചു.."

"അദെന്താ നീ അങ്ങനെ പറഞ്ഞെ?..."

"പാവം അച്ഛനും അമ്മയും ഒക്കെ കണ്ട ജ്യോതിഷക്കാരുടെ അടുത്ത് പോയി ജാതകം ഒക്കെ നോക്കും..അമ്പലത്തില്പൂജ ഒക്കെ ചെയ്യും....കെട്ടാന്പോണവന്എന്ത് സൈസ് ആണ് എന്നൊന്നും പറയാന്പറ്റില്ലല്ലോ..അപ്പൊ അവരുടെ ഒരു മന സമാധാനത്തിനു.വേണ്ടി ..ചില ലവളുമാരുടെ ഉള്ളിലിരുപ്പ് എന്താണ് ന്ന് പാവങ്ങള്അറിയില്ല...കള്ളത്തരവും കൊനഷ്ട്ടും ഒക്കെ മനസിലാക്കാന്അവര് എഞ്ചിനീയറിംഗ് കോളേജ് ലും ഒന്നും പഠിച്ചിട്ട് ഇല്ലല്ലോ......അപ്പൊ ഇവളുമാര് പറയുന്ന കള്ളം ഒക്കെ കേട്ടു വിശ്വസിക്കേണ്ടി  വരും..കാണാന്വരുന്നവനെ കണ്ടിട്ട്  ഇഷ്ടം ആയില്ല ..ഇയാള്ക്ക് സിനിമ നടന്റെ ഗ്ലാമര്ഇല്ല എന്നൊന്നും ഇവര് പറയില്ല..അങ്ങനെ പറഞ്ഞാല്ചിലപ്പോ പരെന്റ്സ്പറയും.. മോളെ ഇതില്ഒനും വല്യ കാര്യം ഇല്ല.....  ന്ന്......."

" അപ്പൊ പിന്നെ ഇവളുമാര് എന്താടാ പറയുക?"

" അതു സൗകര്യം പോലെ ഓരോരുത്തര്‍  ഓരോന്ന് പറയും..
ചില സോഫ്റ്റ്വെയര്പെണ്ണുങ്ങള്പറയും..സോഫ്റ്റ്വെയര്കാരന്തന്നെ മതി...ന്ന് .. ആലോചന സോഫ്റ്റ്വെയര്കാരന്അല്ല..ഇഷ്ടം ആയില്ല എങ്കില്‍...സോഫ്റ്റ്വെയര്കാരുടെ ജോലിയും ബുദ്ധിമുട്ടും  സോഫ്റ്റ്വെയര്കാര്ക്കെ  മനസിലാകാന്പറ്റൂ. സമയത്ത് മാത്രം ആണട്ടാ...! അല്ലാത്തപ്പോ സോഫ്റ്റ്വെയര്കാര് അഹങ്കാരികള്‍..ഈഗോക്കാര്‍..സഹായ മനസ്ഥിതി ഇല്ലാത്തവര്‍.വീക്ക്‌ എന്‍ഡില്‍ വെള്ളം അടിക്കുന്നവര്‍. . ഇനി ഇപ്പൊ ഇഷ്ടം ആവാത്തത് സോഫ്റ്റ്വെയര്കാരനെ ആണ് എങ്കില്പറയും.. രണ്ടു പേരും സോഫ്റ്റ്വെയര്ആയ ജീവിതം ബുദ്ധിമുട്ട് ആവും ന്ന്.. 


ചിലര്ക്ക് പെട്ടെന്ന്..നാടിനോട് ഒടുക്കത്തെ  സ്നേഹം വരും.....എന്റെ നാടേ.......... ന്ന്.... മയ്യഴി പുഴയുടെ തീരങ്ങളില്എന്ന സിനിമയില്രഘുവരന്പാടുന്ന പോലെ... അടരുവാന്വയ്യ .....നിന്ഹൃദയത്തില്നിന്നു എനിക്ക് ഏത് സ്വര്ഗം വിളിച്ചാലും..എന്നൊക്കെ പാടി കളയും...... ഏതായാലും നാടിനോട് ഇത്ര സ്നേഹം ഉള്ള  ഇത്തരം പെണ്ണുങ്ങള്ഇന്നും ഉണ്ട് ന്ന് മനസിലായത് ഭാഗ്യം..ഞാന്വിചാരിച്ചേ ഉണ്ണി ആര്ച്ച, കൈതേരി മാക്കം ... ഒക്കെ കഴിഞ്ഞതോടെ നാടിനോട് സ്നേഹം ഉള്ള ആള്ക്കാര്തീര്ന്നു ന്നാ ..ഇപ്പോളും ഉണ്ട്...നാട് രക്ഷപ്പെട്ടു !.....സമാധാനം.!


എല്ലാ പേപ്പറും സപ്പ്ളി എഴുതി പൊട്ടി പണ്ടാരടങ്ങി കിടക്കുന്നവര്ക്ക്  ചിലപ്പോ പഠനത്തോട് പെട്ടെന്ന് ഭയങ്കര താല്പര്യം വരും..പണ്ട് ബുദ്ധ ഭഗവാന് മരത്തിന്റെ ചുവട്ടില്വച്ചു ബോധോദയം ഉണ്ടായ പോലെ...എനിക്ക് ഉന്നത പഠനത്തിനു പോവണം.ഇനീം പഠിക്കണം.... ശാസ്ത്രത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണം.. എന്നൊക്കെ  പറഞു കളയും. ഒരു കാരണം ഉണ്ടാക്കാന്ആണോ ഡാ  പാട്? അതും പാവങ്ങള്ആയ അച്ഛനെയും അമ്മയെയും ഒക്കെ പറ്റിക്കാന്‍?..നീ കാണാന്പോവുന്നത്തെ ഉള്ളു.. ഉടായിപ്പ് പരിപാടിക്ക് ഞാന്ഒരു ഉദാഹരണം പറയണോ?."

"വേഗം പറ..."

"ഞാന്‍  ഇപ്പൊ മൂന്ന് തവണ മാതൃഭൂമി പത്രത്തില്കല്യാണ പരസ്യം കൊടുത്തു..എല്ലാ പ്രാവശ്യവും ഒരു പുള്ളിക്കാരന്ആലപ്പുഴയില്നിന്നു വിളിക്കും..ജാതകം ഒക്കെ ഭയങ്കര മാച്ച് ആണ്.. സമസപ്തമ യോഗം ആണ് മാങ്ങാ ആണ് തേങ്ങ ആണ് ....എന്നൊക്കെ പറഞ്ഞു...ഇവിടെ ഞങ്ങളും ജാതകം ഒക്കെ നോക്കും..പിന്നെ ആശാന്റെ അഡ്രെസ്സ് ഉണ്ടാവില്ല...ഇവളുടെ പ്രൊഫൈല്ഞാന്കാണാന്തുടങ്ങിയിട്ട് വര്ഷം മൂന്ന് ആവുന്നു.. ഇത്തവണയും പരസ്യം കൊടുത്തപ്പോ പുള്ളി വിളിച്ചു..വീണ്ടും പഴയ പല്ലവി... ഞായര്ആഴ്ച മോള്വരും..എന്നിട്ട് അങ്ങോട്ട്വിളിക്കാം എന്നും  പറഞ്ഞു.ഇത്തവണ . ഞാന്‍ ചുമ്മാ ഒരു എക്സ്പ്രസ്സ്‌ ഇന്റെരെസ്റ്റ്‌ അയച്ചു..ഞായര്ആഴ്ച എക്സ്പ്രസ്സ്‌ ഇന്റെരെസ്റ്റ്‌ അക്സെപ്റ്റ് ചെയ്തു.. കൂടെ ഒരു ഒരു മെസ്സേജ് ഉം  .."ദയവായി ഇന്നലത്തെ ഫോണ്സംഭാഷണം ഓര്ക്കുക,,,ജാതകം ചേരുന്നില്ല "... വെരി സോറി ന്ന്.."

" ഇത് പെണ്ണിന്റെ ഉടായിപ്പ് പരിപാടി തന്നെ... പാവം അച്ഛന്‍.."

" പക്ഷെ ഇത്തവണ ഞാന്ഒരു മറുപടി അയച്ചൂട്ടാ...." എനിക്ക് സാറിന്റെ  ഇന്നലത്തെ ഫോണ്മാത്രം അല്ല..  രണ്ടു വര്ഷം മുന്നേ വിളിച്ച ഫോണും ഓര് ഉണ്ട്..പണ്ട് ഹണിവെല്ലില്‍  ഇരിക്കുന്ന കാലത്ത് ചുമ്മാ ഒരു രസത്തിന് ഞാന്ഉണ്ടാക്കി ഇട്ട എന്റെ മാട്രിമോണി ഡി  യിലും ജാതകം ഭയങ്കരമായി ചേരുന്നു എന്ന് പറഞ്ഞു സാര്മെസ്സേജ് അയച്ചതും എനിക്ക് ഓര് ഉണ്ട്... വല്ല ആലോചനയും കൊണ്ട് ഇറങ്ങുന്നതിനു മുന്നേ ആദ്യം മോളോട് ചോദിക്കുക..എന്താ ഉദ്ദേശം ന്ന്...അവള്ക് ചിലപ്പോ വല്ല ജോണ്അബ്രഹമിനെയോ അനൂപ്മേനോനെയോ ഒക്കെ ആവും വേണ്ടി വരുക..ഞാന്ചിലപ്പോ ഇനിയും വല്ല പരസ്യവും  കൊടുക്കാന്സാധ്യത ഉണ്ട്....ദയവു ചെയ്തു  അപ്പൊ പിന്നെയും .വെറുതെ വിളിച്ചു  മനുഷ്യനെ മിനക്കെടുതരുത്.."ഇനി ഞാന്‍ ഇവരാട് എന്ത് പറയും?" എന്ന് ചോദിച്ചപ്പോ മകള്‍ ഉപദേശിച്ച ബുദ്ധി ആവും " അച്ഛാ നമുക്ക് എക്സ്പ്രസ്സ്‌ ഇന്റെര്സ്റ്റ്
അക്സെപ്റ്റ് ചെയ്തിട്ട് ജാതകം ചേരുന്നില്ല എന്ന് പറഞ്ഞാ പോരെ ! " എന്നത്.. ഈ അവസാനം പ്രയോഗിച്ച  ബുദ്ധി മോള്‍ പറഞ്ഞു തന്നത് ആണെങ്കില്‍ മോളോട് പറ മോള് കുരുട്ടു ബുദ്ധി പഠിച്ച പോലെ ഒരു എഞ്ചിനീയറിംഗ് കോളേജില്‍ തന്നെ ആണ് ഞാനും പഠിച്ചത്..ന്ന്.. "

അത് കൊള്ളാം...ഇത്തിരി കൂടി പോയിട്ടാ..അല്ലാ..ഒരു കൂതറ പരിപാടി അല്ലേട കണ്ട പെണ്ണുങ്ങള്ക്ക് ഒക്കെ ഫ്രണ്ട് റിക്വസ്റ്റ് കൊടുക്കുന്നത്?"

" കണ്ട പെണ്ണുങ്ങള്ക്ക് മുഴുവന്‍  കൊടുക്കാന്ഒന്നും  ഞാന്പറഞ്ഞില്ല..ഞാന്ഒരു കാര്യം പറയട്ടെ. .ഹൈദരാബാദില്ഉള്ള നീയും ബാംഗ്ലൂര്ല്ഉള്ള ഞാനും ഒക്കെ പോയി ഒരു പെണ്ണ് കാണണം എങ്കില്എത്ര ബുദ്ധിമുട്ട് ഉണ്ട്? മിക്കവാറും കേരളം വരെ വരണം...ശബരി എക്സ്പ്രസ്സ്അല്ലെങ്കി ഐലന്ഡ്എക്സ്പ്രസ്സ്നു ഒരു ടിക്കറ്റ്കിട്ടണം എങ്കില്രണ്ടു  മാസം മുന്നേ ബുക്ക്ചെയ്യണം ...അല്ലെങ്കില്പിന്നെ  ഫ്ലൈറ്റ് ല്വരണം..പിന്നെ വീട്ടുകാര്ക്കും കാണേണ്ടി വരും പെണ്ണിനെ...എല്ലാവരും കൂടെ ഒക്കെ പോവണം എങ്കില്ഭയങ്കര മിനക്കെട് ആണ്.പിന്നെ അച്ഛനും അമ്മയ്ക്കും ഒക്കെ പ്രായം ആയി..യാത്ര ചെയ്യല്ഒക്കെ ഇത്തിരി ബുദ്ധിമുട്ട് ആണ്....പിന്നെ..സത്യം പറഞ്ഞാല്കേരളത്തില്പോയി ഒരു പെണ്ണ് കാണുമ്പോ ഒരു പതിനായിരം ഉറുപ്പിക വച്ചു മിനിമം പൊട്ടുന്നുണ്ട്.... ഇങ്ങനെ പത്തെണ്ണം പോയി കാണാന്ഞാന്അംബാനിയും ടാറ്റയും ബിര്ളയും ഒന്നും അല്ല... നാട്ടില്തന്നെ നില്ക്കുന്നവര്ക്ക് ഇതൊന്നും വല്യ പ്രശ്നം അല്ല...അനുഭവത്തിന്റെ വെളിച്ചത്തില്‍.... ഞാന്ഇപ്പൊ കാള പെറ്റൂ ന്ന്കേട്ടാല്ഉടന്കയര്എടുക്കാറില്ല...ഒരു മാനേജ്മന്റ്പോയിന്റ്ഓഫ് വ്യൂ വില്നോക്കിയാലും കേരളം വരെ പോയി ഒരു പെണ്ണുകാണല്എത്ര സ്റ്റാന്ഡേര്ഡ് മാന്ഹൌര്വേസ്റ്റ് ആണ്ഒരു പാട് പേര് ബുദ്ധി മുട്ടുന്നതിനെക്കാള്‍  നല്ലത് ഞാന്ഇത്തിരി കൂതറ ആവുന്നത് അല്ലെ? സൊ ഞാന്ഇത്തിരി കൂതറ ആവാന്തീരുമാനിച്ചു.."

" എന്നാ പിന്നെ ഞാന്പോട്ടെ... പോയിട്ട് ഇത്തിരി പണി ഉണ്ട്.."

" ഓഫീസില്ആണോടാ പണി...?"

" അല്ലെടാ ഞാനും ഒരു മൂന്ന് നാല് ഫ്രണ്ട് റിക്വസ്റ്റ് ഒന്ന് ഇട്ടു നോക്കെട്ടെ ന്നേ..."

അവന്പോയപ്പോളെക്കും ദാ വരുന്നു അടുത്ത പിംഗ്..  തിരുവനന്തപുരംകാരന്ഹരി ആണ്..അടുത്ത ക്രോണിക് കന്യകന്‍..!.

" കല്യാണ കാര്യം എന്തുവായെടെ......."

ഇനി ഇപ്പൊ വീണ്ടും  പഴയ പല്ലവി തന്നെ ... എന്നാ പിന്നെ എനിക്ക് എല്ലാ കന്യകന്മാരോടും പറയാന്ഉള്ളതൊക്കെ ബ്ലോഗ്ആയി അങ്ങ് എഴുതിയേക്കാം എന്ന് വിചാരിച്ചു...ബാക്കി ഉള്ളവര്‍ക്കും വായിക്കാം..
എന്നെ ഓടിച്ചിട്ട്‌ തല്ലാതിരുന്നാ മതി....!

Note : ഒരു അന്തവും കുന്തവും ഇല്ലാത്ത ബ്ലോഗ്ആയി പോയോ ന്ന് അറിയില്ല..! ആയെങ്കില്ക്ഷമിക്കൂ..! 

2011, ഓഗസ്റ്റ് 25, വ്യാഴാഴ്‌ച

കല്യാണ ഉണ്ണികള്‍..ഒരു ബിരിയാണി കഥ..!


എഞ്ചിനീയറിംഗ് പഠനം തുടങ്ങി ആദ്യ വര്‍ഷം എന്റെ താമസം മേമുണ്ട എന്ന് പറയുന്ന സ്ഥലത്ത് ആയിരുന്നു..എങ്ങനെ അവിടെ എത്തി പെട്ടു എന്നൊന്നും ചോദിക്കരുത്..എങ്ങനെയോ അവിടെ എത്തി..അവിടെ ഒരു മദ്രസ ഉണ്ട്..പണ്ട് എന്തോ റെസിട്യന്‍ഷ്ല്‍ സ്കൂള്‍ ആയിരുന്നു പോലും അത്..കിടിലം സ്കൂള്‍ ആയിരുന്നത് കൊണ്ട് വല്യ താമസം ഇല്ലാണ്ട് പൂട്ടി കിട്ടി..അവിടുത്തെ മിടുക്കന്മാര്‍ ആയ പൂര്‍വ വിദ്യാര്‍ഥികള്‍ മീന്‍ കച്ചോടം..ചായക്കട ...കപ്പലണ്ടി കച്ചോടം ..ഒക്കെ നടത്തി ചുറ്റുവട്ടത്ത് തന്നെ ഉണ്ട്... അവിടുത്തെ റാങ്ക് ഹോള്‍ഡ്‌ര്‍മാര്‍ വായില്‍ നോട്ടം, ഗുസ്തി ഒക്കെ സ്പെഷ്യലൈസു ചെയ്തു ഇപ്പൊ വല്യ നിലയില്‍ ആണ്..

സ്കൂള്‍ പൂട്ടിയത് കൊണ്ട് കുറേ മുറികള്‍ കാലി ആയി കിടക്കുന്നു..ഞങ്ങളെ പോലെ ഉള്ള വല്ല ലവന്മാര്‍ക്കും വാടകയ്ക്ക് കൊടുത്താല്‍ അവിടുത്തെ എലികള്‍ക്കും പറ്റായ്ക്കും  ഒരു കൂട്ട്  ആവും ..അവര്‍ക്ക്  ഇത്തിരി  ചിക്കിലിയും തടയും . ..അത് കൊണ്ടാണ് വാടകയ്ക്ക് കൊടുത്തിരിക്കുന്നത്..ഒരു മുറിയില്‍ മൂന്നു പേര്..അതാണ്‌ കണക്ക്..!മാസം 250 ഉറുപ്പിക വാടക.. അങ്ങനെ ഞാനും ലെനീഷും Mr . അരുണ്‍ ശ്യാം കല്ലേരികരയും കൂടെ ഒരു മുറിയില്‍ ആണ് താമസം.

തൊട്ടു അടുത്ത് തന്നെ ശങ്കരേട്ടന്റെ പുട്ട് കട ഉണ്ട്..മൂപ്പര് രാവിലെ 5 മണിക്കേ കട തുറക്കും..കടയില്‍ ഉള്ള ഏക വിഭവം പുട്ട് ആണ്..പിന്നെ ഒരു ചെറു പയര്‍ കറിയും..പപ്പടവും..ഉച്ചയോടെ മൂപ്പര് കട പൂട്ടും.. ഞങ്ങളെ പോലെ ഉള്ള "അവിഞ്ഞ മോന്തയും രണ്ടു പറ അരിയുടെ ചോറ് തിന്നാന്‍ ഉള്ള വയറും ഉള്ള വല്യ ക്യാഷ്  ടീം ഒന്നും അല്ലാത്തവരുടെ" വിശ്വസ്തത സ്ഥാപനം അന്ന് ശങ്കരേട്ടന്റെ പുട്ട് കട..10 രൂപയ്ക്ക് രണ്ട് വലിയ കഷണം പുട്ടും കറിയും ചായയും കിട്ടും..അതോടെ രാവിലത്തെ ഭക്ഷണം കുശാല്‍..പിന്നെ ക്ലാസില്‍ ഒന്ന് ചെന്ന് കിട്ടുകയെ വേണ്ടു..ഉറങ്ങാന്‍..നല്ല മഴ ഒക്കെ ഉള്ള ദിവസം ആണെങ്കില്‍ ചിലപ്പോ ഞാന്‍ കോളേജ് വരെ പോവാന്‍ മിനക്കെടാറില്ല..റൂമില്‍ തന്നെ കിടന്നു ഉറങ്ങിയാല്‍ പോരെ? വണ്ടിക്കൂലിയും ലാഭം !

രാത്രി ഭക്ഷണം പലപ്പോഴും അക്കാലത്തു ഒരു പ്രശ്നം ആയിരുന്നു..കാരണം രാത്രി ശങ്കരേട്ടന്റെ പുട്ട് കട ഇല്ല..നാടക സംവിധായകന്‍ വിനോദന്‍ നടത്തുന്ന  കൃഷ്ണ ഹോട്ടല്‍ ഉണ്ട്..വല്ല ചപ്പാത്തി..കടല ഫ്രൈ ഒക്കെ കിട്ടും അവിടെ ..എന്നാലും ഞങ്ങള്‍ക്ക് അത് അത്ര തൃപ്തി പോര..!

താമസം തുടങ്ങി  കുറച്ചു ദിവസം ആയപ്പോള്‍ ആണ് മേമുണ്ട നിവാസിയും തലശേരി എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും ഞങ്ങളുടെ കോളേജിലേക്ക് ട്രാന്‍സ്ഫര്‍ വാങ്ങി എത്തിയ Mr  സുധി രവീന്ദ്രന്‍ ഞങ്ങളെ കാണുന്നത്..അദ്ദേഹം ഒരു എഞ്ചിനീയറിംഗ്  വിദ്യാര്‍ഥി എന്നതിലുപരി ഒരു സ്പോര്‍ട്സ് താരം കൂടെ ആണ്...പ്രശസ്തം ആയ മേമുണ്ട ബൌണ്‍സ്ര്‍ ക്രിക്കറ്റ്‌ ക്ലബ്‌ ന്റെ ഒപെനിംഗ് ഫാസ്റ്റ് ബോളെര്‍ ആണ്....ടീമ്ന്റെ കുന്ത മുന ..! രാത്രി ഭക്ഷണം പ്രശ്നം ആണ് എന്ന് പറഞ്ഞപ്പോ അദ്ദേഹം ഞങ്ങളെ ആശ്വസിപ്പിച്ചു..മേമുണ്ടയില്‍ അതി ഭയങ്കരമായ ഒരു കാസിനോ ഹോട്ടല്‍ ഉണ്ടത്രെ..തല്‍കാലം പൂട്ടി കിടക്കുക ആണ് എന്നെ ഉള്ളു...ബൌണ്‍സ്ര്‍ ക്രിക്കറ്റ്‌ ക്ലബ്‌ അംഗങ്ങള്‍ ഒക്കെ അവിടെ നിന്നു പൊറോട്ടയും ബീഫും അടിച്ചിട്ട് ആണത്രെ മത്സരങ്ങള്‍ക്ക് പോവാറ്....ക്ലബ്‌ ക്യാപ് ട്ന്‍ ബാര്‍ബര്‍ ജോണ്സണ്‍ ഒക്കെ ആ പൊറോട്ടയുടെ എനര്‍ജി കൊണ്ടാണ് പോലും മത്സരങ്ങളില്‍ ബൌണ്‍സ്ര്‍ ക്രിക്കറ്റ്‌ ക്ലബ്‌നെ ഉന്നതങ്ങളിലേക്ക് നയിക്കുന്നത്..

കാസിനോ ഹോട്ടല്‍..കൊള്ളാം..!ഈ പഴയ സിനിമയില്‍ ഒക്കെ ഷമ്മി കപൂര്‍ ഒക്കെ പോയി ഡാന്‍സ് ചെയ്യുന്ന സ്ഥലം കാസിനോ അല്ലെ? അത് പോലെ ഒക്കെ ആവുമോ ഈ കാസിനോ? ഈശ്വരാ കൊതിപ്പിക്കല്ലേ...ഞങ്ങള്‍ പ്രതീക്ഷയോടെ കത്തിരുന്നു മേമുണ്ടയിലെ കാസിനോ തുറക്കാന്‍...ഒടുവില്‍ കാസിനോ തുറന്നു...ഞാന്‍ അന്ന് കഴിച്ചത് പത്തിരി....അതോടെ എന്റെ പൂതി മാറി.. 2 ദിവസം വയറിളക്കം..! എനിക്ക് മാത്രം ആയിരുന്നില്ല . അവിടെ നിന്നു ഭക്ഷണം കഴിച്ച ബാക്കി ഉള്ളവന്മാര്‍ക്കും കിട്ടി പണി...എന്തിനു..എന്ത് വിഴുങ്ങിയാലും വയറിനു ഒരു കുഴപ്പവും വരാത്ത അരുണ്‍ ശ്യാം പോലും ഒന്ന് ഇളകി..കാസിനോ ഫുഡ്‌ കാരണം..അതോടെ ഞങ്ങള്‍ കാസിനോ ഹോട്ടല്‍ മതി ആക്കി..ഇതിനിടെ താമസിക്കുന്ന വീട്ടില്‍ ഉടമസ്ഥന്റെ ശല്യം സഹിക്കാന്‍ വയ്യാതെ പട്ടാമ്പിക്കാരന്‍ രാഹുല്‍ കൂടെ ഞങ്ങളുടെ കൂടെ മേമുണ്ട മദ്രസയില്‍ അഭയം പ്രാപിച്ചിരുന്നു.

പക്ഷെ വീണ്ടും ഒരിക്കല്‍ കൂടെ പോവേണ്ടി വന്നു അവിടെ..ഒരു ദിവസം വേറെ ഒറ്റ ഹോട്ടലും തുറന്നില്ല..ഗത്യന്തരം ഇല്ലാതെ ഞങ്ങള്‍ വീണ്ടും കാസിനോ ഹോട്ടലില്‍ തന്നെ കയറി....
" ചൂട് എടുക്കുന്നു..ഫാന്‍ ഇടെട മാമ...(അരുണ്‍ ശ്യാം ന്റെ വിളിപ്പേര് അതാണ്‌...).." ലെനീഷ് പറഞ്ഞു.. മാമന്‍ അടുത്ത് കണ്ട ഒരു സ്വിച്ച് പിടിച്ചു ഞെക്കി..ഫാന്‍ കറങ്ങിയില്ല.. വേറെ എവിടെയോ ഒരു നീളത്തിലുള്ള ബെല്‍ അടി കേട്ടു "ക്ര്ര്ര്ര്ര്ര്ര്ര്‍" എന്ന്.....അല്പം കഴിഞ്ഞപ്പോ ഒരു വെയിറ്റ്ര്‍  ഇറങ്ങി വന്നു അടുക്കളയില്‍ നിന്നു....മാമനെ നോക്കി ചൂടായി...." വെറുതെ അവിടെയും ഇവിടെയും ഒന്നും പിടിച്ചു ഞെക്കാതെ...എന്തെങ്കിലും വേണം  എങ്കില്‍ ഓര്‍ഡര്‍ചെയ്താല്‍ മതി...കൊണ്ട് തരും.." ഇവനൊക്കെ എവിടുന്നു വരുന്നെട എന്ന സ്റ്റൈലില്‍ ഒരു നോട്ടവും....  ആഹ ..ഇവനൊക്കെ അത്രയ്ക്കായോ? ഞങ്ങളുടെ പൊന്നോമന പുത്രന്‍ മാമനെ തൊട്ടു ആണോ ഇവന്റെ ഒക്കെ കളി?  ഒരു ഭാവി എഞ്ചിനീയര്‍ ആയ മാമനോട് കളിയ്ക്കാന്‍ മാത്രം ഇവനൊക്കെ വളര്‍ന്നോ? അതും ഒരു തുക്കട വെയിറ്റ്ര്‍ .....ഇപ്പൊ ശരി ആക്കി തരാം..അവന്റെ പൊറോട്ട ഒന്ന് വരട്ടെ...

പൊറോട്ട വന്നു...കറിയും...ഞങ്ങള്‍ മെല്ലെ പ്രത്യാക്രമണം തുടങ്ങി..." എന്ത് പൊറോട്ട ആണെടാ ഇത്? റബ്ബര്‍ ഷീറ്റ് അടിച്ച്‌ തന്നിരിക്കുക ആണോ? പൊറോട്ട എന്നും പറഞ്ഞു? ഇന്ന് മുഴുവന്‍ ഇരുന്നു  ചവയ്ക്കണം ഇത് തിന്നണം എങ്കില്‍.." ലെനീഷ്.. " ഈ കോഴി കറി  എന്ന് പറഞ്ഞു കൊണ്ട് വെച്ചിരിക്കുനത്  കോഴി മുളക് വെള്ളത്തില്‍ ചാടി ആത്മഹത്യ ചെയ്തത് ആണോ?.. ഉപ്പും ഇല്ല എരിയും ഇല്ല...വെന്തിട്ടും ഇല്ല..." രാഹുല്‍..."ഇത് മസാല  കറി തന്നെ ആണോ?മല്ലി  പൊടി കലക്കിയത് അല്ലാണ്ട് ഇതില്‍ ഒറ്റ പച്ചക്കറി കഷണം പോലും ഇല്ലല്ലോ  ?" ഞാനും കൂടി ആക്രമണത്തില്‍.. നിരുപദ്രവകാരി ആയ മാമനെ ഉപദ്രവിച്ചവനെ അങ്ങനെ വെറുതെ വിട്ടാല്‍ പറ്റില്ലല്ലോ..എടാ പോടാ വിളികളും ഇത്തിരി സംസാരവും കഴിഞ്ഞു ഞങ്ങള്‍ തിരിച്ചു പോന്നു..എഞ്ചിനീയര്‍ മാരുടെ അഭിമാനം സംരക്ഷിച്ച ചാരിതാര്‍ത്യത്തോടെ..

രാത്രി ഭക്ഷണം വീണ്ടും പ്രശ്നം ആയി തുടര്‍ന്നു..കോളേജില്‍ നിന്നു മേമുണ്ട വരെ വരുമ്പോളേക്കും വൈകുന്നേരം 6 ആറര ആവും.. വരുന്ന വഴിയില്‍ എല്ലാം ചിലപ്പോ ഫുള്‍ ലൈറ്റ് ഒക്കെ വച്ചു അലങ്കരിച്ച വീടുകള്‍ കാണാം..കല്യാണ വീടുകള്‍...!നല്ല ബിരിയാണി യുടെ മണവും വരും..ഇതും സഹിച്ചു വേണം ഹോസ്റ്റലില്‍ വന്നു ഉണക്ക ചപ്പാത്തി തിന്നാന്‍..അങ്ങനെ ആണ് ഞങ്ങള്‍ ഒപറേഷന്‍  ബിരിയാണി പ്ലാന്‍ ചെയ്തത്..ടൌണില്‍ താമസിക്കുന്ന ഞങ്ങളുടെ ക്ലാസ്സ്‌ മേറ്റ്സ്   ഇത് പല തവണ വിജയകരം ആയി പരീക്ഷിച്ചിട്ടുണ്ട്..

ടൌണില്‍ കൃഷ്ണ കൃപ ഓടിട്ടോരിയം ഉണ്ട്...എല്ലാ ദിവസവും കാണും കല്യാണം അല്ലെങ്കില്‍ റിസെപ്ഷന്‍ ..അവന്മാര്‍ മെല്ലെ അവിടെ കയറി പറ്റും..ബിരിയാണി..പായസം..ഐസ് ക്രീം എല്ലാം തട്ടി വിടും..ആരും അറിയില്ല..എന്ത് കൊണ്ട്  ഈ വിദ്യ ഞങ്ങള്‍ക്ക് പരീക്ഷിച്ചു കൂടാ? അങ്ങനെ ഒരു ദിവസം ഞങ്ങള്‍ രണ്ടും കല്പിച്ചു ഈ രംഗത്ത് ഇറങ്ങാന്‍ തീരുമാനിച്ചു..

മാമന്‍ വരുന്നില്ല..അവനു "ഭൈരവന്റെ തുടി " എന്ന കവിത സമാഹാരം  വായിക്കണം  പോലും.. വന്ന കാലം മുതല്‍ തുറന്നു വച്ചു ഇരിക്കാന്‍ തുടങ്ങിയതാണ്‌ ഇത്..ഇത് വരെ തീര്‍ന്നില്ലേ? വരുന്നില്ല എങ്കില്‍ നീ വരേണ്ട.. നീ ഇന്നും ഉണക്ക ചപ്പാത്തി തന്നെ തിന്നോ..ഞങ്ങള്‍ പോണു.

അങ്ങനെ ഒപറേഷന്‍ ബിരിയാണി ആരംഭിച്ചു...യുണിഫോറം ഉടുപ്പ് മാറ്റി കയ്യില്‍ ഉള്ള കൊള്ളാവുന്ന കുപ്പായം ധരിച്ചു..ഒന്നും ഇല്ലെങ്കിലും ഒരു കല്യാണ വീടല്ലേ..ഒരു ടവല്‍ ഒക്കെ എടുത്തു..ആവശ്യം വന്നാല്‍ എടുത്തു തലയില്‍ കെട്ടാന്‍..കാരണം ഞങ്ങള്‍ നോക്കി വെച്ചിരിക്കുന്ന വീട് ഒരു മുസ്ലിം വീട് ആണ് എന്ന് തോന്നുന്നു...

ജീപ്പില്‍ കയറി അടുത്ത സ്റ്റോപ്പില്‍ ഇറങ്ങി നടന്നു..വീട് എത്തി...നിറയെ തൊപ്പി വെച്ച ആള്‍ക്കാര്‍ ആണ്..ടവല്‍ എടുത്ത് ഏതായാലും നന്നായി..അതൊക്കെ തലയില്‍ കെട്ടി ഞങ്ങളും അവരുടെ കൂടെ കൂടി....
" ഷുക്കൂര്‍  ഏ ..അന്റെ ദുബായിലെ ബിസിനസ്‌ ഒക്കെ എങ്ങനെ പോവുന്നു?..ഇഞ്ഞി പുയപ്ലെനെ കണ്ടോ? മൂത്താപ്പാന്റെ സൂക്കേട്‌ കുറവുണ്ടോ?" എന്നൊക്കെ തമ്മില്‍ തമ്മില്‍ ഡയലോഗ് അടിച്ച്‌ ഞങ്ങളും അവരുടെ കൂടെ കൂടി......ബിരിയാണിയുടെ മണം മൂക്കില്‍ തുളച്ചു കയറുന്നു...ഇത്തിരി വേഷം കെട്ടിയാലും എന്താ...ഇന്ന് ഏതായാലും ഉണക്ക ചപ്പാത്തി കഴിക്കെണ്ടല്ലോ..ഈ വൃത്തികെട്ടവന്മാര് ഇത് വരെ തീറ്റി തുടങ്ങാത്തത് എന്താണോ ആവോ? വിശന്നു മനുഷ്യന്റെ കുടല് കരിയുന്നു..സമയം 9 ആയി.. ഇവന്മാര്‍ക്ക് ഒന്നും വിശപ്പും ദാഹവും ഒന്നും ഇല്ലേ ?

ഒടുവില്‍ ഇതാ..കാത്തു കാത്തിരുന്നു...ബിരിയാണി വരവായി...എല്ലാവരും തീറ്റ തുടങ്ങാന്‍ ഉള്ള പരിപാടിയില്‍ ആണ്...ആദ്യം കണ്ട മേശയില്‍ തന്നെ ഞങ്ങളും സ്ഥാനം പിടിച്ചു..ചൂടോടെ തട്ടാന്‍ ഉള്ളതാണ്..! 10 -12 പേര് ഉണ്ട് മേശയ്ക്ക് ചുറ്റും..താടി ഉള്ളവരും ..ഇല്ലതവന്മാരും...അങ്ങനെ കുറേ എണ്ണം..

ബിരിയാണി മാത്രം ഇത് വരെ എത്തിയില്ല..വേറെ എന്തോ പായസം പോലത്തെ ഒരു കുന്തം വന്നു..കൂടെ പഞ്ചസാരയും..എല്ലാവന്മാരും അത് കഴിക്കാന്‍ തുടങ്ങി...ഇതെന്താ ബിരിയാണി ഇല്ലേ? ആളെ പറ്റിക്കുക ആണോ? " അല്ല ഇങ്ങള് അലസ കഴിക്കുന്നില്ലേ?" കൂട്ടത്തില്‍  ഒരു താടിക്കാരന്‍..." ഇതൊക്കെ നീ തന്നെ തിന്നോ..ഞങ്ങള്‍ ബിരിയാണി തിന്നാന്‍ വന്നതാ..."മനസ്സില്‍ പറഞ്ഞതെ ഉള്ളു..

ഹാവൂ ബിരിയാണി അടുത്തുള്ള മേശകളില്‍ ഒക്കെ എത്തി തുടങ്ങി..മണം  അടിച്ചിട്ട് വായില്‍ വെള്ളം ഒലിക്കുന്നു..." പക്ഷെ കൂട്ടത്തില്‍ ഉള്ള ലെനീഷിന്റെ മുഖത്ത്‌ പെട്ടെന്ന് ഒരു ഭാവ മാറ്റം..തലയില്‍ കെട്ടിയിരിക്കുന്ന ടവല്‍ ഇത്തിരി താഴ്ത്തി മുഖത്തേക്ക് മാറ്റി അവന്‍...ഞാന്‍ രാഹുലിനോട് ചോദിച്ചു..    "എടാ നമ്മള്‍ വഴക്ക് ഉണ്ടാക്കിയ ഹോട്ടല്‍ ലെ വെയിറ്റ്ര്‍ക്ക് ഇട്ടു രണ്ടെണ്ണം കൊടുക്കേണ്ടതായിരുന്നു അല്ലെ? നമ്മുടെ മാമനെ അപമാനിച്ചിവന്‍..നിനക്ക് ഓര്‍മ ഇല്ലേ?"
 "ശരിയാ എനിക്കും തോന്നി...അഹങ്കാരി.. ഇനി അവനെ ഒന്ന്  കാണട്ടെ..." രാഹുല്‍........
സൈഡ് ലൂടെ ലെനീഷ് മെല്ലെ തോണ്ടി.." അവനെ നിങ്ങള്‍ക്ക് രണ്ടാള്‍ക്കും ഇനി കാണണോ?..... ദാ ആ ബിരിയാണി വിളമ്പാന്‍ വരുന്നത് ആരാ എന്ന് ഒന്ന് സൂക്ഷിച്ചു നോക്ക്.." ഞങ്ങള്‍ രണ്ടാളും അങ്ങോട്ട്‌ നോക്കി..!

പടച്ച തമ്പുരാനെ ഇത് ആ കാലമാടന്‍ തന്നെ ആണല്ലോ...!പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു...അലസ കഴിച്ചു കഴിഞ്ഞു താടിക്കാര്‍ തല പൊക്കി നോക്കിയപ്പോള്‍ മുന്നില്‍ മൂന്ന് കസേര കാലി.. !

തിരിച്ചു മേമുണ്ട പോവാന്‍ .ജീപ്പില്‍ ഇരിക്കുമ്പോ ഡ്രൈവര്‍ ചോദിച്ചു "ഇങ്ങള്‍ എന്താ മക്കളെ ഇങ്ങനെ കിതയ്കുന്നെ? ".ജീപ്പിലെ പാട്ട് പെട്ടി അതിടയില്‍ പാടുന്നുണ്ട്..." എന്തെല്ലാം എന്തെല്ലാം മോഹങ്ങള്‍ ആണെന്നോ...എന്തെല്ലാം എന്തെല്ലാം ആശകള്‍ ആണെന്നോ.." കിതപ്പിനിടയില്‍ ചോദിച്ചു.." ചേട്ടാ വേറെ പാട്ട് ഒന്നും ഇല്ലേ?".
."ഓ ഇങ്ങക്ക് പഴയ പാട്ട് ആണ് അല്ലെ ഇഷ്ടം.?ഞാന്‍ ഇപ്പൊ വച്ചു തരാം.." ഡ്രൈവര്‍ വേറെ പാട്ട് വച്ചു..."നഷ്ട സ്വപ്നങ്ങളെ....നിങ്ങള്‍ എനിക്കൊരു..." നാശം പിടിക്കാന്‍...! ഇന്ന് ആരെ ആണോവോ കണി കണ്ടത്?

തിരിച്ചു മേമുണ്ട എത്തിയപ്പോളെക്കും ഹോട്ടല്‍ എല്ലാം പൂട്ടിയിരുന്നു...ഇനി ഇപ്പൊ വായൂ ഭക്ഷണം..പിന്നെ വെള്ളം..ഭൈരവന്റെ തുടിയും വായിച്ചു കൊണ്ട് പാര്‍സല്‍ ആയി വാങ്ങിയ ചപ്പാത്തി കടിച്ചു പറിക്കുന്നതിന്റെ ഇടയില്‍ മാമന്‍ ചോദിച്ചു.." എങ്ങനെ ഉണ്ടായിരുന്നു ബിരിയാണി..?"
 "ഗംഭീരം ...ഇത് പോലെ ഒരു ബിരിയാണി അടുത്ത കാലത്ത് ഒന്നും കഴിച്ചിട്ടില്ല.. അല്ലെ രാഹുലെ? " ഞാന്‍.

ഈശ്വരാ ...ആ ഉണക്ക ചപ്പാത്തിയുടെ ഒരു പീസ് എങ്കിലും കിട്ടിയിരുന്നെങ്കില്‍.....രാത്രി തലയണ കടിച്ചു കീറാതെ കഴിക്കാമായിരുന്നു.....






2011, ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച

മൊബൈല്‍ ഫോണ്‍...

മൊബൈല്‍ ഫോണ്‍ എന്ന കുന്ത്രാണ്ടം  ഞാന്‍ വാങ്ങുന്നത് M ടെക് നു പഠിക്കുമ്പോള്‍(??) ആണ്..

ബി ടെക് പഠിക്കുന്ന കാലത്ത് തന്നെ ഇത് അവതരിച്ചിരുന്നു  എങ്കിലും അന്ന് അത് ഒരു ആഡംബര  വസ്തു ആയിരുന്നു.കാഷ് ടീംസ് ഒക്കെ അന്നേ സ്വര്‍ണ മാല , കൂളിംഗ്‌ ഗ്ലാസ്‌ ഇതിന്റെ ഒക്കെ കൂടെ ..ഇതും കൊണ്ട് നടക്കുന്നുണ്ട്..  അന്നൊക്കെ എന്നെ വീട്ടുകാര്‍ വിളിക്കുക അടുത്ത വീട്ടിലെ രാഘവ കുറുപ്പ് ഏട്ടന്റെ വീട്ടില്‍ ആണ്..രാത്രി 9 ഒമ്പത് അര ആവുമ്പോ ഫോണ്‍ വരും അവിടെ...അമ്മ ആണ് വിളിക്കുക..അവിടുത്തെ ആന്റി ഉമ്മറത്ത് വന്നു നീട്ടി വിളിക്കും.."രാജേഷേ...."..ഞാന്‍ അപ്പോളേക്കും കളരി, ഭക്ഷണം ഒക്കെ കഴിഞ്ഞു കസേര കോലായില്‍ ഇട്ടു പഠിക്കുന്നു എന്ന് നാട്ടുകാരെ ബോധ്യപ്പെടുത്താന്‍ ഉള്ള ഇരുപ്പ് തുടങ്ങിയിട്ടുണ്ടാവും.ആന്റി നോക്കുമ്പോ ഞാന്‍ ബുക്ക്‌ ഒക്കെ ആയി ഇരിക്കുന്നത് കാണും..ഞാന്‍ എത്തുന്നതിനു മുന്നേ അമ്മയോട് സംസാരിക്കും.." അവന്‍ അവിടെ ഭയങ്കരമായി പഠിച്ചു കൊണ്ടിരിക്കുക ആണ്..."

M ടെക് സമയത്ത് ഇങ്ങനെ ഉള്ള സംവിധാനം ഒന്നും ഇല്ല..അത് കൊണ്ട്  ഞാനും വാങ്ങി ഒരു മൊബൈല്‍..അന്ന് ഞാന്‍ അഴകിയ രാവണനില്‍ മമ്മൂട്ടി പറേണ പോലെ " വേദനിക്കുന്ന ലക്ഷ പ്രഭു " ഒന്നും ആയിട്ടില്ല..അത് കൊണ്ട് ഒരു സാദാ ഫോണ്‍ മേടിച്ചു..( ഇപ്പൊ ഒരു ഐ ഫോണ്‍ മേടിച്ചാലോ എന്നൊക്കെ ആലോചിച്ചു  തുടങ്ങിയിട്ടുണ്ട്..ജാഡ കുറയ്ക്കേണ്ട...)    എയര്‍ടെല്‍ സിം  ഉം എടുത്തു...മിസ്‌ കാള്‍ അടിക്കാനും." മിസ്സ്‌ u  ഡാ...., പോടാ...വാടാ.." എന്ന് sms  ചെയ്യാനും ഒന്നും എനിക്ക് ആരും ഇല്ല...അത് കൊണ്ട് മിക്കവാറും ഫോണ്‍ വിശ്രമത്തില്‍ ആയിരിക്കും..വല്ലപ്പോഴും വീട്ടില്‍ നിന്നു വിളിക്കും..അത്ര തന്നെ..പിന്നെ വിളിക്കുന്നത് എയര്‍ടെല്‍ കാര്... എടാ ദരിദ്രവാസി വല്ലപ്പോഴും ഇതൊന്നു റീ ചാര്‍ജ് ചെയ്തൂടെ എന്ന് ചോദിയ്ക്കാന്‍..!

ഈ കുന്തം റേഡിയേഷന്‍ ഉണ്ടാക്കും എന്നൊക്കെ അതിബുദ്ധിമാന്‍ ആയ എനിക്ക് അറിയാം..അപ്പൊ ഇവനെ പാന്റ്സ്ന്റെയും ഷര്‍ട്ട്‌ന്റെയും കീശയില്‍ വെച്ചാല്‍ ശരി ആവില്ല...അത് കൊണ്ട് ക്ലാസ്സില്‍ പോവുമ്പോ കപ്പലണ്ടി മുട്ടായി  ഇട്ടു വെക്കാന്‍ കൊണ്ട് പോവുന്ന ബാഗില്‍ ആണ് ഞാന്‍ ഇവനെ പ്രതിഷ്ട്ടിച്ചത്..

ഒരു ദിവസം ക്ലാസ്സ്‌ കഴിഞ്ഞു വൈകുന്നേരം  ഞാന്‍ നാല് നാലരയോടെ കാട്ടങ്ങ്ല്‍ ടൌണ്‍ ലേക്ക് ഇറങ്ങി.. ബാക്കി ഉള്ളവന്മാര്‍ ക്ലാസ്സ്‌ കഴിഞ്ഞു നേരെ ഹോസ്റ്റല്‍ ഇല്‍ പോയി.... ഉറങ്ങാന്‍ ! വയറു നിറഞ്ഞിട്ടാവം ഉറക്കം എന്ന് വിചാരിച്ചു ആണ് ഞാന്‍ നേരെ പോവഞ്ഞേ..! അതും അല്ല രാത്രി കഴിക്കാന്‍ ഉള്ള ഭക്ഷണം പാര്‍സല്‍ ആയി വാങ്ങിയിട്ട് ഉറങ്ങിയാല്‍ 8 മണി ആവുമ്പോ ഭക്ഷണം കഴിക്കാന്‍ എനീക്കണ്ടല്ലോ...പിന്നെ   ഇത്തിരി ഷോപ്പിങ്ങും  ഉണ്ട്...

ആദ്യം ഹോട്ടല്‍ ഇല്‍ കയറി...ചായയും പഴം പൊരിയും വാങ്ങി..രാത്രി ഭക്ഷണത്തിന് പുട്ട് പാര്‍സല്‍ ആയും ഓര്‍ഡര്‍ ചെയ്തു..പെട്ടെന്നാണ് ഒരു പാട്ട് എന്റെ ശ്രദ്ദയില്‍ പെട്ടത്.. കൊള്ളാമല്ലോ..സാധാരണ  ഇവിടെ വരുമ്പോള്‍ " നാലും മൂന്നും ഏഴാണ് ഫാത്തിമ ....അഞ്ചും മൂന്നും എട്ടാണ് ബീയാത്തു...." എന്നൊക്കെ ഉള്ള അര്‍ത്ഥഗര്‍ഭമായ പാട്ടുകള്‍ ആണ് കേള്‍ക്കുക...ഇത് ആ ടൈപ്പ് അല്ല..ഒരു ക്ലാസിക്കല്‍ ടൈപ്പ് ആണല്ലോ...
വയലിന്‍, ഘടം,..മോര്‍ ശംഗ് എല്ലാം ഉണ്ട്...കേട്ടിട് നല്ല പരിചയം ഉള്ള പാട്ട്.. അറിയാവുന്ന താളം ഒക്കെ വച്ചു ഞാന്‍ താളം പിടിക്കാന്‍ തുടങ്ങി....ആദിതാളം... ഹായ്‌ ഇത് നമ്മുടെ വാതാപി ഗണപതിം ഭജേ..ആണല്ലോ..ഇവന്മാര്‍ക്ക്  ഒക്കെ ഇത്ര സംഗീത ബോധം വന്നോ?.പെട്ടെന്ന് പാട്ട് നിന്നു."അല്ലെങ്കിലും ഈ അലവലാതികള്‍ ഇങ്ങനെ ആണ്..കലാ ബോധം ഇല്ലാത്തവന്മാര്‍..വെറുതെ മനുഷ്യനെ കൊതിപ്പിച്ചു.."..പഴം പൊരി തിന്നു തീരുന്നതിനു മുന്നേ ദാ വരുന്നു പിന്നെയും വാതാപി...വെറും രണ്ടു മിനിറ്റ് നേരത്തേക്ക്.....അത് കഴിഞ്ഞു പാട്ട് നിന്നു...

ഇനി പഴം വാങ്ങണം...അടുത്ത കടയില്‍ കയറി.." ചേട്ടാ നേന്ത്ര പഴം ഉണ്ടോ?".." പിന്നെ ഈ തൂക്കി ഇട്ടിരിക്കുന്നത് എന്താടാ തേങ്ങ കുല ആണോ? നേന്ത്രക്കുല  കണ്ടൂടെ? ഒരു കിലോ എടുക്കട്ടെ? "... ചേട്ടന്‍ കലിപ്പ് ആണ്.."ഒരെണ്ണം മതി...ഏറ്റവും ചെറുത്‌ നോക്കി.."..ഇവന്‍ ഒക്കെ എവിടുന്നു വരുന്നെടാ എന്ന സ്റ്റൈലില്‍ പുള്ളി എന്നെ ഒന്ന് നോക്കി..പഴം എടുത്തു തരുന്നതിന്റെ ഇടയില്‍ ആണ് ഞാന്‍ വീണ്ടും കേട്ടു..ആ പാട്ട്..വാതാപി ഗണപതിം.....മൈ ഗോഡ്..കലിപ്പ് ചേട്ടന്‍ പോലും ശാസ്ത്രീയ സംഗീതം ആണ് കടയില്‍ വെച്ചിരിക്കുന്നത്....കൊള്ളാം..

 കുറച്ചു സ്റ്റേഷന്‍രി സാധനങ്ങള്‍ കൂടെ  വാങ്ങാനുണ്ട്‌....അടുത്ത കടയില്‍ കയറി.."ചേട്ടാ 10 മൊട്ടു സൂചി.."
എനിക്ക് അസൈന്‍ മെന്റ് വെക്കുമ്പോ പേപ്പറില്‍ കുത്താന്‍ ഉള്ളതാണ്...അസ്സൈന്മെന്റ് തരുന്ന എല്ലാവന്റെയും കയ്യില്‍ കൊണ്ട് കയറട്ടെ..! അത് കഴിഞ്ഞു..." ഇനി എന്തെങ്കിലും വേണോ?" ....
'"ഈ ഫയല്‍ ഒക്കെ കെട്ടി വെയ്ക്കുന്ന ചരട് വേണം..10 എണ്ണം അതും എടുത്തോ..പിന്നെ 2 രൂപയടെ സ്റ്റിക്ക് ഈസി പേന ..പേന ഒരെണ്ണം മതി  കേട്ടോ ..." കടക്കാരന്‍ കോരി തരിച്ചു പോയി കാണും...മെഗാ ബിസിനസ്‌ ഡീല്‍ അല്ലെ ഞാന്‍ നടത്തിയിരിക്കുന്നത്..4 രൂപയുടെ.ബിസിനസ്‌ ഡീല്‍..!.അതിശയം ആയിരിക്കുന്നു...ഈ കടയിലും വെച്ചിരിക്കുന്ന പാട്ട് വാതാപി ഗണപതിം തന്നെ...വോള്യും വളരെ കുറച്ച ആണ് വെച്ചിരിക്കുന്നത്.. നല്ലോണം ശ്രദ്ദിക്കണം കേള്‍ക്കാന്‍. എന്നെ അങ്ങനെ പറ്റിക്കാന്‍ നോക്കേണ്ട....കൊച്ചു കള്ളന്‍..!

 മെഡിക്കല്‍ ഷോപ്പിലും ഒന്ന് കയറണം...എനിക്കല്ല മരുന്ന്...കൂടെ ഉള്ള രണ്ടു അലവലാതികള്‍ക്ക് ആണ്.. ബീഫ് കഴിച്ചു രണ്ടെണ്ണം വയറിളക്കം പിടിച്ചു കിടപ്പുണ്ട്....ഇതിപ്പോ രണ്ടിന്റെയും സ്ഥിരം പരിപാടി ആയിട്ടുണ്ട്‌.. ഈ പണി എന്നെ കൊണ്ട് പറ്റില്ല എന്ന് ഞാന്‍ പല പ്രാവശ്യം പറഞ്ഞിട്ടുള്ളതാണ്..മരുന്ന് വാങ്ങാന്‍ ഉള്ള ബുദ്ധിമുട്ട് കൊണ്ടല്ല..20 -22 വയസ് ഉള്ള ഒരു പെണ്ണ് ആണ് മെഡിക്കല്‍ ഷോപ്പില്‍ ഇരിക്കുന്നത്...ഞാന്‍ ചെന്ന് മരുന്നിന്റെ പേര് പറയുമ്പോള്‍ തന്നെ അവള്‍ ചിരി തുടങ്ങും .ഈ ചേട്ടന്റെ ഒരു കാര്യം എന്ന സ്റ്റൈലില്‍....." എനിക്കല്ല..കുട്ടി..വേറെ രണ്ടു അലവലാതികള്‍ ആണ് വയറിളക്കം പിടിച്ചു കിടക്കുന്നത് " എന്ന് ഇവളെ എങ്ങനെ പറഞ്ഞു മനസിലാക്കിക്കും?...എന്റെ മുഖം കണ്ടപ്പോളേ അവള്‍ ചിരി തുടങ്ങി...ങഹാ പോട്ടെ.. അങ്ങനെ എങ്കിലും ഒരുത്തി മുഖത്ത്‌ നോക്കി ചിരിക്കുന്നുണ്ടല്ലോ...  ചിരിക്കാരി മരുന്ന് എടുക്കാന്‍ പോയപ്പോള്‍ ആണ് ഞാന്‍ ആ പാട്ട് ശ്രദ്ദിച്ചത്...മൈ ഗോഡ്...ഈ കടയിലും വെച്ചിരിക്കുന്ന പാട്ട് വാതാപി ഗണപതിം ആണല്ലോ.....കള്ളി....അപ്പൊ എന്റെ ഇഷ്ടം എല്ലാം അറിയാം...! ചിലപ്പോ എന്നെ കണ്ടപ്പോ തന്നെ തോന്നി കാണും ഒരു സംഗീത പ്രേമി ആണ് എന്ന്....സ്മാള്‍ തീഫ്!

തിരിച്ചു ഹോസ്റ്റല്‍ലേക്ക് നടക്കുമ്പോളും ഇടയ്ക്കിടെ വാതാപി കേള്‍ക്കുന്നുണ്ട്.....എന്താ നാട്ടുകാര്‍ക്ക് എല്ലാം പറ്റിയത് ആവോ? എല്ലാവരും ശാസ്ത്രീയ സംഗീതം കേള്‍ക്കാന്‍ തുടങ്ങിയോ? എനിക്ക് വട്ട് ആയതാണോ അതോ ഇനി നാട്ടുകാര്‍ക്ക്  മുഴുവന്‍ വട്ട് പിടിച്ചോ?

തിരിച്ചു ഹോസ്റ്റല്‍ ഇല്‍ എത്തി...വിയര്‍ത്തു...ഗന്ധര്‍വന്‍ ആയി...(ഈ ഷര്‍ട്ടില്‍ വിയര്‍പ്പു ആയി കഴിയുമ്പോ വല്ലാത്ത ഗന്ധം ആണ്..അതാണ്‌ .ഗന്ധര്‍വന്‍!)...കുളിച്ചേക്കാം....വാതാപി ഒന്ന് പാടി തീര്‍ക്കണം..
കുളിമുറിയില്‍ കയറി ഞാന്‍ രാഗ വിസ്താരം തുടങ്ങി...." പ്രണവ സ്വരൂപ വക്രതുണ്ഡം..." എന്നൊക്കെ പാടി പുറത്ത് വരുമ്പോ സഹ മുറിയന്‍ ചെവി ഒക്കെ പൊത്തി ഇരിക്കുന്നുണ്ട്‌..സംഗീത ബോധം ഇല്ലാത്തവന്‍........!( എന്റെ പാട്ട് ഞാന്‍ തന്നെ റെക്കോര്‍ഡ്‌ ചെയ്തു പിന്നെ ഒരിക്കല്‍ കേട്ടപ്പോള്‍ ആണ് അവന്മാര്‍ക്ക് ഒക്കെ സംഗീത ബോധം ഉണ്ട് എന്ന് എനിക്ക് മനസിലായത്.)...കളരി ഒക്കെ ആയതു കൊണ്ടാവും ഇവന്മാര്‍ ഒന്നും എന്നെ കൈ വെക്കാത്തത്...ആയ കാലത്ത് അതൊക്കെ പഠിച്ചത് ഭാഗ്യം..!

അല്ലാ വീട്ടില്‍ നിന്നും ഇത് വരെ വിളിച്ചില്ലേ എന്നെ? വീട്ടുകാരും ഉപേക്ഷിച്ചോ?...വിളിക്കേണ്ട സമയം കഴിഞ്ഞല്ലോ..മൊബൈല്‍ ഒന്ന് എടുത്തു നോക്കട്ടെ.ബാഗിന്റെ ഉള്ളില്‍ നിന്നു മൊബൈല്‍ എടുത്തു..

എന്റെ ഭഗവാനെ...16 missed കാള്‍... എല്ലാം വീട്ടില്‍ നിന്നു തന്നെ......!

അപ്പൊ ഈ  കുണ്ട്രാണ്ടം ആയിരുന്നോ ഇത്ര നേരവും കിടന്നു വാതാപി പാടിയത്? തിരിച്ചു വിളിച്ചേക്കാം..." ..എത്ര നേരം ആയെടാ...വിളിക്കാന്‍ തുടങ്ങിയിട്ട് ..ചെവി കേട്ടൂടെ?...@%*%#@  മനുഷ്യന്‍ ആയാ കുറച്ചെങ്കിലും ബോധം  വേണം. ."

ഭക്തി മാര്‍ഗത്തിലേക്ക് തിരിയുന്നതിന്റെ ഭാഗമായി ആണ് രാവിലെ ആണ് ഞാന്‍ റിംഗ് ടോണ്‍ വാതാപി ഗണപതിം ആക്കി മാറ്റിയത്.....പിന്നെ ഞാന്‍ ആ കാര്യം മറന്നു...!

2011, ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

ദി ലാസ്റ്റ് അസൈന്‍മെന്റ് ...............


എഞ്ചിനീയറിംഗ് എന്ന അങ്കം കഴിഞ്ഞപ്പോ ഇനി ഒരു അങ്കം വയ്യ എന്ന് വിചാരിച്ചു വാളും പരിചയും താഴെ വെച്ചത് ആണ്..ഹൌ! എന്തൊരു കാലം...!എന്തൊക്കെ കുന്ത്രാണ്ടങ്ങള്‍  ആയിരുന്നു................ ഗ്രാഫിക്സ്.മെക്കാനിക്സ് ,സോളിഡ് സ്റ്റേറ്റ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് സര്കുട്ട്, ...ഒപാംപ് , മൈക്രോ പ്രോസ്സസ്സര്‍  ..ഇലട്രിക്കല്‍  തിയറി ...ഹെന്റമ്മോ .ഓര്‍ക്കുമ്പോ തന്നെ തല കറങ്ങുന്നു..


അത് കൊണ്ട് തന്നെ എഞ്ചിനീയറിംഗ് കഴിഞ്ഞു കുറച്ച കാലം വിശ്രമം ആയിരുന്നു..രാവിലെ 10 മണിക്ക് എഴുന്നേറ്റു പത്രം വായിക്കും..ഭക്ഷണം കഴിക്കും..പിന്നെ അതി കഠിനമായ അധ്വാനം തുടങ്ങും..ഉറക്കം..!ഉച്ച ആവുമോ ക്ഷീണം കാരണം എഴുനേല്‍ക്കും..ഭക്ഷണം കഴിക്കും...വീണ്ടും ഉറക്കം...വൈകുനേരം ചായ...അത് കഴിഞ്ഞു ഒരു ചെറിയ മയക്കം..അധിക സമയം ഒന്നും ഇല്ല ..രാത്രി ഭക്ഷണം വരെ.മാത്രം.. രാത്രി ഭക്ഷണം കഴിഞ്ഞാല്‍ അന്നത്തെ അധ്വാനത്തിന്റെ ക്ഷീണം മാറാന്‍ വീണ്ടും ഉറങ്ങും....ഇതിന്റെ ഇടയില്‍ കുറേ പരിചയക്കാര്‍ക്ക് resume അയച്ചു കൊടുക്കും...ഇടയ്ക്കിടെ ഏതെങ്കിലും കമ്പനിക്കാര്‍ വിളിക്കും...പരീക്ഷ ... ഗ്രൂപ്പ്‌ ഡിസ്കഷന്‍....... ഇന്റര്‍വ്യൂ അങ്ങനെ പലതും നടത്തിയേ അവര്‍ ആളെ എടുക്കൂ.. ഇംഗ്ലീഷ് കിടിലം ആയതു കൊണ്ട് ഞാന്‍ പരീക്ഷ എന്ന ആദ്യ കടമ്പ തന്നെ കടക്കാറില്ല...അത് കൊണ്ട് തീറ്റയും ഉറക്കവും വളരെ ഭംഗിയായി നടന്ന കാലം...


കുറച്ചു കാലം കഴിഞ്ഞപ്പോ വീട്ടുകാര്‍ക്ക് തോന്നി....ഇവനെ ഇങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ എന്ന്...അങ്ങനെ ആണ് ആ ചോദ്യം ഉയര്‍ന്നത്..."പണിക്ക് ഒന്നും പോവുന്നില്ല എങ്കില്‍ പഠിക്കാന്‍ പോയ്കൂടെ?"  ഭഗവാനെ..!..രണ്ടും എനിക്ക് ഇഷ്ടം തീരെ ഉള്ള കാര്യം അല്ല..ഇഷ്ടം ഉള്ള കാര്യം എന്താണ് എന്ന് ചോദിച്ചാല്‍ ഒരു പണിയും ചെയ്യാതെ അങ്ങനെ ഇരിക്കണം....വിത്ത്‌ ഫുഡ്‌.. വീട്ടുകാര്‍ എന്നെ ഓടിക്കാന്‍ തീരുമാനിച്ചു....." ഗേറ്റ്  സ്കോര്‍ ഉള്ളതല്ലേ? വല്ല കോളേജ് ലും പോയി കിടന്നുറങ്ങെടാ....ഒന്നും ഇല്ലെങ്കില്‍ സര്‍ക്കാരിന്റെ 5000 രൂപ മാസം കിട്ടില്ലേ?"


അങ്ങനെ ആണ് M ടെക്  പഠിക്കാന്‍ എന്ന പേരില്‍ DOEACC ഇല്‍ എത്തുന്നത്...കൊച്ചിന്‍ യുനിവേര്‍സിറ്റി ആയിരുന്നു എനിക്ക് ഇഷ്ടം..അവിടെ ആവുമ്പോ എന്നെ പോലെ ഉള്ള അലമ്പന്‍ മാര്‍ ധാരാളം ഉണ്ട്...പക്ഷെ DOEACC ഇല്‍ ചേര്‍ന്ന് ഫീസും കൊടുത്തു വീട്ടില്‍ എത്തിയപ്പോള്‍ ആണ് കൊച്ചിന്‍ യുനിവേര്‍സിറ്റി എനിക്ക് ചെല്ലാന്‍ പറഞ്ഞുള്ള ഇണ്ടാസ് അയക്കുന്നത്...ഇനി ഇപ്പൊ DOEACC വച്ചു അഡ്ജസ്റ്റ് ചെയ്യാം..അങ്ങനെ വീണ്ടും...പഠനം...!കഴിഞ്ഞ ജന്മത്തില്‍ ഞാന്‍ എന്തൊക്കെയോ മഹാ പാപം ചെയ്തിട്ടുണ്ട് എന്നാ തോന്നുന്നത്......!


അവിടെ എത്തിയപ്പോ പഠിക്കാന്‍ വന്നിരിക്കുന്നത് മുഴുവന്‍ തെലുങ്കന്മാര്‍ .... ഇവന്മാര്‍ക്ക് M ടെക് കഴിഞ്ഞാല്‍ ഒടുക്കത്തെ സ്ത്രീധനം ആണു പോലും..ഒരു കോടി ...രണ്ടു കോടി ഒക്കെ കിട്ടുമത്രേ....മൈ ഗോഡ്..! M ടെക് കഴിഞ്ഞു അങ്ങോട്ട്‌ വിട്ടാലോ?അല്ലെങ്കില്‍ വേണ്ട...മലയാളീ പെണ്ണുങ്ങള്‍ തന്നെയാ നല്ലത്..( ഇത് വായിക്കുന്ന മലയാളി പെണ്ണുങ്ങള്‍ ദയവായി ശ്രദ്ധിക്കുക....അധികം ജാഡ കാണിച്ചാല്‍ ഞങ്ങള്‍ ഇടയ്ക്കിടയ്ക് മൂളുന്ന ശ്രീ കുമാരന്‍ തമ്പിയുടെ മലയാളീ പെണ്ണെ നിന്റെ മനസ് എന്ന പാട്ട് തെലുങ്കാന പെണ്ണെ നിന്റെ മനാമു...എന്ന് മാറ്റി പാടി  കൂട്ടത്തോടെ തെലുങ്ക് നാട്ടിലേക്ക് വണ്ടി കയറും...കേരളത്തില്‍ 1000 പെണ്ണുങ്ങള്‍ക്ക് 970  ആണുങ്ങളെ ഉള്ളു എന്ന് എന്നെ പണ്ട് സ്കൂളില്‍ സോഷ്യല്‍ സ്ടടീസ് പഠിപ്പിച്ച ശോഭന ടീച്ചര്‍ പഠിപ്പിച്ചിട്ടുണ്ട്..   അവസാനം  ഇവിടെ കിടന്നു കരഞ്ഞിട്ടു കാര്യം ഇല്ല..!.)



അലമ്പന്‍മാര്‍ ആരും ഇല്ല കൂട്ടിനു എന്ന എന്റെ വിഷമം അധികം നീണ്ടു നിന്നില്ല..sponsored category യില്‍ എന്നെ പോലെ തന്നെ വശപ്പിശ്ക് പാര്‍ട്ടി ഒരുത്തന്‍ ഉണ്ട്....മുഖം കണ്ടാലെ അറിയാം ..എന്നെ പോലെ തന്നെ കള്ള ലക്ഷണം.....സോഫ്റ്റ്‌ വെയര്‍  കമ്പനി ആണത്രെ അവനെ പഠിക്കാന്‍ വിട്ടിരിക്കുന്നത്... തിരുവനന്തപുരം  കാരന്‍...പേര് പറയണോ?? ഹരി...18 പേരില്‍ ഭൂരിഭാഗവും തെലുങ്കന്മാര്‍ തന്നെ..മലയാളീകള്‍ ആയി 6 പേര്..ഒന്ന് ഞാന്‍..പിന്നെ ഹരി..പഠിപ്പിക്കല്‍ പരിപാടിയില്‍ നിന്നും പഠനത്തിലേക്ക്  വന്ന ബെര്‍ളി...പിന്നെ കാനു..(ഈ പേര് ഞാന്‍ പണ്ട് കേട്ടിട്ടുണ്ട്...നൈജെരിയ ഫുട്ബാള്‍ ടീമില്‍ ഉണ്ടായിരുന്നു ഒരു നുവന്‍ കോ കാനു.)... നാരീ മണികള്‍ ആയി രണ്ടു മലയാളികള്‍ കൂടെ..! അങ്ങനെ കോറം തികഞ്ഞു..


വന്നതിന്റെ ഒരാഴ്ച കഴിഞ്ഞില്ല ....അതാ വരുന്നു ഒരു പരീക്ഷണം......ഒരു assignment രൂപത്തില്‍...ഒരു ജോണ്‍ സാര്‍ ഉണ്ട് അവിടെ....ഞങ്ങളുടെ കൂടെ ആണ് NIT കാലിക്കറ്റ്‌ പിള്ളേരുടെ ക്ലാസും..അവന്മാര്‍ക്ക് അവിടെ മൈക്രോ കണ്ട്രോളര്‍ ലാബും, ഇന്‍സ്ട്രുമെന്റ് ലാബും ഇല്ല..അത് കൊണ്ട് അവന്മാരുടെ ലാബ്‌ ചെയ്യല്‍ ഞങ്ങളുടെ കൂടെ ആണ്..ജോണ്‍ സാറിനെ ഇവന്മാര്‍ കാണാന്‍ തുടങ്ങിയിട്ട് കാലം കുറേ ആയി... NIT യിലെ ബുദ്ധി ജീവികളെ ഒക്കെ വിറപ്പിക്കുന്ന പുലി ആണ് പോലും..നിന്നെ ഒക്കെ അങ്ങേരു കടിച്ചു കീറും എന്ന് അവന്മാര്‍ മുന്നറിയിപ്പ് തന്നിട്ടുണ്ട്...


ഒരു വലിയ സര്‍ക്യുറ്റ് ഡയഗ്രം ആണ് തന്നിരിക്കുന്നത്.ഇതിന്റെ എന്തൊക്കെയോ സംഭവങ്ങള്‍ കണ്ടുപിടിക്കണം പോലും....ഞാന്‍ ആ സര്‍ക്യുറ്റ് ഡയഗ്രം ഒരു പ്രാവശ്യമേ നോക്കി ഉള്ളു..ഈശ്വരാ ...ഈ ഓപ് ആംപ് (operational  amplifier ) എന്നെയും കൊണ്ടേ പോവൂ എന്നാ തോന്നുന്നത്..! ഒരു ഓപ് ആംപ് പിടിപ്പിച്ചിരിക്കുന്ന പടം കണ്ടാല്‍ തന്നെ എനിക്ക് തല കറങ്ങും...ഈ തന്നിരിക്കുന്ന പടത്തില്‍ ഓപ് ആംപ്  തന്നെ രണ്ടു മൂന്നെനം ഉണ്ട്...പോരാത്തതിനു കുറേ capacitor resistor !എല്ലാ നാശങ്ങളും  ഉണ്ട്...പട പേടിച്ചു പന്തളത്ത് ചെന്നപ്പോ....


ഞാന്‍ വിചാരിച്ചു എനിക്ക് മാത്രമേ ഇതൊന്നും അറിയാതെ ഉള്ളു എന്നാണ്...നോക്കുമ്പോ ബാക്കി ഉള്ളവന്മാരുടെയും സ്ഥിതി ഇങ്ങനെ ഒക്കെ തന്നെ..! ആര്‍ക്കും ഒന്നും മനസിലാവുന്നില്ല...ഇത്ര ഭീകരം ആയ സര്‍ക്യുറ്റ് ഡയഗ്രം അവന്മാരും ഇത് വരെ കണ്ടിട്ടില്ല....സമാധാനം..!.തെലുങ്കന്മാര്‍ ഉടനെ NIT യിലേക്ക് വിട്ടു..അവിടെ അവന്മാരുടെ പരിചയക്കാര്‍ ഉണ്ട്..ബുദ്ധി ജീവികള്‍...ഞങ്ങളുടെ പരിചയത്തില്‍ ബുദ്ധി ജീവികള്‍ ഒന്നും ഇല്ല...ഉള്ളത് എല്ലാം ഞങ്ങളെ പോലെ കൂതറകള്‍ മാത്രം... അത് കൊണ്ട് ഞങ്ങള്‍ നേരെ ഹോസ്റ്റല്‍ ലേക്ക് പോന്നു...അവിടെ ചെന്നിട്ടു എന്തൊക്കെ വേറെ എന്തൊക്കെ പണി ഉള്ളതാ....!


ഹോസ്റ്റല്‍ ഇല്‍ കമ്പ്യൂട്ടര്‍ കൊണ്ട് വന്നിട്ടുണ്ട്...ഹോം തീയേറ്റര്‍ ഒന്ന് സെറ്റ് അപ്പ്‌ ചെയ്യണം...
"ഇന്നലെ ജുറാസിക് പാര്‍ക്ക്‌ കണ്ടിട്ട്  ഒരു എഫക്റ്റ്‌ പോരായിരുന്നു... ദിനോസര്‍ അലറുന്നത് കേട്ടിട്ട് ഒന്നും അങ്ങോട്ട്‌ ഒരു സുഖം തോന്നുനില്ല..." ഹരി..
"ശരിയാ...നമ്മുടെ സൌണ്ട് സിസ്റ്റം ഒന്ന് കൂടെ നന്നാവാനുണ്ട്..."


ഞങ്ങള്‍ മലയാളികള്‍ വേഗം അത് കിടിലം ആക്കാന്‍ ഉള്ള ശ്രമം ആരംഭിച്ചു....ഭിത്തിയില്‍ പല ഭാഗങ്ങളിലായി ആണി അടിച്ച്‌...വയറുകള്‍ ഒക്കെ കണക്ട് ചെയ്തു.....സ്പീക്കര്‍ നാലെണ്ണം ഫിറ്റ്‌ ചെയ്തു....ഇപ്പൊ ഏതാണ്ട് സെറ്റ് അപ്പ്‌ ആയി...അപ്പോളേക്കും NIT യില്‍ കണ്സല്റ്റ് ചെയ്യാന്‍ പോയ തെലുങ്കന്മാര്‍ ഒക്കെ തിരിച്ചു എത്തി...ഞങ്ങളുടെ സെറ്റ് അപ്പ്‌ കണ്ടു അവന്മാര്‍ അന്തം വിട്ടു...അവന്മാര്‍ assignment ചെയ്യാന്‍ ഉള്ള മാര്‍ഗങ്ങള്‍ ഒക്കെ കണ്ടു പിടിച്ചിട്ട് ആണ് വന്നിരിക്കുന്നത്..."assignment ചെയ്യാന്‍ കൂടുന്നോ?" അവന്മാര്‍ ചോദിച്ചു...പിന്നെ..ഓണത്തിന്റെ ഇടയ്ക്കാണ് അവന്മാരുടെ ഒരു പുട്ട് കച്ചോടം..."നിങ്ങള്‍ ചെയ്തോ.." ഏക സ്വരത്തില്‍ ഞങ്ങള്‍ അവന്മാരെ പറഞ്ഞു വിട്ടു...


അങ്ങനെ അവന്മാര്‍ അവിടെ assignment ചെയ്യലും ഞങ്ങള്‍ ഇവിടെ  സിനിമ കാണലും തുടങ്ങി... അവരുടെ കൂട്ടത്തില്‍ പണ്ട് ടീച്ചര്‍ ആയിരുന്ന ഒരുത്തന്‍ ഉണ്ട്....അവനാണ് assignment ചെയ്യാന്‍ അവിടെ നേതൃത്വം കൊടുക്കുന്നത്...ഇവിടെ ഞങ്ങള്‍ മലയാളികളുടെ കൂട്ടത്തിലും ഉണ്ട്..പണ്ട് ടീച്ചര്‍ ആയിരുന്ന ഒരുത്തന്‍..! സൌണ്ട് ആന്‍ഡ്‌ ലൈറ്റ് ഒക്കെ അഡ്ജസ്റ്റ് ചെയ്തു .ഇവിടെ സിനിമ കാണലിനു  നേതൃത്വം കൊടുക്കുന്നത് അദ്ദേഹം ആണ്...! തെലുങ്കന്മാരെ അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ...!


സിനിമ ഒരണ്ണം കഴിഞ്ഞു....നല്ല വിശപ്പ്‌..അതൊരു പുതിയ കാര്യം ഒന്നും അല്ല..! ഇനി ഭക്ഷണം കഴിച്ചിട്ട് ആവാം ബാക്കി പരിപാടി എന്ന് ഞങ്ങള്‍ തീരുമാനിച്ചു..ബാക്കി പരിപാടി എന്ന് പറയുമ്പോ ആരും തെറ്റി ധരിക്കരുത്...assignment ചെയ്യല്‍ ഒന്നും അല്ല...രണ്ടു സിനിമ കൂടെ കണ്ടു തീര്‍ക്കാനുള്ളതാണ്...! അങ്ങനെ ഞങ്ങള്‍ കാട്ടങ്ങല്‍ ടൌണ്‍ ഇല്‍ പോയി അമേരിക്കന്‍ ചോപ്സിയും കേരളത്തിന്റെ ദേശീയ ഭക്ഷണം ആയ പൊറോട്ടയും ..പിന്നെ ജ്യുസും ഒക്കെ കഴിച്ചു ..ഏമ്പക്കവും വിട്ടു ഹോസ്റ്റലില്‍ തിരിച്ചു എത്തി...പാവം തെലുങ്കന്മാര്‍ അപ്പോളും ഭക്ഷണം പോലും കഴിക്കാതെ assignment ചെയ്യല്‍  ആണ്...പുവര്‍ ഫെല്ലോസ്..! ഫുഡ്‌ അടിച്ചതിന്റെ കനം കൊണ്ട് ഉറക്കം വരുന്നുണ്ട്...കിടന്നു ഉറങ്ങിയാലോ? പാടില്ല.... കര്‍ത്തവ്യ ബോധം ഉള്ളവരാണ് ഞങ്ങള്‍....അങ്ങനെ വീണ്ടും സിനിമ തുടങ്ങി...ഇടയ്ക്ക് തെലുങ്കന്മാര്‍ വന്നു പറയും.."ശബ്ദം ഇത്തിരി കുറയ്ക്കാമോ?"...പാവങ്ങള്‍...! രാത്രി ഒന്ന് ഒന്നരയോടെ സിനിമ കണ്ടു സന്തുഷ്ടര്‍ ആയി ഞങ്ങളും assignment  ശരി ആവുമോ എന്നാ പേടിയോടെ തെലുങ്കന്മാരും  ഉറങ്ങി...!


നേരം വെളുത്തു.... സൂര്യനു വേറെ പണി ഒന്നും ഇല്ല.. ആറു ആറര ആവുമ്പോലെക്കും ലൈറ്റ് ഉം അടിച്ച്‌ കൊണ്ട് വന്നോളും..! മനുഷ്യനെ ഉറങ്ങാന്‍ സമ്മതിക്കാതെ.! ഈ സൂര്യന് രണ്ടു ദിവസം കാഷ്വല്‍   ലീവ് എടുത്താല്‍ എന്താ? ചിലപ്പോ പുള്ളിയുടെ ബോസ്സ് കലിപ്പിക്കും ആയിരിക്കും...! അങ്ങനെ ഞങ്ങള്‍ പഠനം എന്ന പേരും പറഞ്ഞു കയറി ഇറങ്ങുന്ന സ്ഥലത്തേക്ക് തിരിച്ചു..പോവുന്ന വഴിയില്‍ assignment  കോപ്പി അടിക്കാന്‍ ഉള്ള പേപ്പര്‍ വാങ്ങാന്‍ മറന്നില്ല..തെലുങ്കന്മാര്‍ക്ക് കാണിച്ചു തരാന്‍ പറഞ്ഞപ്പോ ആദ്യം ഒക്കെ ഒരു മടി..ഞങ്ങള്‍ കഷ്ടപ്പെട്ടു  ചെയ്തതല്ലേ....എന്ന ഭാവം..അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ...കുത്തിനു പിടിച്ചു മേടിച്ചു.. കണ്ണൂര്‍ കാരോടാണോ അവന്റെ ഒക്കെ കളി?


ക്ലാസ്സ്‌ തുടങ്ങി....അരം അരം കിന്നരം എന്ന സിനിമയില്‍ ജഗതി പറയുന്നുണ്ട്.. " നാല് നട്ടും ഒരു മുഴം കയറും കൊണ്ടാണ് ഞാന്‍ ഈ കാര്‍ ഓടിക്കുന്നത് "  എന്ന പോലെ " നാല് പവര്‍ പൊയന്റും ഒരു കമ്പ്യൂട്ടറും കൊണ്ട്   ക്ലാസ്സ്‌ എടുക്കാം .." എന്ന് തെളിയിച്ച  സാര്‍ ആണ് രാവിലെ ക്ലാസ്സ്‌.....ക്ലാസ്സ്‌ ഒക്കെ അതിന്റെ വഴിക്ക് നടക്കുന്നുണ്ട്...ഞങ്ങള്‍ ബാക്ക് റോവില്‍ ഇരുന്നു തകൃതിയായി assignment പകര്‍ത്തി എഴുതുന്നു....എന്തു ഏത്..എങ്ങനെ എന്നൊന്നും അറിയില്ല......ക്ലാസ്സ്‌ കഴിഞ്ഞപ്പോളെക്കും assignment പകര്‍ത്തി എഴുതലും കഴിഞ്ഞു.....! ഉച്ച ആയപ്പോളേക്കും ഞങ്ങളും assignment  സബ് മിറ്റ് ചെയ്തു... ഞങ്ങള്‍ ഇതൊക്കെ എത്ര കണ്ടിരിക്കുന്നു..!


പിറ്റേന്ന് ജോണ്‍ സാര്‍ കലി തുള്ളി വന്നു....എല്ലാവനും കോപ്പി അടിച്ചു എന്ന് പുള്ളിക്ക് മനസിലായി.. എല്ലാവനും നേരിട്ട് വന്നു ഇത് എങ്ങനെ ചെയ്തു എന്ന് വിശദീകരിച്ചു കൊടുക്കണം എന്നും പറഞ്ഞു പോയി..  എല്ലാവനും പേടിച്ചു...പഠനം തുടങ്ങി...സാര്‍ ഓരോരുത്തരെ ആയി വിളിച്ചു തുടങ്ങി... തെലുങ്കന്മാര്‍ ഒക്കെ ആദ്യമേ പോയി....എല്ലാവരെയും ജോണ്‍ സാര്‍ കടിച്ചു കീറി...ഇനി മേലാല്‍ ഇങ്ങനെ കാണിക്കരുത് എന്നൊക്കെ താക്കീത് ചെയ്തു....അവന്മാര്‍ ഒക്കെ പേടിച്ചു വിറച്ചു...ഞങ്ങളുടെ കൂട്ടത്തില്‍ നിന്നും ബെര്‍ലിയും കാനുവും പോയി... അവന്മാര്‍ എന്തൊക്കെയോ പറഞ്ഞു അഡ്ജസ്റ്റ് ചെയ്തു എന്നാ തോന്നുന്നത്....ഇനി പോവാന്‍ ബാക്കി   ഉള്ളത് രണ്ടു മഹാരഥന്‍മാര്‍ ..ഞാനും ഹരിയും..!


ഞാന്‍ ആദ്യം പോയി...സാര്‍ എന്റെ പേപ്പര്‍ എടുത്തു കാണിച്ചു....കുറേ ചോദ്യങ്ങള്‍.."ഈ ഉത്തരം എങ്ങനെ കിട്ടി..? ഇത് എന്ത് കൊണ്ട് ഇങ്ങനെ? അത് എന്ത് കൊണ്ട് അങ്ങനെ..?" ഞാന്‍ രാഹുല്‍ ദ്രാവിഡ്‌ ശോഹയ്ബ് അക്തര്‍ നെ നേരിടുന്ന പോലെ ആണ് പരിപാടി...ശോഹയ്ബ് അക്തര്‍ ഒരു കിലോമീറ്റര്‍ ഓടി വന്നു 150 കിലോമീറ്റര്‍ സ്പീഡില്‍ ബൌള്‍ ചെയ്യും..ദ്രാവിഡ്‌ അത് ബാറ്റ്  കൊണ്ട് മെല്ലെ മുട്ടി ക്രീസില്‍ തന്നെ ഇടും..അക്തര്‍നു പ്രാന്ത് പിടിക്കും ... ഹര്‍ഭജന്‍  സിക്സ്   അടിച്ചാല്‍ പോലും അക്തര്നു ദേഷ്യം ആണ് വരുക..ഇത് പോലെ പ്രാന്ത് പിടിക്കില്ല...ഏതാണ്ട് ഇത് പോലെ ആണ് ഞങ്ങളുടെ അഭിമുഖവും...ചിന്തിച്ചു  ചിന്തിച്ചു  സാര്‍ ഓരോ ചോദ്യങ്ങള്‍ ചോദിക്കും..മിക്ക  ചോദ്യങ്ങള്‍ക്കും എനിക്ക് ഉത്തരം ഇല്ല..ഇടയ്ക്കിടയ്ക്ക് എന്റെ ട്രേഡ് മാര്‍ക്ക്‌ ആയ  ഓരോ ആന മണ്ടത്തരങ്ങളും... സാറിനു പ്രാന്ത് പിടിച്ചു തുടങ്ങി....."ഇവനെ ഒക്കെ ഞാന്‍ എന്ത് ചെയ്യും എന്റെ കര്‍ത്താവെ" എന്ന് സാറിനു തോന്നി തുടങ്ങി കാണും..അത് കൊണ്ട് എന്നെ മാത്രം വഴക്ക് ഒന്നും പറഞ്ഞില്ല.വട്ട്  ആയി തല ചൊറിഞ്ഞ് സാര്‍ എന്നോട് വേഗം സ്ഥലം വിട്ടോ  എന്ന് പറഞ്ഞു...


ഞാന്‍ ഇറങ്ങുമ്പോ ഹരി കയറാന്‍ റെഡി ആയി നില്‍പ്പുണ്ട്.." എങ്ങനെ ഉണ്ടെട?" " കുഴപ്പം ഒന്നും ഇല്ല... സാര്‍ വെറും പാവം.. എല്ലാവനും നമ്മളെ പറഞ്ഞു പേടിപ്പിച്ചതാ... നീ ധൈര്യമായി ചെല്ല്..." മണ്ടത്തരത്തിന്റെ കാര്യത്തില്‍ ഞാന്‍ പുലി ആണ് എങ്കില്‍ ഹരി ചീറ്റപ്പുലി ആണ്....ചീറ്റപ്പുലി സിംഹത്തിനെ നേരിടാന്‍ അകത്ത് കയറി...അകത്തു നടന്നത് എന്താണ് എന്ന് എനിക്ക് വ്യക്തമായി അറിയില്ല.....എങ്കിലും അവന്‍ പറഞ്ഞു കുറച്ചു കാര്യങ്ങള്‍..." ഡാ ബൈ പാസ്‌ കാപസിറ്റൊര്‍ എന്തിനാണ് എന്ന് അങ്ങേരു ചോദിച്ചു...ഞാന്‍ പറഞ്ഞു കറന്റ്‌  വോള്‍ടൈജ്   ഒക്കെ ഒരുപാട്  കൂടുതല്‍ വന്നു കഴിയുമ്പോ അതിനു ശരിക്ക് പോവേണ്ട വഴിയില്‍ പോവാന്‍ ബുദ്ധിമുട്ട് ആവും..ഈ ട്രാഫിക്‌ ജാം ഒക്കെ വരുമ്പോ ചാക്ക ബൈ പാസില്‍ ചെയ്യുന്ന  പോലെ.. . അപ്പൊ കറന്റ്‌ നും വോള്‍ടൈജ് നും  കയറി പോവാന്‍ വേണ്ടി  ഉള്ളതാണ് ബൈ പാസ്‌ എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്...ഞാന്‍ എല്ലാം ഇത് പോലെ  കൃത്യം കൃത്യം ആയി തന്നെ പറഞ്ഞു കൊടുത്തിട്ടുണ്ട്‌..സാര്ന്റെ എല്ലാ സംശയവും തീര്‍ന്നു..." ബൈ പാസ്‌ കാപസിറ്റൊര്‍ എന്തിനു എന്നൊന്നും എനിക്കും അറിഞ്ഞൂടാ...ചിലപ്പോ ഇതായിരിക്കും ശരി എന്ന് ഞാനും വിശ്വസിച്ചു..


assignment  കോപ്പി അടിച്ചത് വന്‍ പ്രശ്നം ആവും എന്ന് പാവം തെലുങ്കന്മാര്‍ ഒക്കെ പേടിച്ചു..മാര്‍ക്ക്‌ കുറയുമോ ...? ക്ലാസില്‍ കയറേണ്ട എന്ന് പറയുമോ?(ഒന്ന് പറഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹം ഞങ്ങള്‍ക്ക് ഇല്ലാതില്ല!) ഞങ്ങള്‍ക്ക് ഏതായാലും പേടി ഒന്നും ഇല്ല...പക്ഷെ  ആരും  പ്രതീക്ഷിക്കാത്ത  കാര്യം   ആണ് ഒടുവില്‍ സംഭവിച്ചത് ...


ജോണ്‍ സാര്‍ assignment കൊടുക്കല്‍ അതോടെ നിറുത്തി...! ഇനി ഒരെണ്ണം കൂടെ തന്നു ഞങ്ങളുടെ മണ്ടത്തരങ്ങള്‍ കേള്‍ക്കാന്‍ ഉള്ള ത്രാണി ഇല്ലായിരുന്നു പാവം സാറിന്..!



2011, ജൂലൈ 31, ഞായറാഴ്‌ച

കുരുട്ടു ബുദ്ധി ...........

മൈക്രോ പ്രോസ്സസ്സര്‍   ലാബ്..

ഇങ്ങനെ ഒരു ഭീകരന്‍ അവതരിക്കുന്നത്  അഞ്ചാം സെമെസ്റ്റെരില്‍   ആണ്.അഞ്ചാം   സെമെസ്റ്റെരില്‍ പഠിക്കുന്ന കാലം എന്ന് പറഞ്ഞാല്‍ സാങ്കേതികമായി ശരി അല്ല....പുറത്ത് വേറെ പണി ഒന്നും ഇല്ലാത്തപ്പോ അഞ്ചാം സെമെസ്റ്റര്‍ ക്ലാസ്സില്‍ കയറി ഇരുന്നു ഉറങ്ങുന്ന  കാലം എന്ന് പറഞ്ഞാല്‍ കുറച്ചു  കൂടെ ശരി ആണ്.

സ്കൂളില്‍ പഠിക്കുമ്പോ ഒരു ക്ലാസില്‍ നിന്നു അടുത്ത്‌ ക്ലാസിലേക്ക് ജയിക്കുമ്പോ എന്തൊക്കെ ബുദ്ധിമുട്ട് ആയിരുന്നു......പുതിയ ടെക്സ്റ്റ്‌ ബുക്ക്‌ വാങ്ങണം.. നോട്ട് ബുക്ക്‌ വാങ്ങണം..ഒരു സെമെസ്റ്റര്‍ ഇല്‍  നിന്നു അടുത്ത സെമെസ്റ്റര്‍  ആവുമ്പോ ഇത്ര ബുദ്ധിമുട്ട് ഒന്നും ഇല്ല..ടെക്സ്റ്റ്‌ ബുക്ക്‌ ഒന്നും പണ്ടേ വാങ്ങാറില്ല...ഏതോ ഒരു സിനിമയില്‍ ജഗതി പറയുന്ന പോലെ " എല്ലാം പാഴ് ചെലവ് ആണെന്നെ!!..." ആ കാശിനു എത്ര സുഖിയനും ബോണ്ടയും പഴം പൊരിയും കഴിക്കാം...


പിന്നെ നോട്ട് ബുക്ക്‌.. ഞാന്‍ പണ്ടേ നോട്ട് ഒന്നും എഴുതാറില്ല..ക്ലാസ്സില്‍ ഉറങ്ങി ഇല്ല എങ്കില്‍ ആരുടെ എങ്കിലും പടം വരക്കും..! അത് കൊണ്ട് നോട്ട് ബുക്കും ഫ്രഷ്‌ ആയി തന്നെ ഇരിക്കും. സെമെസ്റ്റര്‍ മാറുമ്പോ മൂന്നോ നാലോ പേജ് കീറി കളഞ്ഞാല്‍ അടുത്ത സെമസ്റ്ററില്‍ വീണ്ടും അത് തന്നെ ഉപയോഗിക്കാം...

മുരുഗന്‍ എന്ന് ഓമന പേരില്‍ എല്ലാവരും വിളിക്കുന്ന ഒരു സാറിനാണ് പ്രസ്തുത ലാബ്‌ ന്റെ ചുമതല..പുതിയതായി സ്റ്റേഷനില്‍ ചാര്‍ജ് എടുത്ത സര്‍ക്കിള്‍ ഏമാന്‍ ന്റെ സ്വഭാവം ആണ്..കര്‍ശന നിര്‍ദേശം ആണ് "എല്ലാവരും നോട്ട് ബുക്കില്‍ ചെയ്യാനുള്ള പ്രോഗ്രാം എഴുതി കൊണ്ട് വരണം" എന്ന്...അത് കൊണ്ട് പഴയ ഒരു നോട്ട് ബുക്ക്‌ ന്റെ രണ്ടു മൂന്ന് പേജ് കീറി കളഞ്ഞു ഞാനും ലാബിനായി ഒരു നോട്ട് ബുക്ക്‌ ഉണ്ടാക്കി..ഐശ്വര്യമായി "രാജേഷ്‌ ജി പിള്ള , s 5 , EC " എന്ന് മുകളിലും "മൈക്രോ പ്രോസ്സ്സോര്‍ ലാബ്" എന്ന് നടുവിലും ഭംഗിയായി എഴുതി വച്ചു...അതോടെ തീര്‍ന്നോ ഐശ്വര്യം? ഹേയ്‌ ഇല്ല..!ബുക്ക്‌ കവറില്‍ ഐശ്വര്യാ റായി ചേച്ചി ആണ് ...അങ്ങനെ ചിരിച്ചു കൊണ്ടിരിക്കുന്ന പടം..അത് കൊണ്ട് ഇപ്പോളും ഉണ്ട് ഐശ്വര്യം..

ഇനി പ്രോഗ്രാം എഴുതണം.. ദൈവം സഹായിച്ചു എനിക്ക് അതിന്റെ abcd അറിഞ്ഞു കൂടാ..എന്നെ മാത്രം കുറ്റം പറഞ്ഞിട്ടും കാര്യമില്ല...ഈ കുന്തത്തിന്റെ തിയറി പേപ്പര്‍  കൊച്ചിന്‍ യുനിവേര്‍സിറ്റി ഞങ്ങളോട് പഠിക്കാന്‍ പറഞ്ഞിട്ടില്ല.(ഒന്ന് പറഞ്ഞിരുന്നെങ്കില്‍ കാണാമായിരുന്നു..ഒരു സപ്ലി  ..അല്ലാണ്ട് എന്ത്..!)..നാലാം സെമെസ്റ്റര്‍ല്‍ കമ്പ്യൂട്ടര്‍ architecture ആന്‍ഡ്‌ organization എന്ന് ഒരു പേപ്പര്‍ ഉണ്ട്.അത് തന്നെ  ആര്‍ക്കും ഒന്നും മനസിലാവുന്നില്ല.ഈനാം പേച്ചിക്ക് മര പട്ടി കൂട്ട് എന്ന് പറഞ്ഞ പോലെ  അതിന്റെ അവസാനത്തെ രണ്ടു module   ആയി ആണ് മൈക്രോ പ്രോസ്സസ്സര്‍ പഠിക്കാന്‍ പറഞ്ഞിരിക്കുന്നത്. അന്ന് ആകെ പഠിച്ചത് ഇതിന്റെ architecture എന്നും പറഞ്ഞു കുറേ പെട്ടികള്‍ മാത്രം ...നല്ല രസം ...കുറേ പെട്ടികള്‍..... അങ്ങോട്ടും ഇങ്ങോട്ടും കുറേ വരകളും..ഇത് മാത്രം അറിയാം.. ഈ ജ്ഞാനം വച്ചു വേണം പ്രോഗ്രാം എഴുതാന്‍..എന്റെ മുരുഗാ.."ഹര ഹരോ ഹര.."!

ലാബ് തുടങ്ങുന്ന ആദ്യത്തെ ദിവസം ആരുടെ ഒക്കെയോ നോട്ട് ബുക്ക്‌ നോക്കി എന്റെ ബുക്കിലും കുറേ പടം ഒക്കെ വരച്ചു മുരുഗനെ കാണിച്ചു ലാബില്‍ കയറി..ഏതായാലും ആദ്യം കാണിച്ച ശൌര്യം ഒന്നും മുരുഗന്‍ പിന്നെ കാണിച്ചില്ല... പിന്നെ എല്ലാം സാധാരണ പോലെ..എല്ലാവര്‍ക്കും കേട് ആക്കാനും മാത്രമുള്ള  ഉള്ള കിറ്റ്‌ ലാബില്‍ ഇല്ല...അത് കൊണ്ട് രണ്ടും മൂന്ന്നും പേര് ഒന്നിച്ചാണ് ലാബ്‌ ചെയ്യല്‍... സൗകര്യം ആയി..

എന്റെ കൂടെ പഠിപ്പിസ്റ്റ് രതീഷ്‌ (കണ്ടാല്‍ ഉള്ള ഓമനത്വം കൊണ്ട് എല്ലാരും ടൈസണ്‍  എന്ന് വിളിക്കും) ഉണ്ടല്ലോ..അവന്‍ പ്രോഗ്രാം ഒക്കെ എഴുതി കൊണ്ട് വന്നോളും..അവന്‍ തന്നെ എല്ലാം കിറ്റില്‍ പ്രോഗ്രാം ചെയ്തോളും. ഔട്ട്‌ പുട്ടും ഉണ്ടാക്കും.....അപ്പൊ എനിക്ക് എന്താ പണി എന്ന് ചോദിക്കരുത്..നാട്ടുകാരുടെ ക്ഷേമം അന്വേഷിക്കണം... ചായയും സുഖിയനും തിന്നണം.. രാജ്യത്തിന്റെ പുരോഗതിക്കായി ചര്‍ച്ചകള്‍ നടത്തണം..  ഉറങ്ങണം.... അങ്ങനെ ഭാരിച്ച പണികള്‍ ആണ് എനിക്ക്..

ഞാന്‍ ഒന്നും ചെയ്തില്ല എന്ന് ആരും കുറ്റം പറയരുത്....ഒരിക്കല്‍ ടൈസണ്‍  ഒരു പ്രോഗ്രാം എഴുതി  stepper   മോട്ടോര്‍ നെ കറക്കി.. എങ്ങോട്ട് ആണ് ഇത് കറങ്ങുന്നത് എന്ന് അവനു മനസിലാവുന്നില്ല...പാവം..! അപ്പൊ ഞാന്‍ ആപത്തിലെ സഹായിയായ ഡിങ്കനെ പോലെ  ഇടപെട്ടു..എന്റെ ബുക്കില്‍ നിന്നും ഒരു കഷണം കടലാസ് കീറി അതിന്റെ മേലെ പിടിപ്പിച്ചു.. ഒരു ആരോ മാര്‍ക്കും ഇട്ടു.കിടിലം !..ഇപ്പൊ കണ്ടാല്‍ മനസിലാവും ഇത് കറങ്ങുന്നുണ്ട് എന്ന്....ഉറക്കം തൂങ്ങിയും പഞ്ചാര അടിച്ചും ഇരിക്കുന്ന ബാക്കി ഉള്ളവന്മാരെയും വിളിച്ചു കാണിച്ചു..."കണ്ടോടാ ആണ്‍ പിള്ളേര്‍ stepper   മോട്ടോര്‍ കറക്കുന്നത്  ?"ഇതാണ് ആറു മാസത്തിനു ഇടയില്‍ ഞാന്‍ ചെയ്ത ഏക പരീക്ഷണം..!

സെമെസ്റ്റര്‍ കഴിയാറായി...ഇത് എനിക്ക് തീരെ ഇഷ്ടം ഉള്ള കാര്യം അല്ല...പഠിക്കാനുള്ള കൊതി കൊണ്ട് ഒന്നും അല്ല..സെമെസ്റ്റര്‍ തീരുമ്പോ പരീക്ഷ എന്ന ഒരു അനാവശ്യ സംഗതി വരും...മനുഷ്യനെ മിനക്കെടുത്താന്‍..വന്നു internal പരീക്ഷ.!.സാദാ പോലീസ് ആയിരുന്ന മുരുഗന്‍ അപ്പൊ വീണ്ടും D S P  ആയി..എല്ലാവരെയും നേരിട്ട് അര മണിക്കൂര്‍ ഒക്കെ വൈവ നടത്തും എന്നാണ് പറയുന്നത്...ഈശ്വരാ...

വൈവ നടത്താന്‍ എന്നെ വിളിച്ചപ്പോള്‍ ഏകദേശം 5 മണി ആയി..മുരുഗന്‍ എന്തെക്കൊയോ രണ്ടു മൂന്നു സിമ്പിള്‍ ചോദ്യങ്ങള്‍ ചോദിച്ചു എന്നോട്..ഈ സിമ്പിള്‍ ചോദ്യങ്ങള്‍ പണ്ടേ എനിക്ക് ഇഷ്ടം അല്ല..അത് കൊണ്ട് ഉത്തരം പറഞ്ഞില്ല..".എന്ത് എങ്കിലും അറിയാമോ?" മോട്ടോര്‍ നു മേലെ കടലാസ്സ്‌ വെക്കാന്‍ അറിയാം ..അല്ലാണ്ട് എനിക്ക് എന്ത് അറിയാന്‍..."പഠിച്ചു വരുന്നതെ ഉള്ളു സാര്‍ " ഞാന്‍ വിനീതനായി ..."എന്നാ പഠിച്ചിട്ട്  ഒക്കെ വാ..എത്ര കാലം എടുക്കും പഠിക്കാന്‍?" ചോദ്യത്തോടൊപ്പം ഒരു ആക്കിയ ചിരിയും....ചിരി കൊലച്ചിരി ആയിരുന്നു എന്ന് മാര്‍ക്ക്‌ കണ്ടപ്പോ എനിക്ക് മനസിലായി...75 ഇല്‍ 40 മാര്‍ക്ക്‌ ആണ് മുരുഗന്‍ സാര്‍ എനിക്ക് തന്നത്...അതില്‍ അല്ല എനിക്ക്  വിഷമം...അതിനെക്കാള്‍ കുറഞ്ഞ മാര്‍ക്ക് ഞാന്‍  നോക്കിയിട്ട് വേറെ ആര്‍ക്കും കാണുന്നില്ല.." യു ബ്രൂട്ടസ്..! നിനക്ക് ഞാന്‍ വെച്ചിട്ടുണ്ട്.."

അങ്ങനെ internal പരീക്ഷ എന്ന മഹാമഹം കഴിഞ്ഞു..ഇനി ആണ് യുനിവേര്‍സിറ്റി പരൂഷ .....വീണ്ടും മുരുഗനുമായി ഉള്ള അങ്കം..എങ്ങനെ എങ്കിലും മുരുഗനെ ഒന്ന് ഞെട്ടിക്കണം എന്ന ആഗ്രഹം എനിക്കുണ്ട്...
അങ്ങനെ സഹ മുറിയനായ ചൊവ്വ മനുഷ്യന് ഞാന്‍ ശിഷ്യപ്പെട്ടു..അദ്ദേഹം പഠിച്ച പണി പതിനെട്ടും നോക്കി..എന്നെ പഠിപ്പിക്കാന്‍..സോറി..ഞാന്‍ കീഴടങ്ങിയില്ല...." ചന്തുവിനെ പഠിപ്പിക്കാന്‍ ആവില്ല മക്കളെ.." ഞാന്‍ മമ്മൂട്ടി യെ പോലെ അങ്ങനെ നില്പ് ആണ്...


ഏതായാലും ഒരു കാര്യം ഞാന്‍ അദ്ദേഹത്തില്‍ നിന്നു പഠിച്ചു..എങ്ങനെ മൈക്രോ പ്രോസ്സസ്സര്‍ കിറ്റ്‌ ഉപയോഗിക്കാം എന്ന്....ഞാന്‍ ചോദിച്ചു.." എടാ ഇപ്പൊ മൂന്നും അഞ്ചും കൂട്ടാന്‍ ആണ് ചോദ്യം എങ്കില്‍ ഉത്തരം ആയി കിട്ടുന്നത് എട്ട്..ഇതില്‍ മൂന്ന് എവിടെ സ്റ്റോര്‍ ചെയ്യണം....അഞ്ചു എവിടെ സ്റ്റോര്‍ ചെയ്യണം? എട്ട് എന്ന ഉത്തരം എവിടെ വരും? " എന്റെ സംശയം സിമ്പിള്‍..അവന്‍ പറഞ്ഞു തന്നു" ഏതെങ്കിലും ഒരു മെമ്മോറി location  ഇല്‍ 3  സ്റ്റോര്‍ ചെയ്യണം..വേറെ ഒരു മെമ്മോറി location  ഇല്‍ 5 സ്റ്റോര്‍ ചെയ്യണം. .പ്രോഗ്രാം ശരി ആണെങ്കില്‍ ഉത്തരം ആയി നീ പ്രോഗ്രാമില്‍ പറയുന്ന   മെമ്മോറി location  ഇല്‍ എട്ട് വരും ..ഉദാഹരണത്തിന് നീ 2000  എന്ന മെമ്മോറി location  ഇല്‍ 3  സ്റ്റോര്‍ ചെയ്തു 2001 എന്ന മെമ്മോറി location  ഇല്‍ 5  സ്റ്റോര്‍ ചെയ്തു..പ്രോഗ്രാമ്മില്‍ നീ പറയുന്നു... ഉത്തരം 2100  എന്ന മ്മോറി location  ഇല്‍ വരും എന്ന്... പ്രോഗ്രാം ശരി ആണ് എങ്കില്‍ 2100  എന്ന മ്മോറി location  ഇല്‍ എട്ട് എന്ന   ഉത്തരം താനേ വരും.....  "..അങ്ങനെ ചൊവ്വ ഗുരുക്കളുടെ അടുത്ത്‌ നിന്നു ഞാന്‍ ഒരു അടവ് പഠിച്ചു.. അതെങ്കില്‍ അത്...!

യുനിവേര്‍സിറ്റി പരൂഷ ആയി...രാജേഷ്‌ എന്ന പേര് ആയതു കൊണ്ട് പരീക്ഷ യ്ക്ക് ഒക്കെ അവസാനമേ എന്റെ പേര് വരൂ..അക്ഷര മാല ക്രമത്തില്‍ ആണല്ലോ ആളെ വിളിക്കുന്നത്..ആദ്യം പോയ പുലികള്‍ ഒക്കെ ഔട്ട്‌ പുട്ട് ഒന്നും ഇല്ലാതെ മടങ്ങി..."ഒരു രക്ഷയും ഇല്ല..." എല്ലാവരും ഇതാണ് പറയുന്നത്..

ഉച്ച ആയപ്പോ ഞാന്‍ അകത്ത് കയറി..നറുക്ക് ഇട്ടാണ് ചോദ്യങ്ങള്‍ ... ഞാന്‍ നറുക്ക് എടുത്തു..കിട്ടിയത് odd നമ്പര്‍ കളുടെ square കണ്ടു പിടിക്കാന്‍ ഉള്ള ചോദ്യം..ആദ്യം odd നമ്പര്‍ കണ്ടു പിടിച്ചിട്ടല്ലേ square .. നടന്നത് തന്നെ...! " കിറ്റില്‍ പണിയുന്നതിനു മുന്നേ എല്ലാരും ഫ്ലോ ചാര്‍ട്ട് കാണിക്കണം.." മുരഗന്‍ അവിടെ ഇരുന്നു ഓര്‍ഡര്‍ ഇടുന്നുണ്ട്....ഭാഗ്യം! പടം വരയ്ക്കാന്‍ എനിക്ക് അറിയാം..ആറ്റം ബോംബ്‌ ഉണ്ടാക്കുനതിന്റെ ഫ്ലോ ചാര്‍ട്ട് വേണം എന്ന് പറഞ്ഞാലും ഞാന്‍ വരയ്ക്കും..അല്ലെങ്കിലും ഫ്ലോ ചാര്‍ട്ട് വരയ്ക്കല്‍ പണ്ടേ എനിക്ക് ഇഷ്ടം ആണ്..വേഗം ഫ്ലോ ചാര്‍ട്ട് ഉണ്ടാക്കി കാണിച്ചു..കൊള്ളാമല്ലോ..എന്ന സ്റ്റൈലില്‍ മുരുഗന്‍ എന്നെ ഒന്ന് നോക്കി.."ഇനി വേഗം പ്രോഗ്രാം എഴുതിക്കോ..സമയം കളയേണ്ട.." എന്നും പറഞ്ഞു..അതല്ലേ കുഴപ്പം..ഞാന്‍ മോട്ടോര്‍ കറക്കാന്‍ ഉള്ള പ്രോഗ്രാം എഴുതിയാല്‍ മോട്ടോര്‍ ഉം കിറ്റും ഒന്നിച്ചു കത്തി പോവും എന്ന് എനിക്കല്ലേ അറിയൂ ......!

പക്ഷെ ഇത്തിരി ആലോചിച്ചപ്പോ എനിക്ക് ഒരു കുരുട്ടു ബുദ്ധി തോന്നി..odd  നമ്പര്‍ എന്ന് പറയുമ്പോ 1 ,3 ,5 , ,7 ... .. ഇതിന്റെ square ആയ  ഉത്തരം hexa decimal  ഫോമില്‍ മൈക്രോ പ്രോസ്സസ്സര്‍ ന്റെ ഏതെങ്കിലും മെമ്മോറി location ഇല്‍ ആണ് മുരുഗന്‍ കാണുക..എന്നാ പിന്നെ 1 ,3 ,5 ,7 ഇതിന്റെ ഒക്കെ square (അതായത് 1 ,9 , 25 , 49 ...) ഇതൊക്കെ നേരെ ഏതെങ്കിലും മെമ്മോറി location ഇല്‍ നേരിട്ട് അങ്ങ് സ്റ്റോര്‍ ചെയ്തു ഇതാണ് ഉത്തരം എന്ന് പറഞ്ഞു മുരുഗനെ അത് കാണിച്ചാലോ?.. അങ്ങനെ കിറ്റ്‌ operate ചെയ്യാന്‍ പഠിപ്പിച്ചു തന്ന ചൊവ്വ മനുഷ്യനെ മനസില്‍ ധ്യാനിച്ച്‌ ഞാന്‍ പണി തുടങ്ങി..

2000  എന്ന തുടങ്ങുന്ന മെമ്മോറി location ഇല്‍ വേഗം 1 ,3 ,5 ,7 ന്റെ square ആയ 1 ,9 , 25 , 49 ..സ്റ്റോര്‍ ചെയ്തു..
2100  എന്ന തുടങ്ങുന്ന മെമ്മോറി location ഇല്‍ ഓര്‍ഡര്‍ മാറ്റി 3 ,5 ,7 ,1 ..ന്റെ square അയാ  9 , 25 , 49 ,1 .. സ്റ്റോര്‍ ചെയ്തു..അങ്ങനെ മുരുഗന്‍ പരീക്ഷിക്കാന്‍ ചാന്‍സ് ഉള്ള എല്ലാ odd  നമ്പര് കളുടെ square ഉം ഞാന്‍ പല പല മെമ്മോറി location ഇല്‍ പല പല ഓര്‍ഡര്‍ ഇല്‍  സ്റ്റോര്‍ ചെയ്തു..ഇനി ഇപ്പൊ പ്രോഗ്രാം ഒന്നും വേണ്ട..മുരുഗന്‍ ഏത് odd  നമ്പര്‍ പരീക്ഷിച്ചാലും ഉത്തരം ഞാന്‍ പല പല സ്ഥലങ്ങളിലായി  സ്റ്റോര്‍ ചെയ്തു വച്ചിട്ടുണ്ട്..... കള്ളത്തരം കാണിക്കുമ്പോ അത് ഫൂള്‍ പ്രൂഫ്‌ ആയിരിക്കണം..

ഇനി പ്രോഗ്രാം പേപ്പറില്‍ എഴുതണം...ആര്‍ക്കും ഒന്നും മനസിലാവാത്ത സ്റ്റൈലില്‍ കുറേ ആഡ്, ഷിഫ്റ്റ്‌..ജമ്പ്.. എന്നൊക്കെ അതില്‍ എഴുതി വച്ചു..പടച്ച തമ്പുരാന്‍ വിചാരിച്ചാല്‍ പോലും ഇത് വായിച്ചു മനസിലാക്കില്ല..ബുദ്ധി ഉപയോഗിച്ചു ...ചിന്തിച്ച് എഴുതിയത് ആണ് എന്ന് തോന്നിക്കാന്‍ കുറേ വെട്ടും കുത്തും ഒക്കെ നടത്തി പേപ്പറില്‍..സമയം മൂന്ന് മണി... പരിപാടി തീര്‍ന്നു... നാല് മണി വരെ ആണ് പരീക്ഷ...കള്ളത്തരം കാണിക്കുമ്പോ ട്യ്മിംഗ് വളരെ പ്രധാനം ആണ്. ഞാന്‍ ഇപ്പൊ ഇത് മുരുഗനെ കാണിച്ചാല്‍ അങ്ങേരു ചിലപ്പോ എല്ലാം വായിച്ചും പരീക്ഷിച്ചും നോക്കും...അത് കൊണ്ട് രാഹുല്‍ ദ്രാവിഡ്‌ നെ പോലെ ഞാന്‍ അങ്ങനെ വെയിറ്റ് ചെയ്തു..

മൂന്നു അമ്പത് ആയി സമയം...ആര്‍ക്കെങ്കിലും ഔട്ട്‌ പുട്ട് ഉണ്ടോ? എന്ന് മുരുഗന്‍ ഉറക്കെ ചോദിച്ചു....ഞാന്‍ മെല്ലെ കൈ പൊക്കി..മുരുഗന്‍ ഒന്ന് ഞെട്ടി.. പുലികള്‍ എല്ലാം തോറ്റ സ്ഥലത്ത് പൂച്ചയോ? മുരുഗന്‍ അടുത്ത് വന്നു.." odd നമ്പര്‍ ന്റെ square അല്ലെ ചോദ്യം..?" അതെ..സാര്‍..."ഞാന്‍ odd നമ്പര്‍ എന്റര്‍ ചെയ്യാം " എന്ന് പറഞ്ഞു മുരുഗന്‍ 1 ,3 ,5 ,7 എന്റര്‍ ചെയ്തു..ഞാന്‍ വേഗം2000  എന്ന തുടങ്ങുന്ന മെമ്മോറി location ഇല്‍ പോയി ഞാന്‍ ആദ്യമേ സ്റ്റോര്‍ ചെയ്തു വച്ച ഇതിന്റെ square കാട്ടി കൊടുത്തു..മുരുഗന്റെ ഞെട്ടല്‍ മാറാന്‍ ഇത്തിരി സമയം എടുത്തു...." ഞാന്‍ ഒന്ന് കൂടെ നോക്കട്ടെ.." എന്ന് പറഞ്ഞു മുരുഗന്‍ ഓര്‍ഡര്‍ മാറ്റി 3 ,5 ,7 ,1 എന്ന് എന്റര്‍ ചെയ്തു....മുരുഗന്റെ കണ്ണ് ഒന്ന് തെറ്റിയ സമയം കൊണ്ട് ഞാന്‍ ഇത്തവണ 2000  എന്ന തുടങ്ങുന്ന മെമ്മോറി location നു പകരം 2100   എന്ന തുടങ്ങുന്ന മെമ്മോറി location ആണ് കാണിച്ചു കൊടുത്തത്... അവിടെ ഞാന്‍ ആദ്യമേ ഉത്തരം സ്റ്റോര്‍ ചെയ്തു വച്ചിട്ടുണ്ട്....മുരുഗന്‍ നോക്കുമ്പോ ഉത്തരം കറക്റ്റ്...." എടാ ഭയങ്കരാ " എന്ന സ്റ്റൈലില്‍ മുരുഗന്‍ എന്നെ നോക്കി..അപ്പോളേക്കും മണി നാല്.... മുരുഗന് ടൈം ഇല്ല. പോയിട്ട്  ബാക്കി ഉള്ളവരെ വിറപ്പിക്കാന്‍ ഉള്ളതാണ്...."ഔട്ട്‌ പുട്ട് ഓക്കേ" എന്ന് എന്റെ പേപ്പറില്‍ എഴുതി തിരിച്ചു പോയി...ഭാഗ്യം!..അപ്പോളെകും current പോയി...

ഞാന്‍ എന്തോ തരികിട കാണിച്ചു എന്ന് അടുത്ത്‌ ഇരിക്കുന്ന മല  അണ്ണന് തോന്നി.. അവനും ഇറക്കി ഒരു നമ്പര്‍.." സാര്‍ എനിക്കും ഔട്ട്‌ പുട്ട് ഉണ്ടായിരുന്നു..അപ്പോള്‍ ആണ് കറന്റ്‌ പോയത്.." " എന്ന ഞാന്‍ UPS കൊണ്ടുവരട്ടെ?" മുരുഗന്‍ ചോദിച്ചു...അതോടെ മല  അണ്ണന്‍ ഒതുങ്ങി...

അങ്ങനെ ചൊവ്വ ഗുരുക്കള്‍ പഠിപ്പിച്ച അടവ് ഭംഗി ആയി ഉപയോഗിച്ചു 75   ഇല്‍ 68 മാര്‍ക്ക് വാങ്ങി ഞാന്‍ ലാബ്‌ പാസ്‌ ആയി...പാവം ചൊവ്വ ഗുരുക്കള്‍ ഔട്ട്‌ പുട്ട് കിട്ടാണ്ട്‌ 35 മാര്‍ക്ക്..!

നോട്ട്: ചില സമയത്ത് ബുദ്ധി യെക്കാള്‍ ഉപയോഗപ്പെടുക കുരുട്ടു ബുദ്ധി ആയിരിക്കും...
ഡിസ് ക്ലൈമര്‍:..ബി ടെക് പഠിക്കുന്ന ..മൈക്രോ പ്രോസ്സസ്സര്‍   ലാബ് പരീക്ഷ എഴുതുന്ന പിള്ളേര്‍ ആരെങ്കിലും ഈ വിദ്യ പരീക്ഷിച്ചു പൊളിഞ്ഞാല്‍ ഞാന്‍ ഉത്തരവാദി അല്ല..







2011, ജൂലൈ 23, ശനിയാഴ്‌ച

താര സല്ലാപം...........

രാഷ്ട്രീയത്തില്‍ കഴിവ് തെളിയിച്ച ഭാവന ലാര്‍ജ് ..കളം മാറ്റി ചവിട്ടുന്നു...സംഗീത രംഗത്ത് പ്രതിഭകളുടെ കുറവ് നികത്താന്‍...മലയാള സിനിമയുടെ എല്ലാ രംഗത്തെയും കുറവ് നികത്താന്‍ ഇറങ്ങി തിരിച്ച മഹാ പ്രതിഭ പല്ലേഷ് കൊണ്ടിട്റ്റ് ..


ഇവര്‍ തമ്മില്‍ ഉള്ള ഒരു എക്സ്ക്ലൂസീവ്  താര സല്ലാപം കാളകൂടത്തിന്റെ സിനിമ ലേഖകന്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു...



ഭാവന ലാര്‍ജ്:പല്ലേഷ് ഇതിനോടകം തന്നെ കേരളത്തില്‍ ഒരു സംഭവം ആയി കഴിഞ്ഞു...എന്ത് തോന്നുന്നു ഇപ്പൊ?

പല്ലേഷ്:ഒത്തിരി അഭിമാനം തോന്നുന്നു ചേച്ചി...മലയാള സിനിമ ..ഗാനരംഗം... സംഗീതരംഗം .....സംവിധാനരംഗം ......ഇതെല്ലാം വരണ്ടു ഉണങ്ങി കിടക്കുക ആയിരുന്നു..അവിടെയെക്ക്  പെയ്തിറിങ്ങിയ ഒരു ആസിഡ് മഴ ആണ് ഞാന്‍ എന്നാണ് എല്ലാരും പറയുന്നത്..


ഭാവന ലാര്‍ജ്:സ്ത്രീകളുടെ ഒരു പ്രതികരണം പൊതുവേ എങ്ങനെയാണ് ?

പല്ലേഷ്:ആദ്യം ഒക്കെ വളരെ തണുത്ത പ്രതികരണം ആയിരുന്നു..ഇപ്പൊ  പലരും എന്റെ ഫോട്ടോ ആവശ്യപ്പെടുന്നുണ്ട്.കൊച്ചു കുട്ടികള്‍ കരയുമ്പോ കാണിച്ചു പേടിപ്പിക്കാന്‍. തിരുവനന്തപുരത്ത്  നിന്നും ഒരു ചേച്ചി വിളിച്ചു പറഞ്ഞു.."എന്റെ മോള്‍ വാല്‍ ഇല്ലാത്ത കുരങ്ങനെ കാണണം എന്ന് പറഞ്ഞു എപ്പോളും കരച്ചില്‍ ആയിരുന്നു...അങ്ങനെ ഒരു ജീവി ഇല്ല മോളെ എന്ന് പറഞ്ഞിട്ട് അവള്‍ വിശ്വസിക്കുന്നില്ല  ...എന്ത് ചെയ്യണം എന്ന് അറിയാതെ ബുദ്ധിമുട്ടി ഇരിക്കുമ്പോള്‍ ആണ് യൌടുബില്‍ സാറിന്റെ പാട്ടുകള്‍ കണ്ടത്...ഡൌണ്‍ലോഡ് ചെയ്തു കൊടുത്തപ്പോ മോള്‍ക്ക് ഭയങ്കര സന്തോഷം ആയി... എങ്ങനെ ആണ് സാറിനോട് നന്ദി പറയേണ്ടേ എന്നറിയില്ല.."എന്റെ കണ്ണ് നിറഞ്ഞു പോയി...

കാസര്‍കോട്‌ നിന്ന് ഒരു പാത്തുമ്മ എന്ന ഒരു സ്ത്രീ വിളിച്ചിട്ട് പറഞ്ഞു.   ."മോനെ... അന്റെ പാട്ട് കേട്ടിട്ട് തളര്‍ വാതം പിടിച്ചു കിടന്ന എന്റെ ഉമ്മൂമ്മ കട്ടിലില്‍ നിന്ന് എണീറ്റ്‌.."നിറുത്തെടാ ഹമുക്കെ ഓന്റെ ഒരു പാട്ട്"..എന്നും പറഞ്ഞു ഒരു പാത്രം എടുത്തു എറിഞ്ഞു...ഡോക്ടര്‍മാര് ഉമ്മൂമ്മ ഒരിക്കലും എനീക്കില്ല എന്നാ പറഞ്ഞിരുന്നെ..ഇങ്ങളോട് എങ്ങനെയാ ഇതിനൊക്കെ ഞാള് നന്ദി പറയെ? ഇങ്ങള് ബല്യ ആളാവും...".. പാട്ട് കൊണ്ട് ഇവിടെ എത്ര പേര് രോഗങ്ങള്‍ ഭേദം ആക്കിയിട്ടുണ്ട്?...എന്റെ പാട്ടുകള്‍ പല രോഗങ്ങള്‍ക്കും ഉള്ള മരുന്ന് ആണ്...എന്റെ തന്നെ ഞരമ്പ്‌ രോഗം ഈ സിനിമയോടെ കുറഞ്ഞു എന്നാണ് പലരും പറയുന്നത്..

പിന്നെ വേറെ ഒരു ചേച്ചി വിളിച്ചു നന്ദി പറഞ്ഞിരുന്നു...ഞാന്‍ പറഞ്ഞല്ലോ..... എന്റെ "രാത്രി കാള രാത്രി" .. എന്നാ ഗാനം ഭര്‍ത്താവിനെ പിരിഞ്ഞു ഇരിക്കുന്ന ഭാര്യമാര്‍ക്കും ഭാര്യമാരെ പിരിഞ്ഞിരിക്കുന്ന ഭര്‍ത്താക്കന്മാര്‍ക്കും വേണ്ടി ഉള്ളതാണ് എന്ന്... ഒരു ചേച്ചി പറയുക. ആണ് . " ഈ പാട്ട് കേട്ടപ്പോ ഒരു കെഴങ്ങന്‍ ആണെങ്കിലും  എന്റെ ഭര്‍ത്താവ് ഇതിനെക്കാള്‍ എന്ത് ഭേദം ആണ് തോന്നി പോയി! ഈ പാട്ട് സഹിക്കുന്ന തിനേക്കാള്‍ നല്ലത് അങ്ങേരു തന്നെയാ ..ഉടനെ ഞാന്‍ അങ്ങേരടെ അടുത്തേക്ക് തിരിച്ചു പോയി.."..

ഭാവന ലാര്‍ജ് : ഭാവ സാന്ദ്രമായ ഈ ആലാപനത്തിന്റെ രഹസ്യം എന്താണ്..... ഇത്ര ഭാവസാന്ദ്രമായി രാത്രി കാള രാത്രി എന്ന ഗാനം ആലപിച്ചത് എങ്ങനെ?...കേട്ടിട്ട് എന്റെ കണ്ണ് നിറഞ്ഞു പോയി...

പല്ലേഷ്: എന്റെ ശബ്ദം അത് എല്ലാര്ക്കും അറിയാമല്ലോ...പിന്നെ ഭാവം.അത് ഒരു രഹസ്യം ആണ്....ഞാന്‍ ആരോടും പറഞ്ഞിട്ടില്ല..റെക്കോര്‍ഡ്‌ ചെയ്യുന്നതിന്റെ തലേ ദിവസം രാത്രി ഞാന്‍ കുറേ ചക്ക പുഴുക്കും പഴം കഞ്ഞിയും കഴിച്ചിരുന്നു..... രാവിലെ ആയപ്പോ വയറിനു ആകെ ഒരു അസ്വസ്ഥത...അപ്പോളാണ് പ്രോട്ക്ഷന്‍ ബോയ്‌ വന്നു പറഞ്ഞത്...." സാറേ ..ടാങ്കെര്‍ ലോറി വന്നില്ല..അത് കൊണ്ട് ടോയ് ലെറ്റില്‍ വെള്ളം ഇല്ല" എന്ന് ... സിനിമ ഫീല്‍ഡില്‍ വരുന്നതിനു മുന്‍പ് ഞാന്‍ വല്ല റെയില്‍വേ ട്രാക്ക്ന്റെ സൈഡ് ഒക്കെ വച്ചു അഡ്ജസ്റ്റ് ചെയ്തേനെ..പക്ഷെ ഇപ്പൊ ഞാന്‍ ഒരു സംവിധായകന്‍.. നടന്‍.... ഗായകന്‍ ... ഒക്കെ ആയി പോയില്ലേ.. എന്ത് ചെയ്യാന്‍ പറ്റും?പിടിച്ചു നിന്നു !...അന്ന് രാവിലെ പാടിയതാണ് രാത്രി കാളരാത്രി എന്ന ഗാനം......അതാണ്‌ ഇത്ര ഭാവം...അന്ന് ഉച്ചയ്ക്കാണ് ടാങ്കെര്‍ ലോറി വന്നത്....സിനിമയില്‍ ഉടനീളം ഈ ടാങ്കെര്‍ ലോറി പ്രശ്നം ഉണ്ടായിരുന്നു...അത് കൊണ്ട് പലപ്പോഴും എനിക്ക് നല്ല ഭാവാഭിനയവും കാഴ്ച വെക്കാന്‍ പറ്റി.

ഭാവന ലാര്‍ജ് : പല്ലേഷ്ന്റെ ഗാനങ്ങള്‍ മനോഹരം ആയിട്ടുണ്ട്‌..ഇഷ്ടം ആവാത്ത ചില ഗാനങ്ങളെ പറ്റി പറയാമോ?


പല്ലേഷ്:മലയാളത്തില്‍ ഇന്ന് വരെ ഇറങ്ങിയ മിക്ക ഗാനങ്ങളും എന്റെ പാട്ടുകളുടെ അടുത്ത്‌ പോലും നില്ക്കാന്‍ പറ്റാത്തവ  ആണ്..ഉദാഹരണത്തിന്... "കരി മിഴി കുരുവിയെ കണ്ടില്ല....നിന്‍ ചിരി മൊഴി ചിലംബൊലി  കേട്ടില്ല" ... എന്തൊരു പാട്ട് ആണ് ഇതൊക്കെ..? കുരുവിയെ കണ്ടില്ല എങ്കില്‍ വല്ല പട്ടിയോ പൂച്ചയോ പിടിച്ചു തിന്നു കാണും.. അല്ലെങ്കില്‍ തന്നെ എന്തെങ്കിലും കാണാതെ പോയാല്‍ നമ്മള്‍ അന്വേഷിക്കണം..എന്നിട്ടും കണ്ടില്ല എങ്കില്‍ പോലീസ് സ്റ്റേഷനില്‍ പോയി ഒരു പരാതി  കൊടുക്കണം..എന്തോ ചിലംബൊലി  കേട്ടില്ല എന്ന് പറഞ്ഞു... കേള്‍വി കുറവ് ഉണ്ടെങ്കില്‍ പോയി ഒരു ഇ എന്‍ ടി  ഡോക്ടറെ കാണുക അല്ലെ വേണ്ടത്?അല്ലാണ്ട് ഇങ്ങനെ ഒക്കെ പാട്ട് എഴുതാന്‍ തുടങ്ങിയാല്‍ എന്താ ചെയ്യുക? ഇങ്ങനെ ഒക്കെ ഉള്ള ട്രെന്‍ഡ് മലയാള സിനിമയില്‍ മാറണം..ഞാന്‍ മാറ്റും....എന്നാലേ മലയാള സിനിമ നന്നാവൂ......


ഭാവന ലാര്‍ജ്:പല്ലേഷ്ന്റെ ഷൂട്ടിംഗ് നു ഇടയില്‍ ഒരു പാട് രസകരമായ അനുഭവങ്ങള്‍ ഉണ്ടായി എന്ന് കേട്ടിട്ടുണ്ട്..ഒരെണ്ണം എനിക്ക് വേണ്ടി പറയാമോ...

 പല്ലേഷ്:"ഗോകുല കാലന്‍" എന്ന പാട്ട് ഷൂട്ട്‌ ചെയ്യുന്നതിന്റെ തലേ ദിവസം............ രാത്രി മുഴുവന്‍ ഞാന്‍ ഉറക്കം അളച്ചു ഇരുന്നു സാധകം ചെയ്യുക ആയിരുന്നു..പിറ്റേന്നു രാവിലെ നോക്കുമ്പോ ഉണ്ട് കുറേ പേര് ഷൂട്ടിംഗ് സ്ഥലത്ത്..കുറേ പുല്ലും വൈക്കോലും കാടിവെള്ളവും പഴ തൊലിയും ആയിട്ട്..അവര് പറയുകയാ "ഒരു എരുമ രാത്രി മുഴുവന്‍   ഇവിടെ കിടന്നു   അമറുന്നത് കേട്ടു.... അതിനു വിശന്നിട്ടാണ്..ഇതൊക്കെ വേഗം അതിനു കൊടുക്ക് " എന്ന് . എന്നെ കാണാതെ പലരും ഞാന്‍ പാട്ട് പാടുന്ന  ശബ്ദം കേട്ടിട്ട് എരുമ അമറ്ന്നതാണ് എന്നാണ് വിചാരിച്ചത്..ഭയങ്കര കോമഡി ആയിരുന്നു...

ഭാവന ലാര്‍ജ്:  ആരാധകരുടെ ശല്യം ഉണ്ടോ? പ്രത്യേകിച്ചു പെണ്‍കുട്ടികളുടെ?

 പല്ലേഷ്:ഒരു പാട് ആരാധകര്‍ ഉണ്ട്..ചേച്ചി..എനിക്ക് എല്ലാ ജില്ലകളിലും അത്യാവശ്യം പരിചയക്കാര്‍ ഉണ്ട്..അവര്‍ പറയുന്നത് ഇപ്പൊ പല സ്ഥലത്തും എന്റെ ഫ്ലെക്സ് ബോര്‍ഡ്‌ വെച്ചിട്ടുണ്ട് എന്നാണ്..പുതിയതായി പണിയുന്ന വീടുകള്‍ ..ഫ്ലാറ്റുകള്‍ എല്ലാത്തിന്റെ മുന്നിലും ഇപ്പൊ കണ്ണ് കൊള്ളണ്ടിരിക്കാന്‍ കോലം വെക്കുന്നതിനു പകരം എന്റെ ഫ്ലെക്സ് ബോര്‍ഡ്‌ ആണ്..അത് അങ്ങോട്ട്‌ വച്ചു കഴിഞ്ഞാല്‍ പിന്നെ പട്ടിക്കുട്ടി  പോലും   അങ്ങോട്ട്‌ നോക്കുന്നില്ല പോലും... ചില പെണ്‍കുട്ടികള്‍ പറയും............ ഉറക്കം വരുന്നില്ല പല്ലേഷ് ഏട്ടന്‍ ഒരു പാട്ട് പാടി തരാമോ എന്ന്...ഞാന്‍ പാടി കൊടുക്കും..എന്താണോ എന്നറിയില്ല..ഫുള്‍ ആയി ഞാന്‍ പാടുന്നതിനു മുന്നേ ബോധം പോയി നല്ല ഉറക്കം കിട്ടുന്നു എന്നാ എല്ലാരും  പറയുന്നേ...കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എന്റെ പാട്ട് ഇപ്പൊ ഉപയോഗിക്കുന്നുണ്ട്..അനെസ്തേഷ്യ കൊടുത്തിട്ടും ബോധം കെടാത്ത ചിലരെ ബോധം കെടുത്താന്‍..കോളേജുകളില്‍ പൊതുവേ ഗാന മേളയുടെ അവസാനം എന്റെ പാട്ടുകള്‍ ആണ്ചേച്ചി ഇപ്പൊ പാടുന്നത്.. എല്ലാരും വേഗം പിരിഞ്ഞു പോവാന്‍...ഇനി ഞാന്‍ ചേച്ചിയോട് കുറച്ചു കാര്യങ്ങള്‍ ചോദിക്കാം...


പല്ലേഷ്: ചേച്ചി ഈ രംഗത്തേക്ക് ഇറങ്ങാന്‍ എന്താ കാരണം.?

ഭാവന ലാര്‍ജ്:നമ്മളെ പോലെ പ്രതിഭ ഉള്ളവര്‍ ഇനിയും മടിച്ചു നിന്നാല്‍ മലയാള ഗാന രംഗം നശിച്ചു പോവും പല്ലു..പാടില്ല ....എന്തെങ്കിലും ഉടനെ ചെയ്തേ പറ്റൂ എന്ന് എനിക്കും തോന്നി...എനിക്ക് പിന്നെ പല്ലുവിനെ പോലെ എല്ലാ കഴിവും ഒന്നിച്ചു ഇല്ലല്ലോ...അത് കൊണ്ട് തല്‍കാലം പാട്ട് മാത്രം..എങ്ങനെ ഉണ്ട് എന്റെ പാട്ട്?

പല്ലേഷ്: നന്നായിട്ടുണ്ട്..ചേച്ചി ഇത്ര നന്നായി പാടും എന്ന് അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ എന്റെ സിനിമയില്‍ പാടിച്ചെനെ..അടുത്ത സിനിമയില്‍ എന്തായാലും ചേച്ചി പാടണം...ഞാനും ചേച്ചിയും ഒന്നിച്ചു പാടുന്ന ഒരു യുഗ്മ ഗാനം..

പ്രേക്ഷകര്‍ക്കായി നമ്മുക്ക് ഒന്നിച്ചു ഒരു ഗാനം ആലപിക്കാം...എന്താ?

പല്ലേഷ് & ഭാവന ലാര്‍ജ്:" തന്നന്നം താനന്നം തന്നനീ ... തന താനന്നം തന്നന്നം തന്നനീ ... ഹോയ് .."

എന്റെ പാവം ലേഖകന്‍ ബോധം പോവുന്നതിനു മുന്നേ ഓടി രക്ഷപെട്ടത് കാരണം താര സല്ലാപം തല്‍കാലം ഇവിടെ അവസാനിക്കുന്നു...

2011, ജൂലൈ 16, ശനിയാഴ്‌ച

Dr . പശുപതി.........

Dr .രാജേഷ്‌.. കേള്‍ക്കാന്‍ തന്നെ ഒരു സുഖം ഉണ്ട്...കൊള്ളാം....


ഡോക്ടറേറ്റ് .............ഈ കുന്തം കൊണ്ട് എന്താ പ്രയോജനം എന്നൊന്നും  ചോദിക്കരുത്...നാട്ടില്‍ ഒക്കെ ഇപ്പൊ എല്ലാ പഞ്ചായത്തിലും ഓരോ എഞ്ചിനീയറിംഗ് കോളേജ് ഉണ്ട്.ഇവിടെ ഒക്കെ ഓരോ അപ്പൂപ്പന്‍മാര്‍  ആണ് പ്രിന്‍സിപ്പല്‍ ആയി  ഇരിക്കുന്നത്. പ്രിന്‍സിപ്പല്‍ ആയി ഇരിക്കാന്‍ ഈ കുന്തം വേണം പോലും...വയസ് ആവുമ്പോ കണ്ണും കാണില്ല  ചെവിയും കേള്‍ക്കില്ല. നടക്കാനും ബുദ്ധിമുട്ട് ആവും...എങ്ങനെ എങ്കിലും ഒരു കോളേജില്‍ ചെന്ന് സീറ്റില്‍ കുറച്ച നേരം ഇരിക്കാന്‍ ഉള്ള ആരോഗ്യം ഉണ്ടായാല്‍ മതി...നല്ല കാശും കിട്ടും.പരിപാടി കൊള്ളാം.... അപാര യോഗം ഉള്ള ഡോക്ടര്‍മാര്‍ ആണെങ്കില്‍ വയസാം കാലത്ത് ചിലപ്പോ പ്രധാനമന്ത്രി വരെ ആവാം.ആര് എന്ത് പറഞ്ഞാലും 'കമ' എന്ന് മിണ്ടരുത്... ഒരു പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിന് പോലും നില്‍ക്കേണ്ട......കൊള്ളാമല്ലോ പരിപാടി എന്ന് ഞാന്‍ ചിന്തിച്ചു തുടങ്ങിയത് അങ്ങനെ ഒക്കെ  ആണ്.എനിക്കാണെങ്കില്‍ ഓഫ്സിലും വല്യ പണി ഒന്നും ഇല്ല. അങ്ങനെ ആണ് ഒരു കൈ നോക്കിയേക്കാം എന്ന് തീരുമാനിച്ചത്....

ഡോക്ടറേറ്റ് ചെയ്യണമെങ്കില്‍ ആദ്യം മാസ്റ്റര്‍ ഡിഗ്രി വേണം... തട്ടി കൂട്ടി ഒപ്പിച്ചത് ആണെങ്കിലും  എനിക്കും ഉണ്ടല്ലോ ഒരെണ്ണം...മാസ്റ്റര്‍ ഓഫ് ടെക്നോളജി ഇന്‍ embedded systems .അതിനു അഡ്മിഷന്‍ കിട്ടാന്‍ ഗേറ്റ് എന്ന പരൂഷ എഴുതണം...എങ്ങനെ  ഒക്കെയോ പണ്ട് അതും  കടന്നു കൂടിയിട്ടുണ്ട്. മാസ്റ്റര്‍ ഡിഗ്രി യുമായി ബന്ധപെട്ട വിഷയത്തില്‍ വേണം ഡോക്ടറേറ്റ് ചെയ്യാന്‍... അതിനിപ്പോ എന്താ ഒരു വഴി?

 ആയിടയ്ക്കാണ് അമേരിക്ക അഫ്ഗാനിസ്ഥാനില്‍ ഏതോ ഒരുത്തനെ ആളില്ലാത്ത വിമാനത്തില്‍ നിന്നും മിസൈല്‍ വിട്ടു തട്ടിക്കളഞ്ഞ  കാര്യം പത്രത്തില്‍ കണ്ടത്...അമേരിക്കയ്ക്ക് ഇതൊക്കെ ആണ് പണി..പൈലറ്റ് പണി മുടക്കുന്നത് കൊണ്ടാണോ എന്നറിയില്ല പൈലറ്റ് ഇല്ലാത്ത വിമാനം  അവര്‍ക്ക് ഒരു പാട് ഉണ്ട്..അതിങ്ങനെ ചുമ്മാ രാത്രി ഒക്കെ പറന്നു നടക്കും.ഫോട്ടോയും വീഡിയോയും ഒക്കെ പിടിച്ചു...അങ്ങനെ പറക്കുന്നതിന്റെ ഇടയിലാണ് ഏതോ ഒരുത്തനെ വീട്ടിന്റെ മുകളില്‍ ദിനേശ് ബീഡിയും വലിച്ചു  തെക്കും വടക്കും നടക്കുന്നത് കണ്ടത്...(മണ്ടന്‍ തന്നെ! ...രാത്രി അയാ ഇവനൊക്കെ പോയി കിടന്നു ഉറങ്ങി കൂടെ?).. ബീമാനം ഉടനെ അവന്റെ പടം പിടിച്ചു..എങ്ങോട്ട് ഒക്കെയോ അയച്ചു കൊടുത്തു...പടം കണ്ടു താഴെ ബീമാനം കണ്ട്രോള്‍ ചെയുന്നവന്‍ ബീമാനത്തിനോട്  പറഞ്ഞു.."അവന്‍ ആള് പിശകാണ്.പണ്ട് ഒബാമയുടെ വീട്ടില്‍ തേങ്ങ മോഷ്ടിച്ച കേസിലെ പിടി കിട്ടാപുള്ളി ആണ്....കാച്ചിക്കോ " .. ബീമാനം ഉടനെ മിസൈല്‍ വിട്ടു...രാത്രി ഉറക്കം അളച്ചു പുരപ്പുറത്ത്  കറങ്ങി നടന്നവന്‍ തവിട് പൊടി.... പരിപാടി കൊള്ളാം അല്ലെ?.. ഇത്തരം പരിപടിക്കാണ് സായിപ്പ് നെറ്റ്‌വര്‍ക്ക് centric warfare എന്ന് പറയുന്നത്...

കുറച്ചു തപ്പി നോക്കിയപ്പോ ഇന്റര്‍ നെറ്റില്‍ ഇതിനെ പറ്റി കുറേ കാര്യങ്ങള്‍ ഉണ്ട്.... ആളില്ലാത്ത വിമാനം മാത്രം അല്ല.. ഉപഗ്രഹം..സാധാരണ വിമാനം..ടാങ്ക്..യുദ്ധക്കപ്പല്‍ .. അന്തര്‍വാഹിനി..മിസൈല്‍..
ഹെലികോപ്ടെര്‍  എല്ലാം നെറ്റ്‌വര്‍ക്ക് ചെയ്യമാത്രെ...അപ്പൊ ഒരു വിമാനം എടുക്കുന്ന വീഡിയോ എല്ലാര്ക്കും കാണാം..വിമാനം മാത്രം അല്ല...ഇപ്പൊ 5 ഹെലികോപ്ടെര്‍ ഉണ്ട് എന്ന് വിചാരിക്കുക...ഒരു ഹെലികോപ്ടെര്‍ പിടിക്കുന്ന വീഡിയോ ചെറിയ ഒരു സമയ വ്യതാസത്തില്‍ ബാക്കി ഉള്ളവന്മാര്‍ക്ക് കാണാം....കള്ള ബടുവ!  സായിപ്പ്...ഈ വിദ്യ ഒന്നും ആര്‍ക്കും പറഞ്ഞു കൊടുത്തിട്ടില്ല.... പരിപാടി എനിക്ക് ഇഷ്ട പ്പെട്ടു.... ഈ പരിപാടി പാവപെട്ട ഞമ്മള്‍ടെ ഹെലികോപ്ടെര്‍നു കൂടെ പറഞ്ഞു കൊടുത്താലോ?... അങ്ങനെ ആണ് ഞാന്‍ ഡോക്ടറേറ്റ് ചെയ്യാന്‍ ഒരു abstarct ഉണ്ടാക്കി വച്ചത്..കോഴിക്കോട് NIT യില്‍ ഇത്തവണ ഒരു അപേക്ഷ കൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചു.

ഞാന്‍ ഡോക്ടര്‍ ആവുന്നതില്‍ എന്റെ കമ്പനിക്ക് എതിര്‍പ്പ് ഒന്നും ഇല്ല എന്ന ഒരു സര്‍ട്ടിഫിക്കറ്റ്  വേണം അപ്ലിക്കേഷന്‍ ന്റെ കൂടെ..NOC  എന്ന് പറയും..അത് ഒരു കുരിശ്‌ ആണ്. ഒരു അപ്ലിക്കേഷന്‍ എഴുതി ബോസ്സ് നെ കാണിച്ചു... "എന്താ ഇപ്പൊ ഇതിന്റെ ഒക്കെ ആവശ്യം?.. ഇവിടെ എങ്ങാനും അടങ്ങി ഒതുങ്ങി ഇരുന്നാല്‍ പോരെ?" എന്നാണ് മൂപ്പരുടെ ചോദ്യം...ഏതായാലും ഒപ്പിട്ടു തന്നു.."കമ്പനി നിയമപ്രകാരം എന്താ എന്ന് വെച്ചാ ചെയ്തോളാന്‍ " അപ്ലിക്കേഷന്‍ ന്റെ മേലെ ഒരു കുറിപ്പും എഴുതി.കമ്പനി നിയമ പ്രകാരം തൂക്കി കൊല്ലാന്‍ ഒന്നും വകുപ്പ് ഇല്ല..അത് കൊണ്ട് ധൈര്യമായി  ഞാന്‍ ഹ്യുമന്‍ രിസൌര്‍സ് കാരുടെ അടുത്ത്‌ ചെന്നു..


വീണ്ടും അതെ ചോദ്യം..."എന്താ ഇപ്പൊ ഇതിന്റെ ഒക്കെ ആവശ്യം?."
"അല്ല ..സാര്‍ ..നമ്മള്‍ റിസര്‍ച്ച് ആന്‍ഡ്‌ ഡിസൈന്‍ ചെയ്യുന്നു എന്നൊക്കെ അല്ലെ പറയുന്നത്.."..."ഡോക്ടര്‍ അയാ നീ ഇവിടം കുളം തോണ്ടുമോ? ഈ കാര്യത്തില്‍ ജെനറല്‍ മാനേജര്‍ ആണ് അഭിപ്രായം പറയേണ്ടത്. ഞങ്ങള്‍ ചോദിച്ചു നോക്കട്ടെ..".. അങ്ങനെ ഞാന്‍ കാത്തിരുപ്പ് തുടങ്ങി.... എല്ലാ ദിവസവും രാവിലെ ചെന്നു പ്രഭാത ഭേരി പോലെ ചോദിക്കും.."സാര്‍ വല്ലതും നടക്കുമോ?"..ഏതായാലും 2  ആഴ്ച പുറകെ നടന്നപ്പോ സംഗതി കിട്ടി."ഞാന്‍ ഡോക്ടര്‍ ആവുന്നതില്‍ എന്റെ കമ്പനിക്ക് എതിര്‍പ്പ് ഒന്നും ഇല്ല" എന്ന സര്‍ട്ടിഫിക്കറ്റ്.....ഡോക്ടറേറ്റ് കഴിഞ്ഞു വന്നാല്‍ ഇവനെ ഇവനെ ഹെലികോപ്ടെര്‍ ന്റെ ഏഴു അയലത്ത് പോലും അടുപ്പിക്കരുത്..എന്നോ മറ്റോ ജെനറല്‍ മാനേജര്‍ പറഞ്ഞോ ആവോ?.." ...NOC യില്‍    ഒരു കണ്ടിഷന്‍ കൂടെ ഉണ്ടായിരുന്നു. ...."ഈ കാര്യത്തിന് ലീവ് വേണം എന്നും പറഞ്ഞു മേലാല്‍  ഈ വഴിക്കെങ്ങും വന്നേക്കരുത്.."..അത് സാരമില്ല.. ഞാന്‍ പാര്‍ട്ട്‌ ടൈം ആണല്ലോ ഉദ്ദേശിക്കുന്നത്....4 മാസം ക്ലാസ്സില്‍ ഇരുന്നാല്‍ മതി ആവും..അതിനു വേണ്ട വ്യകെഷന്‍ ലീവ് എന്റെ കയ്യില്‍ ഉണ്ട്....

അങ്ങനെ NIT  കാലിക്കറ്റില്‍ അപേക്ഷ അയക്കാന്‍ ഉള്ള സംഗതി കള്‍ ഒക്കെ റെഡി ആയി.abstarct ഒക്കെ ഞാന്‍ നേരത്തെ തന്നെ ഉണ്ടാക്കി വെച്ചിട്ടുണ്ട്.ഇനി ഓണ്‍ലൈന്‍ ആയി അപേക്ഷ അയച്ചാല്‍ മതി.. ഓണ്‍ലൈന്‍ അപേക്ഷ അയക്കാന്‍ നോക്കുമ്പോള്‍ ആണ്..." severe error in application " എന്ന് ഒരു മെസ്സേജ്..എന്താണാവോ ഉദ്ദേശം? എന്നെ പോലെ ഏതോ മണ്ടന്‍ ആണ് ഈ സൈറ്റ് ഉണ്ടാക്കിയത് എന്ന് തോന്നുന്നു..കൊടുക്കുന്ന ഡാറ്റയ്ക്ക് ഒരു പ്രീ വ്യൂ പോലും വരുന്നില്ല.രണ്ടു മൂന്ന് ദിവസം കഴിഞ്ഞു...ഓണ്‍ലൈന്‍ സിസ്റ്റം പ്രവര്‍ത്തനം തുടങ്ങി.. ഞാന്‍ അപേക്ഷ അയച്ചു....അതിന്റെ പ്രിന്റ്‌ എടുത്ത് തപാലിലും അയക്കണം..അയച്ചു...അപ്പോളേക്കും അപേക്ഷിക്കാനുള്ള ഡേറ്റ് ഏകദേശം കഴിയാറായിരുന്നു...കിട്ടുമോ എന്തോ... എതായാലും അയച്ചു നോക്കാം.

ഇണ്ടാസ് വന്നു.. കുറേ ദിവസം കഴിഞ്ഞപ്പോള്‍..6 ആം തീയതി അഭിമുഖത്തിനു ചെല്ലാന്‍..രാത്രി സന്തോഷ് പണ്ടിട്റ്റ് ന്റെ "രാത്രി ശുഭ രാത്രി" എന്ന പാട്ട് കേട്ടു കേരളം വിടുന്ന ആന ഒക്കെ കര്‍ണാടകത്തില്‍ ആണ് കറങ്ങി നടക്കുന്നത്...ബസും കാറും ഒക്കെ കാട്ടിലൂടെ രാത്രി പോയാല്‍ ആന വല്ലതും ചെയ്യും... അത് കൊണ്ട് ഇപ്പൊ രാത്രി ബസ്‌ ഒന്നും കാട്ടിലൂടെ വിടുന്നില്ല...അപ്പൊ കോഴിക്കോട് പോവാന്‍ ഇനി ട്രെയിന്‍ തന്നെ ശരണം..ട്രെയിനില്‍ നോക്കി..എ സി ഒന്നും ഒഴിവില്ല.സ്ലീപ്പെര്‍ ഒഴിവുണ്ട്.. പണ്ടൊക്കെ നേരെ തിരിച്ചു ആയിരുന്നു.ഇപ്പൊ നാട്ടുകാരുടെ ഒക്കെ കയ്യില്‍ കാശ് ഉണ്ട്.. എല്ലാവനും എ സി യിലാണ് സഞ്ചാരം.അങ്ങനെ സ്ലീപ്പെര്‍ ബുക്ക്‌ ചെയ്തു.തിരിച്ചു ഇങ്ങോട്ട് സെക്കന്റ്‌ ക്ലാസ്സ്‌ എ സി യും... ജാഡ. ഞാന്‍ ആയിട്ട് എന്തിനാ കുറയ്ക്കുന്നത്..!

അങ്ങനെ ഞാന്‍ അഞ്ചാം തീയതി രാത്രി യാത്ര തുടങ്ങി.. കണ്ണൂര്‍ യേശ്വ്ന്ത്പുര്‍ ട്രെയിനില്‍ ആണ് യാത്ര..ട്രെയിന്‍ ഫുള്‍ ആണ്..ആള്‍കാരെ കൊണ്ടല്ല.. എലികളെ കൊണ്ട്...ചുണ്ടെലി മുതല്‍ പെരുച്ചാഴി വരെ എല്ലാ ഇനം എലികളും ഉണ്ട് ട്രെയിനില്‍.അവറ്റകള്‍ നിങ്ങള്‍ക്കൊക്കെ ഈ ട്രെയിനില്‍ എന്ത് കാര്യം എന്ന സ്റ്റൈലില്‍ ഓടി നടക്കുന്നു.. .എലികളെ പറ്റി ഗവേഷണം നടത്താന്‍ ഉദ്ദേശം ഉള്ളവര്‍ ആണെങ്കില്‍ വേറെ എങ്ങോട്ടും പോവേണ്ട!..

രാവിലെ എട്ടു മണിയോടെ ഞാന്‍ സ്ഥലത്ത് എത്തി..ഒന്നും ഒറ്റയും ഒക്കെ ആയി ആള്‍ക്കാര്‍ വന്നു കൊണ്ടിരിക്കുന്നതെ ഉള്ളു....electronics  department ന്റെ മുന്നില്‍ കുത്തി ഇരിപ്പ് തുടങ്ങിയിട്ട് സമയം കുറേ ആയിട്ടും ഒരു പൂച്ച കുഞ്ഞും തിരിഞ്ഞു നോക്കുന്നില്ല.കുറേ കഴിഞ്ഞപ്പോ ആരോ വന്നു പറഞ്ഞു അഭിമുഖം ഇവിടെ അല്ല..അഡ്മിന്‍ ബ്ലോക്കില്‍ ആണ് എന്ന്.... കുത്തി ഇരുപ്പ് അങ്ങോട്ടേക്ക് മാറ്റി.. ഒന്‍പതു മണി എന്നൊക്കെ ആണ് കാള്‍ ലെറ്റെരില്‍ പറഞ്ഞിരിക്കുന്നത്.മണി പത്തു ആവാറായി...പരിപാടികള്‍ ഒന്നും തുടങ്ങുന്നില്ല.

ഒരു താടിക്കാരന്‍ ജീന്‍സ് ഒക്കെ ഇട്ടു ഷര്‍ട്ട്‌ ഇന്‍ ചെയ്തു പ്രേംകുമാറിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ ഓടി നടക്കുന്നു...പെണ്ണ് കാണാന്‍ പോയപ്പോ കണ്ട താടിക്കാരന്‍ കലിപ്പ് ആയിരുന്നു എങ്കിലും ഇത്തിരി ഗ്ലാമര്‍ ആയിരുന്നു.ഇത്  അവലക്ഷണം പിടിച്ച ഒരെണ്ണം!.........കുഴപ്പം ആവുമോ? ഈ താടിക്കാര്‍ പണ്ടേ എനിക്ക് രാശി അല്ല....ഇവനെ പോലെ ഒരുത്തനെ ഞാന്‍ എവിടെയോ കണ്ടിട്ടുണ്ടല്ലോ....കുറേ ആലോചിച്ചപ്പോ ഓര്‍മ വന്നു..കൂത്ത്‌ പറമ്പില്‍ മീന്‍ മാര്‍ക്കറ്റില്‍ മീന്‍ കച്ചോടം നടത്തുന്ന മീന്‍കാരന്‍ അന്ത്രു...മീന്‍ കഴിക്കല്‍ കുറേ കാലം മുന്നേ നിറുത്തി നമ്പൂരി ആയതു കൊണ്ടാണ് ഓര്‍മയില്‍ പെട്ടെന്ന് മുഖം തെളിയാഞ്ഞത്...മീന്‍ കച്ചോടത്തിനു കൈലി ആണ് വേഷം എങ്കിലും വൈകുനേരം ആവുമ്പോ അന്ത്രു
ജീന്‍സ് ഒക്കെ ഇട്ടു അത്തര്‍ ഒക്കെ പൂശി സ്മാര്‍ട്ട്‌ ആവും.. ഇങ്ങേരെ കണ്ടിട്ട് ശരിക്കും അത് പോലെ തന്നെ ഉണ്ട്.ഇങ്ങേരു ഇവിടുത്തെ പ്യൂണ്‍ ആണോ? കടപ്പുറത് മീന്‍ വള്ളം വരുമ്പോ മീന്‍കാര്‍  ആക്രാന്തം പിടിച്ചു ഓടുന്നത് പോലെ ഇങ്ങേരും തെക്കോട്ടും വടക്കോട്ടും ഒക്കെ ഓടി നടക്കുന്നുണ്ട്.

അഡ്മിന്‍ ബ്ലോക്ക്ന്റെ മുന്നില്‍ ഇരിപ്പ് തുടങ്ങിയിട്ട് നേരം കുറേ ആയപ്പോ  രണ്ടു പേര്   വന്നു സര്‍ട്ടിഫിക്കറ്റ് വേരിഫികേഷന്‍ തുടങ്ങി.ഞാന്‍ 10 -20 ദിവസം പുറകെ നടന്നു ഒപ്പിച്ച NOC ഏതോ സാമദ്രോഹി ചുരുട്ടി കൂട്ടി വെച്ചിരിക്കുന്നു....അഹങ്കാരി..ആ ചടങ്ങ് കഴിഞ്ഞു..ഒരു കെട്ട്  കടലാസുമായി ഞാന്‍ മുകളിലേക്ക്. അവിടെ ഒരു പെണ്ണും പിള്ള ഇരിപ്പുണ്ട്..കടലാസ് കേട്ടു അവരുടെ കയ്യില്‍ കൊടുത്തു...അവര്‍ അവിടെ ഇരിക്കാന്‍ പറഞ്ഞു..അവിടെ അകത്ത് ഒരു മുറിയില്‍ ആണ്  അഭിമുഖം...കയറി പോവുന്നവര്‍ ഒക്കെ വല്യ താമസം ഇല്ലാണ്ട് ഇറങ്ങി വരുന്നുണ്ട്..ചിലര്‍ അവരുടെ പുറകെ പോവുന്നു..എന്തൊക്കെ ആണ് ചോദ്യങ്ങള്‍ എന്ന് അറിയാന്‍...അറിഞ്ഞിട്ടും എനിക്ക് ഒന്നും ചെയ്യാനില്ല..ഞാന്‍ അടങ്ങി അവിടെ തന്നെ ഇരുന്നു..

കുറച്ച കഴിഞ്ഞപ്പോ എന്റെ പേര് വിളിച്ചു..ഞാന്‍ അകത്തു കയറി..ആള്‍കാര് കുറേ ഉണ്ട്.. നടുവില്‍ ഒരു കസേര..അപ്പുറത്തും ഇപ്പുറത്തും കുറേ പേര് ഇരിപ്പുണ്ട്..ഈ കസേരയില്‍ ഇരുന്നു എല്ലാവരെയും നോക്കണമെങ്കില്‍ യന്തിരനില്‍ രജനികാന്ത് കാണിക്കണ മാതിരി ഉള്ള തല വേണം...ഇവന്‍ ഒന്നും  federal aviation regulation (FAR ) ലെ വിസിബിലിട്ടി പരഗ്രാഫ് വായിച്ചിട്ടില്ലല്ലോ.എന്നെ പോലെ...ഓഫീസില്‍ ആയിരുന്നു എങ്കില്‍ ഒരു നോണ്‍ കണ്‍ഫോര്മാന്‍സ് എഴുതി അപ്പൊ തന്നെ കയ്യില്‍ കൊടുക്കാം ആയിരുന്നു....   എന്ത് കുന്തം എങ്കിലും ആവട്ടെ..!

ചോദ്യങ്ങള്‍ തുടങ്ങി.."എന്ത് ചെയുന്നു ? "..... ഞാന്‍ അങ്ങനെ   പ്രത്യേകിച്ചു ഞാന്‍  ഒന്നും ചെയുന്നില്ല,.
അതിപ്പോ പറയാന്‍ പറ്റില്ലല്ലോ..." ഹെലികോപ്ടെര്‍ ഡിസൈന്‍ സെക്ഷനില്‍  ആണ്.ഡിസൈന്‍ ക്വാളിറ്റി അഷ്വറന്‍സ് ..." " എന്ത് ചെയ്യാന്‍ ആണ് ഉദ്ദേശിക്കുന്നത്? " അതൊക്കെ അല്ലേട കോപ്പേ അപ്ലിക്കേഷന്‍ ന്റെ കൂടെ ഞാന്‍ അയച്ചു തന്നത്"..ഞാന്‍ മനസ്സില്‍ പറഞ്ഞതെ ഉള്ളു....അപ്പൊ ഇവന്മാര്‍ ഇതൊന്നും തുറന്നു നോക്കിയിട്ട് പോലും ഇല്ല!

ഞാന്‍ കുറേശെ കാര്യങ്ങള്‍ പറഞ്ഞു തുടങ്ങി...അപ്പോളാണ് ഞാന്‍ ആ കാര്യം ശ്രദ്ധിച്ചത്..ഇരിക്കുന്നവരുടെ കൂട്ടത്തില്‍ നമ്മുടെ മീന്‍കാരന്‍ അന്ത്രുവും ഉണ്ട്... അപ്പൊ പ്യൂണ്‍ അല്ല അല്ലെ.." ഇത്ര  ഫ്രന്റ്‌  ഏന്‍ഡ് ടെക്നോളജി ഒക്കെ ഇപ്പൊ അമേരിക്കക്കാരുടെ  കയ്യില്‍ മാത്രമേ ഉള്ളു." എന്ന് ഞാന്‍ പറഞ്ഞപ്പോ...അന്ത്രു ഇടയ്ക്ക് കയറി.." അമേരിക്ക ഒക്കെ ഇത് നടപ്പാക്കി കഴിഞ്ഞു എങ്കില്‍ പിന്നെ നമ്മള്‍ എന്ത് ചെയ്യാനാ?".(അന്ത്രു എന്താണ് ഉദ്ദേശിച്ചത് എന്ന് എനിക്ക് ശരിക്ക്  മനസിലായില്ല...നമ്മള്‍ അമേരിക്കയുടെ കയ്യില്‍ നിന്ന് വാങ്ങിയാല്‍  പോരെ എന്നാണോ..അതോ ഭൂമിയില്‍ എവിടെയും ഇല്ലാത്ത കാര്യങ്ങള്‍ മാത്രമേ അന്ത്രുവും സംഘവും ഇവിടെ ചെയ്യുക ഉള്ളു എന്നാണോ? പിന്നെ..ഇതൊക്കെ നമുക്ക് തരാന്‍ സായിപ്പിന് വട്ടല്ലേ..)..
"സാറെ ചെറിയ തോതില്‍ ഇതൊക്കെ ഉണ്ടാക്കാന്‍ ഉള്ള ശ്രമം നമ്മുടെ DRDO ഒക്കെ തുടങ്ങിയിട്ടുണ്ട്..അത്ര ഈസി  അല്ല...ഇത്... റിയല്‍ ടൈമില്‍ ഇത്ര വീഡിയോ ഡാറ്റ വന്നു കഴിഞ്ഞാല്‍ അത് കൈകാര്യം ചെയ്യാന്‍ ഒരു പാട് മെമ്മോറി കൂട്ടേണ്ടി വരും.. റിയല്‍ ടൈം ഡാറ്റ ബേസുകള്‍ വേണം..." അന്ത്രു ഇതൊന്നും ശ്രദ്ധിക്കുന്നില്ല.താടിയും ചൊറിഞ്ഞ് അങ്ങനെ ഇരിപ്പ് ആണ്..ഇവന്റെ താടിക്ക് അകത്തു വല്ല പേനും ഉണ്ടോ ആവോ ഇത്ര ചൊറിയാന്‍..

ഒരു കാര്യം ആ സമയം കൊണ്ട് എനിക്ക് മനസിലായി. എടുക്കാന്‍ ഉള്ള ആളുകളെ ഒക്കെ ഇവര് നേരത്തെ തീരുമാനിച്ചു  കഴിഞ്ഞു..ഇത് ഒരു പ്രഹസനം മാത്രം.വെറുതെ നമ്മളെ ചൊറിയുക എന്നതാണ് ഇപ്പൊ ഉദ്ദേശം.. ഇപ്പൊ ശരി ആക്കിത്തരാം...ട്ടോ.ആറാം  തമ്പുരാനില്‍ മോഹന്‍ലാല്‍ പറയുന്ന ഡയലോഗ് ഉണ്ട് .."എടൊ കൊളപ്പുള്ളി അപ്പാ..നിന്റെ മന്ത്രവാദവും തരികിട പരിപാടിയും ഒക്കെ ഈ നാട്ടിലെ പാവങ്ങളുടെ അടുത്ത്‌ നടക്കും.. ഇത് ആള് വേറെ.." അത് പോലെ  അന്ത്രുവിന്റെ തക്കിട തരികിട പരിപാടിയും വിരട്ടലും  ഒക്കെ ഇവിടുത്തെ പാവം പിള്ളേരുടെ അടുത്ത്‌ ഇറക്കിയാ  മതി. ഗാന്ധിജി ആയി ഇരുന്നിട്ട് ഇനി വല്യ പ്രയോജനം ഒന്നും ഇല്ല..മുങ്ങി ചാവുന്നതിനു മുന്നേ കുളം കലക്കിയേക്കാം...

ഞാന്‍ അന്ത്രുവിനെ നോക്കി ചോദിച്ചു.. " താന്‍ ഹെലികോപ്ടെര്‍ ഇത് വരെ കണ്ടിട്ടുണ്ടോ?" എല്ലാ അവന്മാരും ഞെട്ടി.. അന്ത്രുവും..... താടി ചൊറിയല്‍ നിന്നു ....മിണ്ടി ഇല്ല..
 " ഹെലികോപ്ടെര്‍ ഇല്‍ ഏതൊക്കെ തരം communication ഉണ്ട് എന്ന് തനിക്ക് അറിയാമോ?" എന്റെ അടുത്ത ചോദ്യം ...അന്ത്രു മിണ്ടുന്നില്ല...........
." HF ,VHF ,UHF  ഇങ്ങനെ പല തരം communication systems  ഉണ്ട് ഹെലികോപ്ടെര്‍ ഇല്‍...ഹെലികോപ്ടെര്‍ ന്റെ ചുറ്റും antenna ആണ്..അതിന്റെ ഒക്കെ ഇടയില്‍ വേണം ഇനി പുതിയ ഒരു സിസ്റ്റം പിടിപ്പിക്കാന്‍.. എത്ര EMI ..EMC പ്രശനം ഉണ്ടാവും എന്ന് തനിക്ക് അറിയുമോ? ഒരു ചെറിയ സാധനം ഹെലികോപ്ടെര്‍ ന്റെ മേലെ പിടിപ്പിക്കണം എങ്കില്‍ വെയ്റ്റ് ആന്‍ഡ്‌ സെന്റര്‍ ഓഫ് ഗ്രാവിറ്റി നോക്കണം..സ്‌ട്രെസ് അനല്യ്സിസ് ചെയ്യണം..അത്ര എളുപ്പം ഒന്നും അല്ല ഹെലികോപ്ടെര്‍ ന്റെ മേലെ ഉള്ള കളി.."

അന്ത്രു ഒതുങ്ങി....അന്ത്രു മാത്രം അല്ല ബാക്കി ഉള്ളവന്മാരും അടങ്ങി...ഞാന്‍ തിരിച്ചു അങ്ങോട്ട് ചൊറിയും എന്ന് ഇവന്മാര്‍ വിചാരിച്ചു കാണില്ല.എനിക്കും നല്ല അസ്സല്‍ ആയി ചൊറിയാന്‍ അറിയാം.പെണ്ണ് കാണാന്‍ പോയി ചമ്മി  ഇരിക്കുന്ന പോലെ അല്ല... ഇവനെ ഒന്നും ഇപ്പൊ പേടിക്കേണ്ട കാര്യവും എനിക്ക് ഇല്ല. ബോസ്സ് തെറി പറഞ്ഞാല്‍ മാത്രമേ തല്‍കാലം കേള്‍ക്കേണ്ട ആവശ്യം ഉള്ളു.അത് പിന്നെ കാശ് തന്നിട്ട് ആണ്..തെറി പറഞ്ഞാലും ചിരിച്ചു കൊണ്ട് കേട്ടെ പറ്റു..ചിരിച്ചില്ല എങ്കില്‍ പെര്‍ഫോമന്‍സ് പേ ആയി കിട്ടുന്ന ചില്ലറ പോവും...ബെസ്റ്റ് ആക്ടര്‍ സിനിമയില്‍ മമ്മുട്ടി പറയുന്ന പോലെ കുറച്ച  ഡയലോഗ്  പറഞ്ഞാലോ ..."വന്നിരിക്കുന്നു കുറേ ഡോക്ടര്മാര്..നീ ഒക്കെ ഉണ്ടായതെ ഡോക്ടര്‍  ആയിട്ടാ ?.നീ  ഒക്കെ ഇന്ന് വരെ ഒരു സ്ക്രൂ  ഡ്രൈവര്‍ പോലും കൈ കൊണ്ട് തൊട്ടിട്ടുണ്ടോ?.ഇവിടെ ഇരുന്നു കുറേ പേപ്പര്‍ പബ്ലിഷ് ചെയ്യുന്നത് അല്ലാതെ... അവന്റെ ഒക്കെ ഒരു പുച്ഛം..".ഏതായാലും പറഞ്ഞില്ല...മനസ്സില്‍ വിചാരിച്ചതെ ഉള്ളു.

ഒരു വിദ്വാന്‍ അല്പം കഴിഞ്ഞു ചോദിച്ചു.." 4 മാസം ഇവിടെ ക്ലാസ്സില്‍ ഇരിക്കേണ്ടി വരും.. പറ്റുമോ?" ഞാന്‍ പറ്റും എന്ന് പറഞ്ഞു... അതോടെ തീര്‍ന്നു ചടങ്ങ്...സമാധാനം...വെറും 10 മിനുട്ട്.

പുറത്ത് ഇറങ്ങി ഉടനെ ഞാന്‍ മൊബൈലില്‍ നെറ്റ് കണക്ട് ചെയ്തു...റോമിംഗ് ആണ്.. സാരം ഇല്ല...കാശ് ഇത്തിരി പോട്ടെ..അന്ത്രു ഇവിടുത്തെ ആരാണ് എന്ന് അറിയണമല്ലോ....ഫാക് ല്ടി  പേജ് ഇല്‍ ആദ്യം തന്നെ ഉണ്ട് അന്ത്രുവിന്റെ പടം..ഡോക്ടറേറ്റ് ഇന്‍ നോണ്‍ ലിനീര്‍ dynamics ആന്‍ഡ്‌ chaos ...ഇതിന്റെ മലയാളം എന്താണോ ആവൊ? "ചുറ്റിക്കളി ആന്‍ഡ്‌ കച്ചറ...." അതില്‍ ഇപ്പൊ ഇങ്ങേരു റിസര്‍ച്ച് നടത്തേണ്ട കാര്യം ഒന്നും ഇല്ല...ഏത് സ്ഥലത്ത് പോയി നിന്നാലും ആള്‍ക്കാര്‍ അത് പറയും...ഇങ്ങേര്‍ക്ക് പറ്റിയ ഡോക്ടറേറ്റ് തന്നെ....

എന്റെ കൂടെ പഠിച്ച ഒരു പെണ്ണ് ഇവിടെ ആണ് എം ടെക് ചെയ്തത്.. ഒന്ന് വിളിച്ചു നോക്കാം..വിളിച്ചു.. "ഏതാ ഈ ചൊറിയന്‍ താടിക്കാരന്‍? ഇവനെ ചെറുപ്പത്തില്‍ അമ്മ ബേബി സോപ്നു  പകരം ചൊറിതണം തേച്ചു ആണോ കുളിപ്പിച്ചത്? കണ്ടാല്‍ ഒരു മീന്‍കാരന്റെ ലുക്ക്‌ ആണ്..."..അവള്‍ക്ക്  ആളെ മനസിലായി.." എടാ  അത് അവിടുത്തെ ഹെഡ് ഓഫ് ദി department ആണ്..". അപ്പൊ ഏതായാലും എന്റെ കാര്യത്തില്‍ ഒരു തീരുമാനം ആയി...സ്ഥലം വിടാം..............

എവിടെ പോയാലും ഈ താടിക്കാരന്‍ മാരെ കൊണ്ട് എരണക്കേട്‌ ആണല്ലോ..ഭഗവാനെ.....അതോ ഇനി ലൂയി ഫിലിപ്പ് രാജാവ് തന്നെ ആണോ ഇപ്രാവശ്യവും പണി തന്നത്? കാരണം പെണ്ണ് കാണല്‍ ചീറ്റിയതോടെ അത്തരം പരിപാടിയില്‍ നിന്ന് ഞാന്‍ ലൂയി ഫിലിപ്പ്  രാജാവിനെ ഒഴിവാക്കിയിരുന്നു..ഈ കമ്മ്യൂണിസ്റ്റ്‌കാര്‍ പോളിറ്റ് ബ്യുറോ യില്‍ നിന്നും ജില്ല കമ്മിറ്റി യിലേക്ക്തരം താഴ്ത്തുന്ന പോലെ.....ഇത് ഏതായാലും പെണ്ണ് കാണല്‍ ഒന്നും അല്ലല്ലോ എന്ന് വിചാരിച്ചു ആണ് എടുത്ത് അണിഞ്ഞത്..ഇതും ചീറ്റി...ഈ രാജാവിനെ പ്രജകള്‍ തല്ലി കൊന്നത് ആവനെ വഴി ഉള്ളു... നല്ല ഐശ്വര്യം...ഇനി ഇപ്പൊ ഇത് വല്ല പച്ചക്കറി വാങ്ങാന്‍ പോവുമ്പോളും ഇട്ടു നോക്കാം....ഹൌ..വേണ്ട... ഇത് വരെ തല്ലു കിട്ടിയിട്ടില്ല.. ഇതും കൊണ്ട് പച്ചക്കറി വാങ്ങാന്‍ പോയാല്‍ മിക്കവറും ഇനി അതും ഒത്തു കിട്ടും.........

തോല്‍വികള്‍ ഏറ്റു വാങ്ങാന്‍  ലൂയി ഫിലിപ്പ്  രാജാവിന്റെ ജന്മം ഇനിയും ബാക്കി......................

കുറിപ്പ്: ബ്ലോഗ്‌ എഴുതണം എന്ന് വിചാരിച്ചത് അല്ല...പക്ഷെ സെലെക്ഷന്‍ ലിസ്റ്റ് കണ്ടപ്പോ എഴുതാന്‍ തോന്നുന്നു.. കാരണം എന്നെ പണ്ട് കോളേജില്‍ പഠിപ്പിച്ച ഒരുത്തന്റെ പേര് കണ്ടു അതില്‍...നോട്ട് എഴുതി കൊണ്ട് വന്നു അത് ക്ലാസ്സില്‍ വായിച്ചു എല്ലാവരുടെ നോട്ടിലും എഴുതിച്ചു എഞ്ചിനീയറിംഗ് ക്ലാസ്സ്‌ എടുത്തിരുന്ന ഒരാള്‍..ഇവനെക്കാള്‍ ഒക്കെ ഇത്തിരി മെച്ചം ആണ് ഞാന്‍ എന്ന ഒരു വിശ്വാസം എനിക്കുണ്ട്...